IndiaNEWS

തമിഴ്നാട്ടിൽ ഇനി അണ്ണൻതമ്പി ഇല്ല; അണ്ണനും തമ്പിയും വെവ്വേറെ

മിഴ്‌നാട്ടില്‍ എൻഡിഎ പിളർന്നു.ഫെബ്രുവരി 19ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മിൽ സഖ്യമുണ്ടാകില്ല എന്നും ബിജെപി തനിച്ച്‌ മല്‍സരിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കടുത്ത തീരുമാനത്തിന് ബിജെപിയെ നിര്‍ബന്ധിതരാക്കിയതെന്നാണ് വിവരം. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: