KeralaNEWS

ലോറിയിടിച്ച കാല്‍നട യാത്രക്കാരൻ ഡ്രൈവറുടെ മടിയില്‍ കിടന്നു മരിച്ചു, ദു:ഖം താങ്ങാനാവാതെ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

  മലപ്പുറം: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച വിഷമത്തില്‍ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറി ഡ്രൈവറായ മുതിയേരി ബിജു(28)വിനെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു എന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. നാലു മാസം മുമ്പാണ് അപകടം നടന്നത്. ഫര്‍ണിച്ചറുകളുമായി പുനലൂരിലേക്ക് പോവുകയായിരുന്നു ബിജു. കാല്‍നട യാത്രക്കാരന്‍ റോഡു മുറിച്ചു കടക്കവെ ലോറി ഇടിക്കുകയായിരുന്നു.

Signature-ad

ഗുരുതരമായി പരിക്കേറ്റ ഇയാളെ ബിജു തന്നെ ലോറിയില്‍ കയറ്റി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്ന് ഇദ്ദേഹം മരിച്ചു. ഈ ദു:ഖം മൂലം ബിജുവിന് വിഷാദ രോഗം ബാധിച്ചിരുന്നു. ഇക്കാര്യങ്ങൾ ബിജു ഇടയ്ക്കിടെ വീട്ടുകാരോട് പറയാറുണ്ടായിരുന്നു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബിജുവിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Back to top button
error: