KeralaNEWS

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന;യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ

കൊച്ചി: കൊളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തി വന്ന യുവതി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം പിടിയില്‍.ഇടപ്പള്ളി പോണേക്കര സ്വദേശിനി വൈഷ്ണവി സുരേഷ്, മലപ്പുറം പുറങ്ങ് അന്തിപ്പാട്ടില്‍ മുസമ്മില്‍(22) കൊല്ലം അയലറ, സൗപര്‍ണിക വീട്ടില്‍ സനുരാജ്(24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ അനന്തു എസ്. നായര്‍(23), വയനാട് വൈത്തിരി ഇലയടത്തു വീട്ടില്‍ അഭിഷേക്(22) എന്നിവരാണു അറസ്റ്റിലായത്.വിദ്യാര്‍ഥികളെന്ന പേരില്‍ കൊച്ചിയിൽ വീടെടുത്തു താമസിക്കുകയായിരുന്നു ഇവര്‍.

ബംഗളുരുവില്‍ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന എംഡിഎംഎ ഇനത്തില്‍ പെട്ട ലഹരി കൊച്ചിയിലെത്തിച്ച്‌ ഗ്രാമിന് 3500 രൂപയ്ക്കു വില്‍പന നടത്തി വരികയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ ഡാന്‍സാഫ്, കളമശേരി പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 20 ഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: