ഗോൾഗപ്പ
എല്ലാവർക്കും പ്രിയപ്പെട്ട പാനിപൂരിയാണ് ഗോൾഗപ്പ.മിനി പൂരിക്കുള്ളിൽ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേർത്ത് ഇംലി(പുളി) ചട്നിയിലോ ഹരി ചട്നിയിലോ മുക്കി തണുത്ത പാനിയിൽ മുക്കിയെടുത്ത് പേപ്പർ പ്ലേറ്റിലേക്കെത്തുന്നു.ഇവ വ്യത്യസ്തരുചിയാണ് നാവിൻ തുമ്പിൽ സൃഷ്ടിക്കുക.ഇപ്പോൾ കേരളത്തിലെ മിക്ക വഴിയരികിലും ഗോൾഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികൾ കഴിക്കാം.രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും.
ആലു ടിക്കി ചാട്ട്
തീർച്ചയായും കഴിച്ചിരിക്കേണ്ട മറ്റൊരു വിഭവമാണ് ആലു ടിക്കി. പുഴുങ്ങിയെടുത്ത് ഉടച്ച ഉരുളക്കിഴങ്ങ് മൈദയിൽ മുക്കി പൊരിച്ചെടുക്കും.അത് കൈകൊണ്ട് ഉടച്ച് അതിലേക്ക് ചാട്ട് മസാലയും മധുരമുള്ള ഇംലി സോസും എരിവുള്ള ഹരി ചട്നിയും പുളി തീരെയില്ലാത്ത തൈരും ചിലപ്പോൾ സേവ് പൂരിയും തൂവും. ഇതാണ് ആലു ടിക്കി.
നല്ലി നിഹാരി
ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഹരിയാണയിലെ ഒരു സിഗ്നേച്ചർ വിഭവമാണ് നിഹാരി. ഇളം ആട്ടിറച്ചിയും എല്ലുകളും മജ്ജയും നാലുമണിക്കൂറിലധികം പലതരം സുഗന്ധവ്യ ഞ്ജനങ്ങളിലും മസാലയിലും നെയ്യിലും ഗോതമ്പുപൊടിയിലുമൊക്കെ ചേർത്ത് വേവിച്ചെടുക്കുന്ന സ്റ്റൂവാണ് നല്ലി നിഹാരി.