KeralaNEWS

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരാശ, സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രം

ളിക്കാനും കഥ പറയാനുമുള്ള കാലം പരിമിതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തേ സ്കൂൾ വേനലവധി ഈ വർഷം ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്.

മെയ്‌ മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക.

Signature-ad

നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഏപ്രിൽ മാസവും സ്കൂളുകൾ സജ്ജീവമാകും. മെയ്‌ മാസം മാത്രമാണ് സ്കൂളുകൾ അടയ്ക്കുക.
മുൻകാലങ്ങളിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വേനൽ അവധിക്കായി സ്കൂളുകൾ അടിച്ചിരുന്നു.അടുത്ത അധ്യയന വർഷം ജൂൺ ഒന്നുമുതൽ തന്നെ ആരംഭിക്കും എന്നാണ് സൂചന. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവർത്തനം കോവിഡിന് മുൻപുള്ള പോലെ സുഗമമായി നടക്കും.

Back to top button
error: