തിരുവനന്തപുരം:ബാലരാമപുരത്തിനടു ത്ത് നെല്ലിമൂട്ടില്‍ ബസ് കാത്തുനിന്ന് വലഞ്ഞ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഗുഡ്സ് ഓട്ടോ റിക്ഷയില്‍ കയറ്റി സ്കൂളിലെത്തിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്.സംഭവം എന്തുതന്നെയായാലും ന്യായീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് മോട്ടോർ വാഹനവകുപ്പിന്റേത്.കെ.എല്‍.20 പി 6698 എന്ന നമ്ബരിലുള്ള വാഹനവും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കു ട്ടികളുടെ ജീവന് ഭീഷണി ആയേക്കാവുന്ന പ്രവൃത്തിയുടെ പേരിലാണ് വാഹന ഉടമയും ഡ്രൈവറുമായ ഹാജ ഹുസൈന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതെന്ന് നെയ്യാറ്റിന്‍കര ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.
സ്കൂളുകളെല്ലാം മുഴുവന്‍ സമയവും പ്രവര്‍ത്തനം ആരംഭിച്ച ശേഷം കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടില്‍ സ്‌കൂള്‍ സമയത്ത് ആവശ്യമായ ബസുകളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഗുഡ്സ് ഓട്ടോയില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിന്റ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അതേസമയം കുട്ടികളെ അപകടപ്പെടുത്തുന്ന രീതിയിലുള്ളതും നിയമവിരുദ്ധവുമായ യാത്ര എന്തു കാരണം പറഞ്ഞും ന്യായീകരിക്കാനാകില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.