IndiaNEWS

ഇഡി ഉദ്യോഗസ്ഥൻ രാജിവെച്ചു; ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥിയാകാൻ വേണ്ടി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ എന്‍ഫാഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന്റെ മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു.ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അദ്ദേഹം ഔദ്യോഗിക സര്‍വീസ് മതിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി അദ്ദേഹമുണ്ടാകുമെന്നാണ് വിവരം.
 
 

2ജി സ്പെക്‌ട്രം, അഗസ്താവെസ്റ്റ്ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യു പി എ സര്‍ക്കാര്‍ കാലത്ത് ഉയര്‍ന്നുവരുന്ന സുപ്രധാന കേസുകളുടെ അന്വേണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍ സിംഗ്.

Check Also
Close
Back to top button
error: