Month: February 2022
-
Kerala
അതിരമ്പുഴ റെയില്‍വേ ഗേറ്റ് അടച്ചിടും
കോട്ടയം: അടിയന്തര അറ്റകുറ്റപണികള്‍ക്കായി ഏറ്റുമാനൂര്‍ – കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ അതിരമ്പുഴ ലെവല്‍ ക്രോസിംഗ് ഗേറ്റ് ഫെബ്രുവരി 24 ന് രാവിലെ എട്ടു മുതല്‍ 25 ന് രാത്രി എട്ടു വരെ അടച്ചിടുമെന്ന് എ.ഡി. എം അറിയിച്ചു.
Read More » -
Business
2022ല്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ്പും
ബെംഗളൂരു: 2022 തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ് കൂടിയെത്തി. ബെംഗളൂരുവും സാന്‍ഫ്രാന്‍സിസ്‌കോയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹസുരയാണ് രാജ്യത്തെ ഏറ്റവും പുതിയ യുണീകോണ്‍. 46 യുണീകോണുകളെ സൃഷ്ടിച്ച 2021ന്റെ റെക്കോര്‍ഡ് ഈ വര്‍ഷം ആദ്യ പകുതിയല്‍ തന്നെ മറികടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹസുര. ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ 100 മില്യണ്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറിലെത്തി. മൂല്യം ഒരു ബില്യണ്‍ ഡോളറിലെത്തുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക. രജോഷി ഗോഷ്, തന്‍മയി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ ആരംഭിച്ച കമ്പനിയാണ് ഹസുര. സ്ഥാപനങ്ങളുടെ വെബ് ആപ്ലിക്കേഷനുകള്‍ വേഗത്തിലാക്കുന്നതിനുള്ള സേവനങ്ങളാണ് ഹസുര നല്‍കുന്നത്. വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഹസുരയുടെ ഉപഭോക്താക്കളാണ്. ഇതുവരെ 400 മില്യണിലധികം ഡൗണ്‍ലോഡുകളാണ് ഹസുര അവതരിപ്പിച്ച സൊല്യൂഷന്‍ നേടിയത്. 25,000ല്‍ അധികം ഗിറ്റ്ഹബ്ബ് സ്റ്റാറുകളും (ഉപഭോക്താക്കള്‍ റേറ്റ് ചെയ്യുന്ന രീതി) ഇവര്‍ നേടി. ഫണ്ടിംഗിലൂടെ…
Read More » -
India
വാണിജ്യ ആവശ്യത്തിനായി ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നയാളെ ഉപഭോക്താവ് ആയി കണക്കാക്കാനാവില്ലെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനായി ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നയാളെ ഉപഭോക്താവ് ആയി കണക്കാക്കാനാവില്ലെന്നു സുപ്രീം കോടതി. ഉപഭോക്തൃനിയമ പ്രകാരം നിര്‍വചിച്ചിട്ടുള്ള ഉപഭോക്താവിന്റെ പരിധിയില്‍ ഇവര്‍ വരില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവ് ആവണമെങ്കില്‍ സേവനം ഉപജീവനത്തിനു വേണ്ടിയാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2002ലെ ഭേദഗതി ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. വാണിജ്യ ആവശ്യത്തിനുള്ള ഇടപാടുകളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധിചോദ്യം ചെയ്ത് ശ്രീകാന്ത് ജി മന്ത്രി ഘര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സ്റ്റോക്ക് ബ്രോക്കര്‍ ആയ ശ്രീകാന്ത് പഞ്ചാബ് നാഷനല്‍ ബാങ്കിനെതിരെയാണ് പരാതി നല്‍കിയത്. ശ്രീകാന്തിനെ ഉപഭോക്താവ് ആയി കാണാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഫോറം പരാതി തള്ളുകയായിരുന്നു. പരാതിക്കാരനും എതിര്‍കക്ഷിയും തമ്മിലുള്ള ഇടപാട് തികച്ചും വാണിജ്യ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നെന്ന് കോടതി വിലയിരുത്തി. ബിസിനസ് ഇടപാടുകളും ഉപഭോക്തൃ തര്‍ക്കത്തിന്റെ…
Read More » -
NEWS
റഷ്യ-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് ക്രിപ്‌റ്റോ കറന്‍സികളും
മുംബൈ: റഷ്യ-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് ലോകമെമ്പാടുമുള്ള വിപണികളോടൊപ്പം ക്രിപ്‌റ്റോ കറന്‍സികളും. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഒരിടവേളയ്ക്കു ശേഷം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നു. ഫെബ്രുവരി മൂന്നിനു ശേഷം വിലയില്‍ 6 ശതമാനം ഇടിവോടെ ബിറ്റ്‌കോയിന്‍ 36,673 ഡോളറിലെത്തി. ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ കറന്‍സിയായ എഥേറിയം 7 ശതമാനത്തിലധികം ഇടിഞ്ഞ് 2,519 ഡോളറായി. ജനുവരി 31 ശേഷം ഇതാദ്യമായാണ് ഇത്ര കുറഞ്ഞ മൂല്യത്തിലേക്ക് എഥേറിയം എത്തുന്നത്. മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെയും മൂല്യത്തില്‍ ഇടിവു തന്നെയാണ് കാണിക്കുന്നത്. എക്‌സ്ആര്‍പി 14 ശതമാനവും സോളാന 12.91 ശതമാനവും ടെറ 3.38 ശതമാനവും കാര്‍ഡാനോ 14.13 ശതമാനവും അവലാഞ്ച് 15.91 ശതമാനവും സ്റ്റെല്ലാര്‍ 12.13 ശതമാനവും ഇടിഞ്ഞു. മറ്റ് നാണയങ്ങളായ പോള്‍ക്കഡോട്ട് 8 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ ഡോഗെകോയിന്‍ 10 ശതമാനമാനമാണ് കുറഞ്ഞത്. ഷിബ ഇനു, പോളിഗോണ്‍ എന്നിവ 13 ശതമാനം ഇടിവു രേഖപ്പെടുത്തി. ആഗോള ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റ് 7 ശതമാനത്തോളം താഴേക്ക് പോയപ്പോള്‍…
Read More » -
Kerala
ലളിത ചേച്ചി ‘ഓര്‍മ’യായി, മലയാളത്തിന്റെ പ്രിയ നടിക്ക് കണ്ണീരോടെ വിട
തൃശ്ശൂര്‍: അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിത ഓർമയായി. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ‘ഓര്‍മ’യില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീ കൊളുത്തി. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. എറണാകുളത്തും തൃശൂർ സംഗീത നാടക അക്കാദമിയിലും വടക്കാഞ്ചേരി നഗരസഭയിലും നേരത്തെ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സിനിമയിലെയും നാടകത്തിലെയും സഹപ്രവര്‍ത്തകർ ഉൾപ്പടെ വന്‍ജനാവലിയാണ് പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരിക്കേയാണ് മരണം. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ചൊവ്വാഴ്ച രാത്രി 10.30നാണ് അന്തരിച്ചത്. തൃപ്പുണിത്തുറയില്‍ മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അരങ്ങിലും അഭ്രപാളിയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടിയ അഭിനയ പ്രതിഭയായിരുന്നു കെ.പി.എ.സി ലളിത. മലയാളികള്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കണ്ട് സ്‌നേഹിച്ച് നെഞ്ചിലേറ്റിയ കലാകാരി. പകരം വെയ്ക്കാനില്ലാത്ത നടന വിസ്മയത്തിന്റെ ഈ വിടവാങ്ങല്‍ സിനിമാലോകത്തിന് തീരാനഷ്ടമാണ്. ജനുവരി 12ന് വൈകീട്ടാണ് വടക്കാഞ്ചേരി ഏങ്കക്കട്ടെ…
Read More » -
Kerala
വിജയ് മല്യ ഉൾപ്പടെയുള്ളവർ 18000 കോടി രൂപ തിരിച്ചടച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: വിജയ് മല്യ ഉൾപ്പടെ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികള്‍ 18,000 കോടി തിരിച്ചടച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍.വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നീ വ്യവസായികളാണ് പണം തിരിച്ചടച്ചത്. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അതേസമയം കോടതികള്‍ സംരക്ഷണം നല്‍കിയിട്ടുള്ളതിനാല്‍ രാജ്യത്ത് നിന്നും വായ്പയെടുത്ത് മുങ്ങിയവരില്‍ നിന്നും പണം പൂര്‍ണമായും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
Read More » -
Kerala
ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടി രചന അന്തരിച്ചു
ബംഗളൂരു: കന്നഡ നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു.39 വയസ്സായിരുന്നു.ബംഗളൂരു ജെപി നഗറിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് രചനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കർണ്ണാടകത്തിൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരിൽ ഒരാളായിരുന്നു രചന.
Read More » -
Kerala
ലോറിയിടിച്ച കാല്‍നട യാത്രക്കാരൻ ഡ്രൈവറുടെ മടിയില്‍ കിടന്നു മരിച്ചു, ദു:ഖം താങ്ങാനാവാതെ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
മലപ്പുറം: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച വിഷമത്തില്‍ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറി ഡ്രൈവറായ മുതിയേരി ബിജു(28)വിനെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു എന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. നാലു മാസം മുമ്പാണ് അപകടം നടന്നത്. ഫര്‍ണിച്ചറുകളുമായി പുനലൂരിലേക്ക് പോവുകയായിരുന്നു ബിജു. കാല്‍നട യാത്രക്കാരന്‍ റോഡു മുറിച്ചു കടക്കവെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബിജു തന്നെ ലോറിയില്‍ കയറ്റി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്ന് ഇദ്ദേഹം മരിച്ചു. ഈ ദു:ഖം മൂലം ബിജുവിന് വിഷാദ രോഗം ബാധിച്ചിരുന്നു. ഇക്കാര്യങ്ങൾ ബിജു ഇടയ്ക്കിടെ വീട്ടുകാരോട് പറയാറുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബിജുവിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read More » -
Kerala
ബസ് കാത്തുനിന്ന് വലഞ്ഞ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഗുഡ്സ് ഓട്ടോ റിക്ഷയില്‍ സ്കൂളിലെത്തിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം:ബാലരാമപുരത്തിനടുത്ത് നെല്ലിമൂട്ടില്‍ ബസ് കാത്തുനിന്ന് വലഞ്ഞ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഗുഡ്സ് ഓട്ടോ റിക്ഷയില്‍ കയറ്റി സ്കൂളിലെത്തിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്.സംഭവം എന്തുതന്നെയായാലും ന്യായീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് മോട്ടോർ വാഹനവകുപ്പിന്റേത്.കെ.എല്‍.20 പി 6698 എന്ന നമ്ബരിലുള്ള വാഹനവും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടികളുടെ ജീവന് ഭീഷണി ആയേക്കാവുന്ന പ്രവൃത്തിയുടെ പേരിലാണ് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതെന്ന് നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. സ്കൂളുകളെല്ലാം മുഴുവന്‍ സമയവും പ്രവര്‍ത്തനം ആരംഭിച്ച ശേഷം കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടില്‍ സ്‌കൂള്‍ സമയത്ത് ആവശ്യമായ ബസുകളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഗുഡ്സ് ഓട്ടോയില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിന്റ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അതേസമയം കുട്ടികളെ അപകടപ്പെടുത്തുന്ന രീതിയിലുള്ളതും നിയമവിരുദ്ധവുമായ യാത്ര എന്തു കാരണം പറഞ്ഞും ന്യായീകരിക്കാനാകില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.
Read More »