Month: February 2022
-
Food
ഗോൾഗപ്പ അഥവാ പാനിപൂരി
വഴിയോര കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന, പുളിയും മധുരവും എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞ് കുമിള ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? വടക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി. ഗോൾഗപ്പ,ഭേൽപൂരി,പാവ്ബജി,കച്ചോരി,വടാപ്പാവ്.. തുടങ്ങി ഒരു നാണവും കൂടാതെ തെരുവിനു നടുവിൽനിന്നു കഴിക്കുന്ന ധാരാളം ആളുകളെ വടക്കേ ഇന്ത്യയിലെ ഓരോ പ്രദേശത്തും നമുക്ക് കാണുവാൻ സാധിക്കും.അത്രയേറെ രൂചികരമായ വിഭവങ്ങളാണ് ഇവയോരോന്നും എന്നതാണ് അതിന് കാരണം.സുഖാ പൂരി, ആലു, ഛോലെ, ചട്ണി.. കേൾക്കുമ്പോൾ തന്നെ ഒരു വെറൈറ്റി തോന്നുന്നില്ലേ… ഗോൾഗപ്പ എല്ലാവർക്കും പ്രിയപ്പെട്ട പാനിപൂരിയാണ് ഗോൾഗപ്പ.മിനി പൂരിക്കുള്ളിൽ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേർത്ത് ഇംലി(പുളി) ചട്നിയിലോ ഹരി ചട്നിയിലോ മുക്കി തണുത്ത പാനിയിൽ മുക്കിയെടുത്ത് പേപ്പർ പ്ലേറ്റിലേക്കെത്തുന്നു.ഇവ വ്യത്യസ്തരുചിയാണ് നാവിൻ തുമ്പിൽ സൃഷ്ടിക്കുക.ഇപ്പോൾ കേരളത്തിലെ മിക്ക വഴിയരികിലും ഗോൾഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികൾ കഴിക്കാം.രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും. ആലു ടിക്കി ചാട്ട് തീർച്ചയായും കഴിച്ചിരിക്കേണ്ട മറ്റൊരു…
Read More » -
India
ഇഡി ഉദ്യോഗസ്ഥൻ രാജിവെച്ചു; ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥിയാകാൻ വേണ്ടി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ എന്‍ഫാഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന്റെ മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു.ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അദ്ദേഹം ഔദ്യോഗിക സര്‍വീസ് മതിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി അദ്ദേഹമുണ്ടാകുമെന്നാണ് വിവരം. 2ജി സ്പെക്‌ട്രം, അഗസ്താവെസ്റ്റ്ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യു പി എ സര്‍ക്കാര്‍ കാലത്ത് ഉയര്‍ന്നുവരുന്ന സുപ്രധാന കേസുകളുടെ അന്വേണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍ സിംഗ്.
Read More » -
NEWS
ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷനുമായി ഫേസ്ബുക്ക് മെസഞ്ചർ
പുതിയ ഒരു അലേര്‍ട്ട് ഫീച്ചറുമായി (Alert Feature) ഫേസ്ബുക്ക് മെസഞ്ചര്‍. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ (Screenshots) പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ (Notification) ലഭിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ (Vanish Mode) സ്‌ക്രീന്‍ഷോട്ട് എടുക്കുമ്ബോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. ‘നിങ്ങള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ സുരക്ഷിതത്വത്തോടെ ഉപയോഗിക്കാന്‍ കഴിയേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ നിങ്ങളുടെ ഡിസപ്പിയറിങ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെങ്കിലും എടുത്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, പുതിയ ഫീച്ചറിനെ കുറിച്ച് മെറ്റ (Meta) വിശദീകരിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകള്‍, മെസഞ്ചറിലെ കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ഫീച്ചറുകളും മെറ്റ അവതരിപ്പിക്കുന്നുണ്ട്.
Read More » -
NEWS
ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിനടുത്ത് ഉള്ളടക്കഭാഗങ്ങൾ നീക്കം ചെയ്ത് ഗൂഗിൾ
ന്യുയോർക്ക്: ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ 94,173 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് ഗൂഗിൾ.ഡിസംബറില്‍ മാത്രം ലഭിച്ച 31,497 പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.കഴിഞ്ഞ വര്‍ഷം മേയില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യയുടെ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. പകര്‍പ്പവകാശം (93,693), വ്യാപാരമുദ്ര (438), കോടതി ഉത്തരവ് (37), ഗ്രാഫിക് ലൈംഗിക ഉള്ളടക്കം (3), വഴിതിരിച്ചുവിടല്‍ (1), വ്യാജം (1) എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് കീഴിലാണ് ഉള്ളടക്കം നീക്കം ചെയ്തത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയലും അക്രമാസക്തമായ തീവ്രവാദ ഉള്ളടക്കവും പോലുള്ള ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ ഞങ്ങളുടെ ചില ഉല്‍പ്പന്നങ്ങള്‍ക്കായി ഓട്ടോമാറ്റിക്ക് ഫൈന്‍ഡിങ് പ്രക്രിയകള്‍ ഉപയോഗിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഈ നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ ഒരു മോശം സേവനത്തിലേക്കുള്ള ആക്സസ് അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാം,യുഎസ് ആസ്ഥാനമായുള്ള കമ്ബനി വെളിപ്പെടുത്തി.
Read More » -
Crime
കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു
കണ്ണൂർ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു.സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപത്തുവച്ചായിരുന്നു ജസീറിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Read More » -
NEWS
എള്ള്, സൗന്ദര്യത്തിനും ആരോഗ്യത്തിനും കേശ സംരക്ഷണത്തിനും ഉറക്കത്തിനും ഉത്തമം
എള്ള്, ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യവും പ്രസരിപ്പും പകരാനും ഉത്തമമെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മൃതകോശങ്ങൾ അകറ്റി ചർമ്മത്തിന് തിളക്കം കൂട്ടുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക് ചർമ്മസൗന്ദര്യം മെച്ചപ്പെടുത്തുന്നു. എള്ളെണ്ണ തലയിൽ തേച്ച് മസാജ് ചെയ്ത് അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് മുടി തഴച്ചു വളരാൻ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ വിളർച്ച തടഞ്ഞ് രക്തപ്രസാദം നൽകി സൗന്ദര്യം പ്രദാനം ചെയ്യാൻ എള്ളിന് സാധിക്കും. വെളുത്ത എള്ളിനേക്കാൾ തോടോടു കൂടിയ കറുത്ത എള്ളിനാണ് ഔഷധമൂല്യം കൂടുതൽ. ഇതിലെ മഗ്നീഷ്യവും കാൽസ്യവും ചേർന്ന് മാനസിക പിരിമുറുക്കം അകറ്റുന്നു. നല്ല ഉറക്കം പ്രദാനം ചെയ്യാനുള്ള കഴിവും എള്ളിനുണ്ട്. പ്രോട്ടീൻ, അയൺ, കോപ്പർ, മാംഗനീസ് ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് എള്ള്. ഒരു ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാൽസ്യം ഒരു പിടി എള്ളിൽ ഉണ്ടെന്ന് അറിയുക.
Read More » -
India
കേന്ദ്രബജറ്റ് ഇന്ന്,തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആനുകൂല്യങ്ങൾക്ക് സാധ്യത
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെയും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ ബജറ്റ് അവതരണം. ആദായ നികുതി ഉൾപ്പെടെയുള്ള നികുതി ഘടനകളിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കർഷക സമരത്തിന്റെയും കർഷകർക്ക് ഏറെ പ്രാധാന്യമുള്ള ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ കാർഷിക സബ്സിഡികൾ ഉൾപ്പെടെയുള്ള കർഷക അനുകൂല പദ്ധതികളും പ്രതീക്ഷിക്കാം. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ചെറുകിട വ്യവസായം, കാർഷിക രംഗം, ഡിജിറ്റൽ കറൻസി, സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് വേണ്ട പദ്ധതികൾ തുടങ്ങിയവും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുന്നതിനു സാധ്യതയുണ്ട്. റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. കോവിഡ് മഹാമാരിയിൽ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട ചെറുകിട വ്യവസായ സംരംഭങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സാന്നിധ്യം ആകുന്ന പുത്തൻ വ്യവസായ സംരംഭങ്ങളായ സ്റ്റാർട്ടപ്പുകൾക്കും വേണ്ടിയുള്ള പദ്ധതികൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്.
Read More » -
India
തമിഴ്നാട്ടിൽ ഇനി അണ്ണൻതമ്പി ഇല്ല; അണ്ണനും തമ്പിയും വെവ്വേറെ
തമിഴ്‌നാട്ടില്‍ എൻഡിഎ പിളർന്നു.ഫെബ്രുവരി 19ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മിൽ സഖ്യമുണ്ടാകില്ല എന്നും ബിജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കടുത്ത തീരുമാനത്തിന് ബിജെപിയെ നിര്‍ബന്ധിതരാക്കിയതെന്നാണ് വിവരം. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
Kerala
മൂർഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോട്ടയം: മൂർഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുറിച്ചി വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിലെ കാലിത്തൊഴുത്തിനു സമീപത്തെ കരിങ്കല്ലുകൾക്കിടയിലിരുന്ന മൂർഖൻപാമ്പിനെ പിടികൂടി ചാക്കിൽ കയറ്റുന്നതിനിടെയാണു കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇതിനുമുമ്പും പലതവണ വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽനിന്ന് അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരാഴ്ചയോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
Read More » -
Kerala
കാസർകോടിൻ്റെ യശസ്സുയർത്തിയ 3 കുരുന്നു പ്രതിഭകൾ, ഷാന്‍വികയും ഗൗതവും അനയ് ശിവനും
ഒരു വയസും 10 മാസവും മാത്രം പ്രായമുള്ള ഷാന്‍വികമോള്‍ അത്ഭുതപ്പെടുത്തുന്ന ഒരപൂർവ്വപ്രതിഭയാണ്. വിജ്ഞാനത്തിന്റെ നിറകുടമാണ് ഈ കുരുന്ന്. തന്റെ വാക്ചാതുര്യം കൊണ്ടും കുഞ്ഞറിവുകള്‍ കൊണ്ടും വിസ്മയം പകരുന്ന ഷാന്‍വിക ആരിലും വാത്സല്യമുണര്‍ത്തും. ഇംഗ്ലീഷിലും മലയാളത്തിലും മാസങ്ങളുടെ പേരുകള്‍ തെറ്റ് കൂടാതെ ഷാന്‍വിക ഉച്ഛരിക്കും. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും മനപ്പാഠമാണ്. ഒന്നു മുതല്‍ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും എണ്ണാനും കഴിയും. അഞ്ച് ജി.കെ ചോദ്യോത്തരങ്ങളും ശരീരഭാഗങ്ങളുടെ പേരുകളും ഷാന്‍വികയ്ക്ക് മനപ്പാഠമാണ്. യൂട്യൂബ് തമ്പ്നയിം കണ്ടാല്‍ തന്നെ അത് ഏത് പാട്ടാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയും. മൃഗങ്ങളുടെ ശബ്ദം അനുകരിക്കുവാനും മിടുക്കിയാണ്. ഈ കഴിവുകളെല്ലാം പരിഗണിച്ച് ഷാന്‍വികയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം ലഭിച്ചു. കാസര്‍കോട് ചെര്‍ക്കള സ്വദേശികളായ പാറയിൽ ജയേഷ്-ബിന്ദുജ ദമ്പതികളുടെ മകളാണ് രണ്ടു വയസ് പൂർത്തിയാകാത്ത ഈ കൊച്ചുമിടുക്കി. അത്ഭുതപ്പെടുത്തുന്ന കുഞ്ഞു കഴിവുകളുമായി നാട്ടിലും വീട്ടിലും ഇപ്പോള്‍ താരമാണ് ഷാന്‍വിക. കോവിഡ് കാലം സർഗ്ഗാത്മകമാക്കിയ ഗൗതം എന്ന കുഞ്ചൂസിന് ഇന്ത്യാ…
Read More »