Kerala

ഡോ.രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടര്‍; പത്ത് ജില്ലകളില്‍ വനിത കലക്ടര്‍മാര്‍

ആലപ്പുഴ: എ.അലക്‌സാണ്ടര്‍ വിരമിച്ച ഒഴിവില്‍ ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടര്‍ ഡോ.രേണുരാജിനെ നിയമിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനി. കെഎസ്ആര്‍ടിസി മുന്‍ ഉദ്യോഗസ്ഥന്‍ എം.കെ.രാജകുമാരന്‍ നായരുടെയും വി.എന്‍. ലതയുടെയും മകള്‍.

2015ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി സേവനം അനുഷ്ടിച്ചു. രേണുരാജിന്റെ നിയമനത്തോടെ സംസ്ഥാനത്ത് 10 ജില്ലകളില്‍ വനിത കലക്ടര്‍മാരായി.ഇത് റെക്കോര്‍ഡാണ്.

കേരളത്തിലെ നിലവിലെ വനിത കലക്ടര്‍മാര്‍:

  1. തിരുവനന്തപുരം – നവ്‌ജ്യോത് ഖോസ
  2. കൊല്ലം – അഫ്‌സാന പര്‍വീണ്‍
  3. പത്തനംതിട്ട – ഡോ.ദിവ്യ എസ്.അയ്യര്‍
  4. ആലപ്പുഴ – ഡോ.രേണുരാജ്
  5. കോട്ടയം – ഡോ.പി.കെ.ജയശ്രീ
  6. ഇടുക്കി – ഷീബ ജോര്‍ജ്
  7. തൃശൂര്‍ – ഹരിത വി.കുമാര്‍
  8. പാലക്കാട് – മൃണ്‍മയി ജോഷി
  9. വയനാട് – എം.ഗീത
  10. കാസര്‍കോട് – ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

Back to top button
error: