Month: February 2022

  • LIFE

    ഗോഡ് ഫാദർ വീണ്ടും തിയേറ്ററുകളിലേക്ക്…

    വഴിവിട്ട ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മൂത്തമകന്‍ സണ്ണി യോടാണ് ( ജെയിംസ് കാന്‍) ബന്ധങ്ങളെ നിര്‍വചിക്കുന്ന ശക്തമായ ഡയലോഗ് വീറ്റോ കോര്‍ലിയോണി പറയുന്നത് ‘സക്രൈം ഫിലിമിലെ ക്ലാസിക്കെന്ന ഒറ്റചതുരത്തില്‍ ഒതുക്കാന്‍ കഴിയാത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പലയുടെ ‘ദ ഗോഡ്ഫാദര്‍ ‘തിയറ്ററുകളെ ത്രസിപ്പിച്ചതിന്റെ അമ്പതാം വാര്‍ഷികമാണ് ഈ മാർച്ച്‌ 14ന്.   ലോക സിനിമകളിൽ തന്നെ വലിയൊരു സ്ഥാനമുള്ള സിനിമയാണ് ‘ഗോഡ് ഫാദർ’ മെർലൻ ബ്രാണ്ടോ നായകണയെത്തുന്ന ചിത്രം ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തത് 1972 ലാണ്, 1974ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അതും ലോകമെമ്പാടുമുള്ള തീയേറ്ററ്കളിൽ ആഘോഷമായിരുന്നു. 1990 ൽ ഇറങ്ങിയ മൂന്നാം ഭാഗം നിരാശപ്പെടുത്തി.   ‘ആം ഗോയിങ് ടു മേക് ഹിം ആന്‍ ഓഫര്‍ …ഹീ കനോട്ട് റെഫ്യൂസ്’ എന്ന് പതിഞ്ഞ എന്നാല്‍ തുളഞ്ഞു കയറുന്ന ശബ്ദത്തില്‍ മാര്‍ലണ്‍ ബ്രാണ്ടോയുടെ വീറ്റോ കോര്‍ലിയോണി പറയുന്നത് വീണ്ടും കേൾക്കാൻ ലോകം തയാറായി കൊണ്ടിരിക്കുന്നു. വീണ്ടും ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്…

    Read More »
  • Kerala

    വളരെ ഈസി, വളരെ ടേസ്റ്റി;മുട്ട ബോണ്ട ഉണ്ടാക്കുന്ന വിധം

    1.മുട്ട – അഞ്ച് 2.തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടേത്(തേങ്ങ ഇല്ലെങ്കിലും കുഴപ്പമില്ല) പച്ചമുളക് – രണ്ട് പുളി – ഒരു നെല്ലിക്കാ വലുപ്പത്തിൽ പുതിനയില – 50 ഗ്രാം ഉപ്പ് – പാകത്തിന് 3.കടലമാവ് – 250 ഗ്രാം ഉപ്പ് – പാകത്തിന് മുളകുപൊടി – ഒരു ചെറിയ സ്പൂൺ കായംപൊടി – ഒരു നുള്ള് 4.എണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙മുട്ട പുഴുങ്ങി നീളത്തിൽ രണ്ടായി മുറിക്കുക. ∙രണ്ടാമത്തെ ചേരുവ കട്ടിയിൽ അരയ്ക്കുക. ∙ഈ അരപ്പ് മുറിച്ചു വച്ചിരിക്കുന്ന മുട്ടയിൽ പൊതിഞ്ഞു മുട്ടയുടെ അതേ ആകൃതിയിലാക്കുക. ∙മൂന്നാമത്തെ കൂട്ട് പാകത്തിനു വെള്ളമൊഴിച്ചു ദോശമാവിന്റെ പരുവത്തിൽ കലക്കുക. ∙ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ മുട്ട ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.

    Read More »
  • Kerala

    ഓരോ നക്ഷത്രത്തിനും അനുയോജ്യമായ വൃക്ഷങ്ങളും അതിന്റെ ഔഷധഗുണവും പരിചയപ്പെടാം

    ഓരോ നക്ഷത്രത്തിനും അനുയോജ്യമായ വൃക്ഷങ്ങളും അതിന്റെ ഔഷധഗുണവും പരിചയപ്പെടാം. 1 അശ്വതി കാഞ്ഞിരം: കാഞ്ഞിരത്തിൻകുരു വിഷമാണ്. എന്നാൽ സംസ്കരിച്ച് മിതമായ അളവിൽ ഉപയോഗിച്ചാൽ ബുദ്ധിശക്തിയും ദഹനശക്തിയും കൂടും. 2 ഭരണി നെല്ലി: വിറ്റാമിൻ സി, കാത്സ്യം, അേയൺ എന്നിവയിൽ സമ്പുഷ്ടമാണ് നെല്ലിക്ക. മഞ്ഞപ്പിത്തം, പ്രമേഹം എന്നിവയ്ക്ക് ഉത്തമം. 3 കാർത്തിക അത്തി: രക്തശുദ്ധീകരണത്തിന് നല്ലത്. മാനിസിക സമ്മർദം, പ്രമേഹം എന്നിവ കുറയ്ക്കുന്നതിന് ഉത്തമം. 4 രോഹിണി ഞാവൽ: പ്രോട്ടീൻ, വിറ്റാമിൻ എ,ബി,സി, കാർബോഹൈഡ്രേറ്റ് എന്നിവയുള്ള ഞാവൽപ്പഴം രക്തശുദ്ധീകരണത്തിന് നല്ലത്. 5 മകയീര്യം കരിങ്ങാലി: ദാഹശമിനി, ത്വക്ക് രോഗങ്ങൾക്കും വായ്പ്പുണ്ണിനും ഔഷധം. 6 തിരുവാതിര കരിമരം: ചർമരോഗങ്ങൾക്ക് ഉത്തമം. 7 പുണർതം മുള: സന്ധിവേദന, ക്ഷീണം, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. മുളയരി ആരോഗ്യകരമായ ഭക്ഷണമാണ്. 8 പൂയം അരയാൽ: ദഹനക്കുറവ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമം 9 ആയില്യം നാഗപ്പൂമരം: പനി, ശ്വാസരോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് നല്ലത്. 10 മകം പേരാൽ: വ്രണത്തിനും…

    Read More »
  • Kerala

    കാല്‍ മുട്ട് വേദനയും, മുട്ട് മാറ്റി വയ്ക്കലും

    മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്.എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. സന്ധികളില്‍ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല്‍ മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്. ആര്‍ത്രൈറ്റിസ് പലതരം പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.സ്വന്തം പ്രതിരോധ ശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്. രക്തത്തില്‍ യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാവാം.ഉയര്‍ന്ന ശരീരഭാരം കാല്‍മുട്ടിലെ തേയ്മാനത്തിന്റെ വേഗത കൂട്ടുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകള്‍ ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതെ പോകുന്നത് എന്നിവ തേയ്മാനത്തിന്റെ വേഗത കൂടുവാന്‍ കാരണമാകാറുണ്ട്.…

    Read More »
  • Fiction

    മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച

    മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച. ഈ മാസം ഫെബ്രുവരി 25ന്. അജഗാജാന്തരം, കുഞ്ഞേൽദോ, ജാൻ എ മൻ എന്നിങ്ങനെ പ്രേക്ഷക പ്രിയ ചിത്രങ്ങാളാണ് റിലീസിനു ഒരുങ്ങുന്നത്.   75 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്ന ടിനു പപ്പച്ചൻ – പെപ്പെ ചിത്രം ‘അജഗാജന്തരം’ സോണി ലിവിലൂടെ പ്രേഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനറാണ് ചിത്രം. വളരെ നല്ലൊരു പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.   ബസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, റിയാ സൈറ തുടങ്ങി വൻ യുവതാര നിര അണിനിരന്ന ചിത്രമാണ് ജാൻ എ മൻ. തീയേറ്ററുകളിൽ ചിരി പടർത്തിയ ചിത്രം ഫെബ്രുവരി 25 മുതൽ സൺ നെക്സ്ട്ടിൽ ലഭിക്കും.   ആസിഫ് അലി നായകനായ കുഞ്ഞേൽദോ, ഫെബ്രുവരി 25 ന് സീ 5 മായിരിക്കും ലഭിക്കുക.  

    Read More »
  • Fiction

    ഭീഷമ പർവ്വം ട്രൈലെർ പുറത്ത്.

    സാഗര്‍ എലിയാസ് ജാക്കി, ബിഗ് ബി തുടങ്ങിയ മാസ്സ് ആക്ഷൻ എന്റേർടെയ്നറുകൾ മലയാള പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ച സംവിധായകനാണ് അമൽ നീരദ്. ഇപ്പോൾ മമൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷമ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നു. ഈയിടെ അന്തരിച്ച നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരുൾപ്പടെ സൗബിൻ ഷാഹിർ,  ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുന്നുണ്ട്.     ചിത്രം പുറത്ത് വരുന്നതിനു മുന്നേ തന്നെ വലിയ ചർച്ചയായിരുന്നു. ബിഗ് ബി 2 എന്ന സിനിമ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേ ക്ഷകർ. മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ വേഷപകർച്ച തന്നെയാണ് ചിത്രത്തിന് പിന്നിലുള്ള കൗതുകത്തുനു കാരണം. നല്ല മാസ്സ് ആക്ഷൻ സിനിമകൾക്ക് മലയാള സിനിമലോകത്ത് നേരിടുന്ന ദാരിദ്രവും കാരണമാണ്.   സിനിമ ഒരു വൻ വിജയമാകാനാണ് സാധ്യത. മാർച്ച്‌ മൂന്നിനാണ് ചിത്രം റിലീസ് ആവുക. അന്ന് തന്നെ ദുൽഖർ…

    Read More »
  • Kerala

    അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരാശ, സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രം

    കളിക്കാനും കഥ പറയാനുമുള്ള കാലം പരിമിതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തേ സ്കൂൾ വേനലവധി ഈ വർഷം ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ്‌ മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഏപ്രിൽ മാസവും സ്കൂളുകൾ സജ്ജീവമാകും. മെയ്‌ മാസം മാത്രമാണ് സ്കൂളുകൾ അടയ്ക്കുക. മുൻകാലങ്ങളിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വേനൽ അവധിക്കായി സ്കൂളുകൾ അടിച്ചിരുന്നു.അടുത്ത അധ്യയന വർഷം ജൂൺ ഒന്നുമുതൽ തന്നെ ആരംഭിക്കും എന്നാണ് സൂചന. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവർത്തനം കോവിഡിന് മുൻപുള്ള പോലെ സുഗമമായി…

    Read More »
  • India

    പാസഞ്ചർ ട്രെയിനുകൾ പിൻവലിക്കും. പകരം എ.സി ലോക്കൽ ട്രെയിനുകൾ, 65 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപ മാത്രം

    രാജ്യത്ത് എ.സി ലോക്കല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. പാസഞ്ചര്‍ മോഡല്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പ്രഖ്യാപനം. സബര്‍ബന്‍ ട്രെയിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം എ.സി ട്രെയിനുകളാക്കുന്നത്. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ സബര്‍ബന്‍ സര്‍വീസ് ട്രെയിനുകള്‍ സെപ്റ്റംബര്‍ മാസത്തോടെ എസി കോച്ചുകളായി ഉയര്‍ത്താനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പാസഞ്ചര്‍ ട്രെയലിനുകളില്‍ രണ്ടാം ക്ലാസ് യാത്രയ്ക്ക്, 150 കിലോമീറ്റര്‍ ദൂരത്തിനുള്ള ഒറ്റ ടിക്കറ്റിന് 35 രൂപയാണ് ഈടാക്കുന്നത്. ഇപ്പോള്‍ ഇത്ര ദൂരം എ.സി കോച്ചുകളില്‍ യാത്ര ചെയ്താന്‍ എകദേശം 350 രൂപയില്‍ അധികം നല്‍കണം. എന്നാല്‍, പുതിയ എ.സി ലോക്കല്‍ ക്ലാസ് ട്രെയിനുകളില്‍ 65 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് 30 രൂപ നല്‍കിയാല്‍ മതിയാവും. എ.സി ലോക്കലില്‍ എ.സി ക്ലാസിന് 65 കിലോമീറ്റര്‍ ദൂരത്തിനുള്ള പ്രതിമാസ സീസണ്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് ഏകദേശം 600 രൂപയായിരിക്കും. എ.സി ക്ലാസില്‍ അഞ്ചു കിലോമീറ്റര്‍ വരെയുള്ള ഒറ്റത്തവണ യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് 10…

    Read More »
  • Kerala

    ഡോ.രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടര്‍; പത്ത് ജില്ലകളില്‍ വനിത കലക്ടര്‍മാര്‍

    ആലപ്പുഴ: എ.അലക്‌സാണ്ടര്‍ വിരമിച്ച ഒഴിവില്‍ ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടര്‍ ഡോ.രേണുരാജിനെ നിയമിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനി. കെഎസ്ആര്‍ടിസി മുന്‍ ഉദ്യോഗസ്ഥന്‍ എം.കെ.രാജകുമാരന്‍ നായരുടെയും വി.എന്‍. ലതയുടെയും മകള്‍. 2015ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി സേവനം അനുഷ്ടിച്ചു. രേണുരാജിന്റെ നിയമനത്തോടെ സംസ്ഥാനത്ത് 10 ജില്ലകളില്‍ വനിത കലക്ടര്‍മാരായി.ഇത് റെക്കോര്‍ഡാണ്. കേരളത്തിലെ നിലവിലെ വനിത കലക്ടര്‍മാര്‍: തിരുവനന്തപുരം – നവ്‌ജ്യോത് ഖോസ കൊല്ലം – അഫ്‌സാന പര്‍വീണ്‍ പത്തനംതിട്ട – ഡോ.ദിവ്യ എസ്.അയ്യര്‍ ആലപ്പുഴ – ഡോ.രേണുരാജ് കോട്ടയം – ഡോ.പി.കെ.ജയശ്രീ ഇടുക്കി – ഷീബ ജോര്‍ജ് തൃശൂര്‍ – ഹരിത വി.കുമാര്‍ പാലക്കാട് – മൃണ്‍മയി ജോഷി വയനാട് – എം.ഗീത കാസര്‍കോട് – ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

    Read More »
  • Kerala

    സഹകരണ അംഗ സമാശ്വാസ ഫണ്ട് പദ്ധതി: മൂന്നാം ഗഡുവായി ജില്ലക്ക് ലഭിക്കുന്നത് 2.78 കോടി രൂപ; വിതരണോദ്ഘാടനം നാളെ

    കോട്ടയം: സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമാശ്വാസ ഫണ്ട് പദ്ധതിയില്‍ മൂന്നാം ഗഡുവായി കോട്ടയം ജില്ലയ്ക്ക് അനുവദിച്ചത് 2.78 കോടി രൂപ. 1366 അംഗങ്ങള്‍ക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നാളെ വൈകുന്നരം മൂന്നിന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും.. അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം.പി. അധ്യക്ഷത വഹിക്കും. അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യാ മുഖ്യപ്രഭാഷണം നടത്തും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ റ്റി.ആര്‍. രഘുനാഥ്, കേരള പ്രൈമറി ക്രഡിറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണന്‍, വിവിധ സഹകരണ യൂണിയന്‍ സര്‍ക്കിളുകളിലെ ചെയര്‍മാന്‍മാര്‍, സഹകരണ എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ സ്വാഗതവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. അജിത്കുമാര്‍ നന്ദിയും പറയും.…

    Read More »
Back to top button
error: