
ന്യൂഡൽഹി: വിജയ് മല്യ ഉൾപ്പടെ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികള്‍ 18,000 കോടി തിരിച്ചടച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍.വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നീ വ്യവസായികളാണ് പണം തിരിച്ചടച്ചത്. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
അതേസമയം കോടതികള്‍ സംരക്ഷണം നല്‍കിയിട്ടുള്ളതിനാല്‍ രാജ്യത്ത് നിന്നും വായ്പയെടുത്ത് മുങ്ങിയവരില്‍ നിന്നും പണം പൂര്‍ണമായും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.






