ഗോവ:പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ജയം നിര്‍ണായകമായ കളിയില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന് തോൽവി.ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്.35 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്.
27 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ലീഗില്‍ മൂന്ന് കളികള്‍ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള കളികളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്ലേ ഓഫിലെത്തിക്കില്ല.