Month: January 2022

  • Kerala

    100 പിന്നിട്ട ഗുരുനാഥന് ആദരം അർപ്പിച്ചും അനുഗ്രഹം തേടിയും കെ.ടി കുഞ്ഞുമോനും ബിഷപ്പ് ഡോ. മാത്യൂസ് മക്കാറിയോസ് തിരുമേനിയും

    പത്തനംതിട്ട: തുമ്പമൺ ചെന്നീർക്കര സ്വദേശി ഏബ്രഹാം കാലായിൽ അത്ര പ്രശസ്‌തനൊന്നുമല്ല. എന്നാൽ ഒരധ്യാപകൻ എന്ന നിലയിൽ നിരവധി പ്രശസ്തരെയും പ്രഗത്ഭരെയും വാർത്തെടുത്ത മഹനീയ വ്യക്തിത്വത്തിന് ഉടമയാണ്. പ്രായം കൊണ്ട് നൂറ് തികഞ്ഞെങ്കിലും ഇന്നും ഊർജ്ജസ്വലൻ. രണ്ടാം ലോക മഹായുദ്ധ കാലത്ത്, അന്നത്തെ റോയൽ ഇന്ത്യൻ നേവിയിലായിരുന്നു ജോലി. പിന്നീടാ ജോലി ഉപേക്ഷിച്ച് അധ്യാപക ജോലി ഏറ്റെടുത്തു. ലോകമെമ്പാടുമുള്ള നൂറു കണക്കിന് മികച്ച പൗരസമൂഹത്തെ വാർത്തെടുത്ത അനുഭവസമ്പത്താണ് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിര നിക്ഷേപം. അഭിവന്ദ്യ ബിഷപ്പ് ഡോ. മാത്യുസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, പ്രശസ്ത സിനിമാ നിർമ്മാതാവ് ‘ജെൻ്റിൽമാൻ’ കെ.ടി കുഞ്ഞുമോൻ എന്നിവർ അവരിൽ ചിലർ മാത്രം. ഈ പ്രായത്തിലും എല്ലാ ഞായറാഴ്ചയും പത്നി മേരിയോടൊപ്പം സ്വയം കാറോടിച്ച് പള്ളിയിൽ പോകുന്ന കർമ്മനിരതൻ. ജീവിതത്തിൻ്റെ നൂറു വർഷം പിന്നിടുമ്പോഴും കണ്ണട കൂടാതെ ബൈബിളും പത്രവും വായിക്കുന്ന ഏബ്രഹാം മാസ്റ്റർ നാട്ടുകാർക്കെല്ലാം അത്ഭുതവും അഭിമാനമാണ്. ഈ മഹത് വ്യക്തിത്വത്തിന് ഉടമയായ ഗുരുനാഥനെ,…

    Read More »
  • Kerala

    വീട്ടമ്മയുടെ മരണം; സുഹൃത്ത് അറസ്റ്റിൽ

    നെയ്യാറ്റിൻകര: വെള്ളറടയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപികയെ (29) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഗോപികയുടെ സുഹൃത്ത് പൂവാർ സ്വദേശി വിഷ്ണുവിനെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഗോപികയുടെ മൃതദേഹം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിന്‍റെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

    Read More »
  • Kerala

    മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ അച്ഛന്‍ ആത്മഹത്യ ചെയ്തു

    തൃശൂര്‍: മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു.തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ് (73) ഉറങ്ങിക്കിടക്കയായിരുന്ന മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് തീ കൊടുത്തശേഷം ആത്മഹത്യ ചെയ്തത്. മകന്‍ നിധിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. ഉറങ്ങുകയായിരുന്ന മകന്റെ മുറിയിലേയ്ക്ക് ശശിധരന്‍ പുറത്ത് നിന്ന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.  ഉറക്കമുണര്‍ന്ന നിധീഷ് വാതില്‍ ചവിട്ടിത്തുറന്നാണ് രക്ഷപ്പെട്ടത്.പോലീസ് കേസെടുത്തു.

    Read More »
  • LIFE

    ആശുപത്രികൾ നിറഞ്ഞെന്ന വ്യാജപ്രചാരണവുമായി മാധ്യമങ്ങൾ

    മെഡിക്കൽ കോളേജ്‌ ആശുപത്രികളിൽ കോവിഡ്‌ രോഗികൾക്ക്‌ കിടക്കയില്ല’’–-തിങ്കളാഴ്ച രാവിലെ മുതൽ  റിപ്പോർട്ടർമാർ “തള്ളി’ മറിക്കാൻ തുടങ്ങിയതാണ്‌. ‘ബ്രേക്കിങ്‌ ന്യൂസ്‌’ അറിഞ്ഞ  ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഇതേ ചാനൽ ‘തള്ളു’കാരെ പിപിഇ കിറ്റ്‌ ധരിച്ച്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസിയുവിലേക്ക്‌ വരാൻ ക്ഷണിച്ചു.  ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ കാണിച്ചുതരാമെന്നും പറഞ്ഞു. വാർത്തയുടെ തിരുത്ത്‌ കൊടുത്ത്‌ നാണംകെടേണ്ടിവരുമെന്ന്‌ അറിഞ്ഞവർ ഓരോരുത്തരായി മുങ്ങി. മന്ത്രി ഓഫീസിൽ വിളിച്ച്‌ മെഡിക്കൽ കോളേജിൽ വരാൻ തയ്യാറാണെന്ന്‌ പറഞ്ഞ ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംഘവും പിന്നീട്‌ തീരുമാനം മാറ്റി ഫോൺ സ്വിച്ച്‌ ഓഫാക്കി മുങ്ങി. ചികിത്സ കിട്ടുന്നില്ല, ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ഐസിയുവിൽ കേറാൻ പോലും സ്ഥലമില്ല എന്നൊക്കെയായിരുന്നു ‘ ബ്രേക്കിങ്‌ ’. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, ആലപ്പുഴ തുടങ്ങി മെഡിക്കൽ കോളേജ്‌ ആശുപത്രികളിലൊന്നും ‘ രക്ഷയില്ല ! ’ എന്നും ഇക്കൂട്ടർ തട്ടിവിട്ടു. അതേസമയം,  സ്വകാര്യ ആശുപത്രികളിൽ യഥേഷ്ടം കിടക്കകളുണ്ട്‌. സർക്കാർ ഒരുക്കം നടത്തിയിട്ടില്ലെന്ന്‌ പ്രതിപക്ഷവും എൻഎസ്‌എസും വിമർശിച്ചിരുന്നു.…

    Read More »
  • LIFE

    മലയാളം സിനിമയിലെ ഗാവിൻ പക്കാർഡ് എന്ന നടനെ അറിയാമോ ? 

    പത്മരാജന്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻ കഥാപാത്രത്തേയും ആനവാൽമോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന കള്ളക്കടത്തുകാരനേയും ആര്യനിലെ ദാദയേയും ബോക്സറിലെ ബോക്സിങ് താരത്തേയും ഓർമ്മയില്ലേ…?ബ്രിട്ടീഷുകാരനായ  ഗാവിൻ പക്കാർഡ്. (08 ജൂൺ, 1964 – 18 മേയ്, 2012) എന്ന നടനായിരുന്നു ഈ വേഷങ്ങൾ അവതരിപ്പിച്ചത്.ഇതിൽ ബെഞ്ചമിൻ ബ്രൂണോ എന്ന വില്ലനെ മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.പ്രത്യേകിച്ച് 90 കളിലെ  സിനിമാ പ്രേമികൾ. മലയാള സിനിമയില്‍ ഇന്ന് പിന്നില്‍ നിന്ന് കുത്തുന്ന വില്ലന്മാരുടെ വേഷം കുറവാണ്.പക്ഷേ യഥാർഥ ജീവിതത്തിൽ ഇത്തരം ധാരാളം ആളുകളെ സിനിമയിൽ തന്നെ  കാണുവാനും സാധിക്കും.പക്ഷെ അന്നും ഇന്നും വില്ലത്തരത്തിനും വില്ലന്‍ വേഷങ്ങള്‍ക്കും സിനിമയില്‍ വലിയ  പ്രധാന്യമുണ്ട്.നായകന്മാരെ എടുത്തു പൊക്കുന്ന സിനിമാ ലോകത്ത് അത്തരം നടന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോയില്ലെങ്കിലേ അത്ഭുതവുമുള്ളൂ.ജോസ് പ്രകാശില്‍ തുടങ്ങി, ബാലന്‍ കെ നായരും, ടിജി രവിയും എന്‍ഫ് വര്‍ഗീസും സായികുമാറുമൊക്കെ താണ്ടി ജയസൂര്യവരെയും വില്ലന്‍ വേഷങ്ങള്ളിൽ പ്രേക്ഷകരെ വിറപ്പിച്ചിട്ടുണ്ട്.എന്തിനേറെ നമ്മുടെ മോഹൻലാൽ വരെ.മോഹൻലിലിന്റെ സിനിമയിലേക്കുള്ള ആദ്യ അരങ്ങേറ്റം…

    Read More »
  • Kerala

    ബൈക്കില്‍ കറങ്ങി മദ്യവില്പന;ഒരാൾ അറസ്റ്റിൽ

    നെയ്യാറ്റിന്‍കര: ബൈക്കില്‍ മദ്യവില്പന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മാരായമുട്ടം ആലത്തൂര്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപം ആര്യ ഭവനില്‍ അനില്‍കുമാര്‍ (41)ആണ് പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. മദ്യശാലയില്‍ നിന്നു 700 രൂപ വിലയ്ക്ക് വാങ്ങുന്ന മദ്യം 1000 രൂപ നിരക്കിലാണ് അനില്‍കുമാര്‍ ബൈക്കില്‍ ഇടപാടുകാര്‍ക്ക് എത്തിച്ച്‌ നല്‍കിയിരുന്നത്. അവധി ദിവസങ്ങളില്‍ ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യക്കച്ചവടം നടക്കുന്നതായുളള വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

    Read More »
  • Food

    വാളൻ പുളി സംസ്കരണം, ഉപയോഗം, ഗുണം

    പുളിയുടെ പുറംതോട് ശ്രദ്ധാപൂര്‍വ്വം നീക്കിയശേഷം അതിന്‍റെ കുരുവും നാരുകളും നീക്കം ചെയ്യുക. ഇങ്ങനെ പുളിയുടെ കാമ്പ് മാത്രം വേര്‍തിരിച്ചെടുക്കുക…  ക്ലീന്‍ ചെയ്തെടുത്ത പുളിയിലേക്ക് ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക… ചൂടാറിയ ശേഷം നന്നായി കുഴഞ്ഞ പുളി കൈകൊണ്ടു എടുത്ത് വിവിധ അളവുകളി ലുള്ള ഉരുളകളാക്കി ഉരുട്ടിയെടുക്കുക… നല്ല  വെയിലിൽ വെച്ച് ഒന്നുണക്കി എടുക്കുക. ശേഷം,കഴുകി വൃത്തിയാക്കി,വെയിലത്ത്‌ വെച്ച് ഉണക്കിയ ഭരണികളിലോ ഗ്ലാസ് ഭരണികളിലോ ആക്കി വായു കടക്കാതെ  അടച്ചു സൂക്ഷിക്കാം… രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി.എങ്കിലും കൂടുതലായും കറികളിലും മറ്റും ഉപയോഗിക്കാറാണ് പതിവ്.ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്.ശാസ്ത്രീയ നാമം Tamarindus Indica.   100 ഗ്രാം പുളി സത്തിൽ 35 മുതല്‍ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8–23.8 മി.ഗ്രാം ടാർടാറിക്…

    Read More »
  • Health

    പനിക്കൂർക്ക വെറുമൊരു ഇലയല്ല, പ്രത്യേകിച്ച് പനിക്കാലത്ത്

    നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന, വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക.പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇതിന്റെ ഇല.കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി ഇത്  അറിയപ്പെടുന്നു.പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കും.  പണ്ടുകാലത്ത് പല രോഗങ്ങൾക്കും  ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ സസ്യമായിരുന്നു.ഒരു പാരാസെറ്റമോൾ ടാബ്‌ലറ്റിനെക്കാൾ ഗുണവും കരുത്തുമുള്ളതാണ് ഇതിന്റെ ഒരു തണ്ട് ഇല.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റാൻ ഇതിന് കഴിയും.കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധികൂടിയാണ് ഇത്.ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി.വായ്നാറ്റം…

    Read More »
  • Food

    കാഴ്ചയ്ക്ക് മാത്രമല്ല, കണ്ണിനും നല്ലതാണ് ലോലോലിക്ക

    ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക, റൂബിക്ക… തുടങ്ങി ഓരോ പ്രദേശത്തും ഓരോ പേരിലറിയപ്പെടുന്ന ലോലോലിക്ക പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലായി മരത്തിൽ കുലകുത്തി കായ്ച്ചു കിടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്.പക്ഷെ കാഴ്ചയ്ക്കു മാത്രമല്ല കേട്ടോ, കണ്ണിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ലോലോലിക്ക. കാഴ്ച്ചയിൽ നെല്ലിക്കയെ ഓർമിപ്പിക്കുന്ന ലോലോലിക്ക വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്.ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ ധാരാളമുണ്ട്.മൂപ്പെത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം. വിറ്റമിൻ സി ലോലോലിക്കയിൽ വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്.ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കും.നെല്ലിക്കയിലുള്ളതു പോലെ യൗവനം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.ലോലോലിക്കയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇതിനു പുറമെ ശരീരത്തിലെ നീരു കുറയ്ക്കാൻ സഹായിക്കുന്ന മെലാട്ടോണിൻ എന്നിവയും ഇതിലുണ്ട്.

    Read More »
  • NEWS

    വാഴക്കൂമ്പ് രോഗങ്ങൾക്ക് ഔഷധം, ആരോഗ്യത്തിനുത്തമം; പതിവായി ഭക്ഷണത്തിൻ്റെ ഭാഗമാക്കൂ

     വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട് വാഴക്കൂമ്പിന്. കേരളത്തിലെ മിക്ക വീടുകളിലും സുലഭമായി കാണുന്ന ഈ ഭക്ഷ്യവസ്തുവിൻ്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അജ്ഞാതമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് വാഴയുടെ കൂമ്പ് ഒരു പച്ചക്കറിയായി ഉപയോഗിച്ചിരുന്നത്. പലപ്പോഴും ഇത് അസംസ്കൃതമായ രീതിയിൽ അല്ലെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ശേഷം കഴിക്കാറുണ്ട്. സൂപ്പ്, സാലഡ് തുടങ്ങിയവയിൽ ചേർക്കാൻ ഏറ്റവും അനുയോജ്യമായ ചേരുവയാണിത്. പലതരം കറിക്കൂട്ടുകളാടൊപ്പം ചേർത്ത് പാകം ചെയ്ത് വിളമ്പിയാൽ വായിൽ വെള്ളമൂറുന്ന രുചിയാണ് വാഴക്കൂമ്പിന്. ഇത് അണുബാധയെ ചെറുക്കാൻ ഉത്തമമാണ്. ഇതിൽ എത്തനോൾ അടിസ്ഥാനമാക്കിയുള്ള സത്തകൾ അടങ്ങിയിട്ടുണ്ട്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ചയെ തടയാനുള്ള കഴിവുണ്ടിതിന്. മുറിവുകളെ വേഗത്തിൽ സുഖപ്പെടുത്താനുള്ള ശേഷിയും വാഴക്കൂമ്പിനുണ്ട്. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം ദീർഘകാലത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. വാഴപ്പൂവിൽ അടങ്ങിയിരിക്കുന്ന മെത്തനോൾ സത്തകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഈ പൂക്കൾ ശരീരത്തിന് നാശമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ കൈകാര്യം ചെയ്യുന്നു. അകാല വാർദ്ധക്യം, കാൻസർ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതകൾ…

    Read More »
Back to top button
error: