Month: February 2022

  • Kerala

    ഐഎസ്‌എല്ലില്‍ ഹൈദരാബാദിനൊപ്പം സെമിയിൽ കടക്കാൻ മത്സരിക്കുന്നത് അഞ്ചു ടീമുകൾ

    ഐഎസ്‌എല്ലില്‍ സെമി ഉറപ്പിച്ച ആദ്യ ടീം ഹൈദരാബാദ് എഫ്‌സിയാണ്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതോടെ 35 പോയിന്റുമായി അവർ സുരക്ഷിത സ്ഥാനത്ത് എത്തി.മറ്റ് മൂന്ന് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്.പോയിന്‍റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി 31 പോയിന്‍റുള്ള ജംഷഡ്‌പൂരും 30 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും കുറച്ചുകൂടി സുരക്ഷിതമായ നിലയിലാണ്. നാല് കളി വീതം അവര്‍ക്ക് ബാക്കിയുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശം മുംബൈ,ബംഗളൂരു ടീമുകളുടെ പ്രകടനം അനുസരിച്ചാകും.17 കളിയില്‍ 28 പോയിന്‍റാണ് നാലാമതുള്ള മുംബൈ സിറ്റിക്കുള്ളത്.അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് 17 കളിയില്‍ 27 പോയിന്‍റാണ് സമ്ബാദ്യം. ആറാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് 18 കളിയില്‍ 26 പോയിന്‍റും ഉണ്ട്.

    Read More »
  • Business

    ​സ്വർ​ണ​ വി​ല​ കു​തി​ക്കുന്നു, കാരണം റഷ്യയുടെ യുദ്ധപ്രഖ്യാപനം

    യു​ക്രെ​യ്നി​നു നേ​രെ റ​ഷ്യ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ഗോ​ള സ്വ​ർ​ണ​വി​ല​യും കു​തി​ച്ചു​യ​ർ​ന്നു. കേ​ര​ള​ത്തി​ൽ പ​വ​ന് 680 രൂ​പ​യാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 37,480 രൂ​പ​യാ​യി. ഗ്രാ​മി​ന് 85 രൂ​പ കൂ​ടി 4,685ൽ ​എ​ത്തി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. യു​ക്രെ​യി​നി​ൽ റ​ഷ്യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ ഓ​ഹ​രി വി​പ​ണി​ക​ളും കൂ​പ്പു​കു​ത്തി. മൂ​ല​ധ​ന വി​പ​ണി ത​ക​ർ​ന്ന​തോ​ടെ നി​ക്ഷേ​പ​ക​ർ സു​ര​ക്ഷി​ത​മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് സ്വ​ർ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്.

    Read More »
  • Kerala

    ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് മുൻപ് പ്രതിയായ ബിജെപി നേതാവ് വിളിച്ചത് പോലീസുകാരനെ; നിർണായക തെളിവ് അന്വേഷണസംഘത്തിന് ലഭിച്ചു

    കണ്ണൂർ: ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുന്‍പ് മുഖ്യപ്രതിയും ബി.ജെ.പി നേതാവുമായ കെ.ലിജേഷ് വിളിച്ചത് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരനെ.വാട്സ്‌ആപ്പ് കോളില്‍ നാല് മിനിറ്റ് നേരം പ്രതി സ്റ്റേഷനിലെ പൊലീസുകാരനുമായി സംസാരിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത് കേസിലെ പ്രധാന വഴിത്തിരിവായി മാറിയിരിക്കുകയാണ്.കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷുമായാണ് പ്രതി സംസാരിച്ചത്. റിമാന്‍ഡിലായ പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയില്‍പെട്ടത്.ഇതിന് ശേഷമാണ് പ്രതികള്‍ ഒന്നിച്ച്‌ ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച്‌ ഹരിദാസ് മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും. ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി.എന്നാൾ സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.ലിജേഷിന്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാൻ കഴിയുന്നത്.ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്.  പൊലീസുകാരനെ അന്വേഷണസംഘം…

    Read More »
  • Kerala

    ഒരാളെ സഹായിക്കാൻ മനസ്സണ്ടെങ്കിൽ എന്തുമാത്രം വഴികളാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നത്

    ആ വീട്ടിലേക്കുള്ള വഴിയിൽ , വിളക്കുകാലിൽ ഒരു ബോർഡ് തൂക്കിയിട്ടതു കണ്ടു. അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകമുണ്ടായി, അടുത്തു പോയിനോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു. “എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്, നിങ്ങൾക്ക് ആർക്കെങ്കിലും അത് കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക് എത്തിച്ചു തരുവാൻ സന്മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.” കൗതുകം തോന്നിയ എനിക്ക് ആ വ്യക്തിയെ ഒന്നു കാണണമെന്ന് തോന്നി. ബോര്‍ഡിൽ കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു, നിലംപൊത്താറായ ഒരു പുൽക്കുടിലിന്റെ മുന്നിൽ അവശയായി ഒരു വൃദ്ധ ഇരിക്കുന്നതുകണ്ടു. എന്റെ കാലൊച്ച കേട്ടിട്ടായിരിക്കാം പതുക്കെ തലയുയർത്തി, “ആരാ” എന്നു ചോദിച്ചു… അമ്മൂമ്മെ ഞാനാണ്, ഈവഴി നടന്നുപോയപ്പോൾ ഒരമ്പത് രൂപ കളഞ്ഞുകിട്ടി, അപ്പോഴാണ് അമ്മൂമ്മ ആ വിളക്കുകാലിൽ തൂക്കിയ ബോര്‍ഡ് കണ്ടത്. തീര്ച്ചായായും അത് അമ്മൂമ്മയുടെ കളഞ്ഞുപോയ ആ അമ്പത് രൂപയാണ്, അതിവിടെ തന്നിട്ടു പോകാമെന്ന് വെച്ചു… ഞാനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഈറനാകുന്നതു ഞാൻ…

    Read More »
  • Kerala

    വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിൽ

    ആലുവ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി.ആലുവ എടത്തല സ്വദേശി ഡോ.ഹരികുമാറാണ് അറസ്റ്റിലായത്.വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ ഡോക്ടര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ ഹരികുമാര്‍, സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം ആലുവ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്തനായ ചങ്ങാതി:റഷ്യ

    യുക്രൈനിലെ രണ്ട് റഷ്യന്‍ വിമത മേഖലകളെ സ്വതന്ത്രമായി പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ.യുക്രൈനിലേയ്ക്കുള്ള റഷ്യന്‍ അധിനിവേശ ശ്രമത്തിന് പിന്നാലെ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ യുഎന്‍ തീരുമാനിച്ചിരുന്നു.ഇതില്‍ സംസാരിച്ച ഇന്ത്യന്‍ പ്രതിനിധി റഷ്യയുടെ നീക്കത്തെ അപലപിക്കാന്‍ തയ്യാറായിരുന്നില്ല.ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ എന്നും ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് ഇതിന് പിന്നാലെ റഷ്യന്‍ വക്താവ് വ്യക്തമാക്കി.വിദേശകാര്യം നോക്കുന്ന റോമന്‍ ബാബുഷ്‌കിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അമേരിക്കയോട് ചേര്‍ന്ന് യൂറോപ്യന്‍ യൂണിയനും ആസ്‌ട്രേലിയയും റഷ്യക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രതിരോധ മേഖലയില്‍ ഉപരോധങ്ങള്‍ വന്നേക്കാമെന്ന ആശങ്കയിലാണ് ഇന്ത്യ ഉക്രൈന്‍ വിഷയത്തില്‍ പക്ഷം ചേരാതെ നില്‍ക്കുന്നത്.ഉക്രൈന്‍ വിഷയം ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ലെന്നും ബന്ധം ഇതേ രീതിയില്‍ തുര്‍ന്നുപോകുമെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.

    Read More »
  • Kerala

    പാത ഇരട്ടിപ്പിക്കൽ; കോട്ടയം വഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും

    കൊച്ചി: ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാതയുടെ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴി ഓടുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.സെക്കന്തരാബാദ് – തിരുവനന്തപുരം എക്സ്‌പ്രസ് : മാര്‍ച്ച്‌ 5 മുതല്‍ 16 വരെയും 18 മുതല്‍ 21 വരെയും,തിരുവനന്തപുരം- സെക്കന്തരാബാദ് എക്സ്‌പ്രസ് : മാര്‍ച്ച്‌ 19 മുതല്‍ 22 വരെയും ആലപ്പുഴ വഴിയാകും ഓടുക. ഒഴിവാകുന്ന സ്റ്റോപ്പുകള്‍ : കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര.   കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍ : എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട്   കൊച്ചുവേളി- ലോക്മാന്യ എക്സ്‌പ്രസ്: മാര്‍ച്ച്‌ 6, 17. 20. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍.   ലോക്മാന്യ – കൊച്ചുവേളി എക്സ്‌പ്രസ് : മാര്‍ച്ച്‌ 18, 21: കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ   ലോക്മാന്യ -കൊച്ചുവേളി എക്സ്‌പ്രസ് : മാര്‍ച്ച്‌ 19. കൂടുതലായി അനുവദിച്ച സ്റ്റോപ്പുകള്‍: എറണാകുളം…

    Read More »
  • Kerala

    രാജ്യത്തെ പ്രായം കുറഞ്ഞ കൗൺസിലറുടെ പട്ടികയിലേക്ക് എ പ്രിയദര്‍ശിനിയും

    ചെന്നൈ:രാജ്യത്തെ പ്രായം കുറഞ്ഞ കൗൺസിലറുടെ പട്ടികയിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള സിപിഐ എം അംഗം എ പ്രിയദര്‍ശിനിയും.21 വയസ്സാണ് പ്രായം.ചെന്നൈ കോര്‍പറേഷനിലെ അണ്ണാനഗര്‍ വാര്‍ഡില്‍ മത്സരിച്ച പ്രിയദര്‍ശിനി 8695 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐഎഡിഎംകെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ചെന്നൈ വില്ലിവാക്കം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകളാണ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായ പ്രിയദര്‍ശിനി.

    Read More »
  • Kerala

    യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ

    മോസ്കോ: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍ ഉത്തരവിട്ടു.യുക്രെയ്നിലെ ഡോണ്‍ ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കി. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.   യുക്രെയ്ന്‍ സൈനികരോട് രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ആയുധംവെച്ച്‌ കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെട്ടു.രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്‍റ് പുടിന് അനുമതി നല്‍കിയിരുന്നു.   അതേസമയം, യുക്രെയ്ന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം ചേരുകയാണ്.

    Read More »
  • Kerala

    ലെയ്സ് പോലെയുള്ള ചിപ്സ് പായ്ക്കറ്റുകളിൽ വായു അടിച്ചു കയറ്റുന്നതിന്റെ കാരണം അറിയാമോ ?

    വായു കയറ്റി വീർപ്പിച്ച വലിപ്പമേറിയ ചിപ്‌സ് പാക്കറ്റുകൾ കണ്ടു കമ്പനികളുടെ കൊള്ളയടി എന്ന് മനസ്സിലെങ്കിലും ഓർക്കാത്തവർ ഉണ്ടാകില്ല.ശരിക്കും കൊള്ളയടി ആണോ ഇത്? ചിലർ വീർത്ത പാക്കറ്റിൽ കൂടുതൽ ഉത്പന്നം ഉണ്ടെന്നു ധരിച്ചു വാങ്ങുന്നു.ചില വിരുതന്മാർ വായു നിറക്കാത്ത ചിപ്‌സ് പായ്ക്കറ്റുകൾ നോക്കി വാങ്ങുന്നു.ശരിക്കും ഈ കമ്പനികൾ നമ്മളെ പറ്റിക്കുകയാണോ? തീർച്ചയായും അല്ല എന്നാണ് ഉത്തരം. ഓരോ ഉല്പന്നത്തിനും വില ഈടാക്കുന്നത് അതിന്റെ ഭാരം നോക്കിയാണ്.അത് വ്യക്തമായി കവറിന്റെ പുറത്തു രേഖപ്പെടുത്തിയിട്ടുമുണ്ടാകും. അകത്തുള്ള വായുവിന്റെ ഭാരം അപ്പോഴും തുച്ഛമായിരിക്കും എന്നും ഓർക്കുക.സ്ലാക്ക് ഫിൽ (slack fill) എന്നറിയപ്പെടുന്ന ഈ പാക്കിങ്‌ രീതി ഉപഭോക്താവിനെ പറ്റിക്കാൻ ഉള്ളതല്ല. ഇതിനു പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങൾ ഉണ്ട്. യഥാർത്ഥത്തിൽ ഇത് വെറും ഗ്യാസ് അല്ല, മറിച്ച് നൈട്രജൻ ആണ്. പൊട്ടറ്റോ ചിപ്സും മറ്റും ഫാക്ടറിയിൽ നിന്നും ഉപഭോക്താക്കളുടെ കൈയിലെത്തുന്നതിനിടയ്ക്ക്  പലരീതിയിൽ കൈമാറ്റം ഉണ്ടാവും.അപ്പോൾ ഇത് ഉടഞ്ഞു പൊടിഞ്ഞു പോകാതിരിക്കാൻ ഈ ഗ്യാസ് ഒരു കുഷ്യനിങ് പോലെ…

    Read More »
Back to top button
error: