Month: February 2022
-
Kerala
നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ: പുന്നയൂര്‍ അകലാട് മൂന്നൈനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് പുത്തന്‍ കടപ്പുറം സ്വദേശി ചിന്നാലി ഷമീറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. താഹിറയാണ് ഭാര്യ. മൃതദേഹം അകലാട് മൂന്നയിനി വി-കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
ജീവനക്കാരെ മർദ്ദിച്ചു; റാന്നിയിൽ ഇന്ന് സ്വകാര്യ ബസ് സമരം
റാന്നി: ഇന്നലെ വൈകിട്ട് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ വച്ച് സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് റാന്നിയിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.തങ്ങളുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ ബസിന് പുറകെയെത്തി ബസ്സ്റ്റാൻഡിനുള്ളിൽ വച്ചാണ് തൊഴിലാളികളെ ഒരുകൂട്ടർ മർദ്ദിച്ചത്. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരുവാനിക്കൽ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
India
ഇലക്ട്രിക് വാഹനങ്ങൾക്ക് സുവർണകാലം വരുന്നു, പരമാവധി പ്രോത്സാഹിപ്പിക്കും; ബാറ്ററി ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കും
മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നൽകി 2022-23 കേന്ദ്ര ബജറ്റ്. ഗ്രീൻ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാർജിങ്ങ് സെന്ററുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സർക്കാർ ഒരുക്കും. ചാർജിങ്ങ് കേന്ദ്രങ്ങൾ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക. ബാറ്ററികൾ നിർമിക്കുന്നതിനും ഊർജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. സീറോ ഫോസിൽ ഫ്യുവൽ പോളിസിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി അറിയിച്ചു.
Read More » -
Kerala
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വ്ലാങ്ങാമുറിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നെയ്യാറ്റിന്‍കര വിശ്വഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗോകുല്‍ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍- സിന്ധു ദമ്ബതികളുടെ മകനാണ്.സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
LIFE
അറിയാതെ പോകരുത്, പച്ചച്ചീരയുടെ ഗുണങ്ങൾ
കടയില്‍ നിന്നും രാസവളം അടിച്ച ചീര വാങ്ങുന്നതിന് പകരം അടുക്കളപ്പുറത്ത് രണ്ട് ചീര നട്ടുവേണം ഉപയോഗിക്കാനെന്നു മാത്രം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തെയും മനസിനെയും കൃത്യമായി ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. ഇലക്കറികളില്‍ ചീരയെ വെല്ലാന്‍ വേറൊന്നുമില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളമായുണ്ട്. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാതെ എളുപ്പത്തില്‍ വളരുന്നതു കൊണ്ട് തന്നെ ചീര വീട്ടു മുറ്റത്ത് കൃഷി ചെയ്യാനും സാധിക്കും. ഇനി ചീരയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ചീര.പ്രത്യേകിച്ച് പച്ചച്ചീര.പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ എന്നിവ ധാരാളമുണ്ട്. ചീരയില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയിഡ്, ആന്‍റി ഓക്സിഡന്‍റ് എന്നിവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍…
Read More » -
India
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികരംഗത്ത് വിവിധ പദ്ധതികൾ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും നടപടികൾ, ആരോഗ്യ മേഖല ശക്തിപ്പെടുത്തും… ബജറ്റ് അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖ എന്ന് അവകാശവാദം, സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് എന്ന് വിമർശനം
ന്യൂഡൽഹി: കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നു എന്ന സൂചനകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍.ഐ.സിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിടാനും എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും നല്‍കാനും സര്‍ക്കാര്‍ സജ്ജമാണെന്നു മന്ത്രി പറഞ്ഞു. * 5 നദി സംയോജന പദ്ധതിയുടെ ഡി.പി.ആറിന് അംഗീകാരം * കാർഷിക ഉത്പന്ന സംഭരണം 2.7 ലക്ഷം കോടി * 400 വന്ദേഭാരത് ട്രെയിനുകൾ * 100 കാർഗോ ടെർമിനൽ * വിദ്യാർത്ഥികൾക്കായി വൻ ക്ലാസ് വൺ ടി.വി പദ്ധതി * ഡിജിറ്റൽ സർവകലാശാല * സ്ത്രീശാക്തീകരണം ലക്ഷ്യം * 2ലക്ഷം അംഗനവാടികളുടെ നവീകരണം *…
Read More » -
Health
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ
ദിവസം 180 ലിറ്റര്‍ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്‍ ഇല്ല.ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗിരണം ചെയ്യുകയും അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നത് വൃക്ക വഴിയാണ്.അനാവശ്യ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് ഒന്നരലിറ്റര്‍ മാത്രമാണ് മൂത്രമായി വേര്‍തിരിച്ചെടുക്കുന്നത്.ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്‍ അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്‌നത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്‍ കാര്യമായ തകരാറുണ്ടായാല്‍ സ്ഥിതിമാറും. അനുബന്ധ പ്രശ്‌നങ്ങള്‍ വൃക്കകളില്‍ ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്. ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. വിവിധതരം നെഫ്രൈറ്റിസ് ഇതിന് ഉദാഹരണമാണ്.ജീവിതശൈലീ രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.ഇത് വലിയൊരു പ്രശ്‌നമായി മാറുകയുമാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവക്കു പുറമെ പൊണ്ണത്തടിയും കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങളും വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും.ഗൗട്ടാണ് മറ്റൊരു പ്രശ്‌നം.പാരമ്പര്യമായും…
Read More » -
Kerala
എന്ത് കാട്ടാനാ..? നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
എറണാകുളം:മണിക്കിണർ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ ഇറങ്ങിയതു നാട്ടുകാരെ ഭീതിയിലാക്കി.ജനങ്ങള്‍ക്കും കൃഷികള്‍ക്കും ഭീഷണിയായി ജനവാസ മേഖലയ്ക്കു സമീപം ചുറ്റിത്തിരിയുന്ന ആനയെ കാട്ടിലേക്ക് തിരികെ വിടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ വനംവകുപ്പ് ഓഫിസിലെത്തി പ്രതിഷേധിച്ചു. നീണ്ടപാറ വനമേഖലയില്‍ നിന്നു വന്ന ഒറ്റയാന്‍ മൂന്നു ദിവസമായി നാട്ടില്‍ കനത്ത ഭീതി പരത്തുകയാണ്.മണിക്കിണർ, മുള്ളരിങ്ങാട് പ്രദേശത്താണ് കാട്ടാന എത്തിയത്.അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താഞ്ഞതിനാൽ പ്രതിഷേധിച്ചാണ് നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചത്.തലക്കോട് പരിധിയിലെ ഇല്ലി പ്ലാന്റേഷന്‍ വനം വകുപ്പ് ഓഫിസിലെത്തിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
Read More » -
India
കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാര്‍ലമെന്റില്‍ തുടങ്ങി
ന്യൂഡൽഹി: കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാര്‍ലമെന്റില്‍ തുടങ്ങി.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനെത്തിയത്.അടുത്ത 25 വര്‍ഷത്തെ വികസന രേഖയെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞത്.എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഗതാഗതത്തിന് കൂടുതൽ ഊന്നൽ നൽകിയ ബഡ്ജറ്റിൽ 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത നിര്‍മിക്കുമെന്നും 25,000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത വികസിപ്പിക്കുമെന്നും അടുത്ത മൂന്ന് വര്‍ഷത്തിനിടെ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി പുതുതായി സര്‍വീസുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.ബഡ്ജറ്റ് അവതരണം തുടരുകയാണ്.
Read More » -
Kerala
ആലപ്പുഴയിൽ അമ്മയും രണ്ട് പെൺമക്കളും പൊള്ളലേറ്റ് മരിച്ച നിലയിൽ
ആലപ്പുഴ: താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍.പ്രസന്ന(52), മക്കളായ കല (34), മിന്നു(32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.കലയും മിന്നുവും മാനസിക വൈകല്യമുള്ളവരായിരുന്നു എന്നാണ് വിവരം.പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »