KeralaNEWS

വഴിയാത്രക്കാരിയെ കടന്നു പിടിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ

പാലക്കാട് : ചെത്തല്ലൂരില്‍ റോഡിലൂടെ നടന്നുപോയ സ്ത്രീയെ കയറിപിടിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ പുത്തൂര്‍ ആലായന്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖിനെ (24) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്ത്.

ഇയാൾ ഇതിനു മുൻപും ഇതേപോലെ പലരോടും പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: