Month: January 2022

  • Kerala

    നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികളിൽ ഒരാൾ എല്ലാം തുറന്നു പറഞ്ഞതായി ക്രൈംബ്രാഞ്ച്

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായി സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടക്കുമ്ബോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ്പ്രതി വെളിപ്പെടുത്തിയത്.എന്നാല്‍ പ്രതിയുടെ പേര് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇയാളെ മാപ്പു സാക്ഷിയാക്കാനാണ് നീക്കം.

    Read More »
  • NEWS

    ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ.പ്രേമനാഥിൻ്റെ മാതാവ് കെ പത്മാവതിയമ്മ അന്തരിച്ചു

    . തലക്കുളത്തൂർ : പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടന്നു. സഞ്ചയനം- ശനിയാഴ്ച. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ : കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് – പഞ്ചാബ് നാഷണൽ ബാങ്ക്) കെ.പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ. ദേശാഭിമാനി – കോഴിക്കോട്) സുധാമണി (കാക്കൂർ ) മരുമക്കൾ : ഗോപാലൻ (റിട്ട. അധ്യാപകൻ – ചേളാരി ഹയർ സെക്കൻ്ററി സ്കൂൾ) ശോഭ , റീത്ത

    Read More »
  • Kerala

    ലോകായുക്ത ഭേദഗതി തിരിച്ചടി ഭയന്നെന്ന് ഉമ്മൻ‌ചാണ്ടിയും, ചെന്നിത്തലയും

      ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിൻ്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ൽ E K നായനാരുടെ കാലത്ത് നിലവിൽ വന്ന ലോകായുക്ത നിയമത്തിൽ, ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരാൻ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    Read More »
  • Kerala

    ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

    ചെങ്ങന്നൂർ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.ചെങ്ങന്നൂർ ദേവീപമ്പിലെ ജീവനക്കാരൻ ആരോമൽ(22) ആണ് മരിച്ചത്. പിറകിലിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചെറിയനാട് അരിയണ്ണൂർശ്ശേരി സ്വദേശിയാണ് മരിച്ച ആരോമൽ. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ പുത്തൻ തറയിൽ വിഷ്ണു വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡിൽ നെടുവരംകോട് എസ്.എൻ. കോളേജ് ജങ്ഷനു സമീപമാണ് അപകടമുണ്ടായത്.

    Read More »
  • Crime

    തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റ സംഭവം;ഒരാൾ അറസ്റ്റിൽ

    തിരുവല്ല :കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന്  ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരന് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ചക്കുളത്തുകാവിന് സമീപം താമസിക്കുന്ന ശ്യാമാണ് അറസ്റ്റിലായത്.ഒരാള്‍ ഓടി രക്ഷപെട്ടു.  ഇന്നലെ രാത്രിയിലായിരുന്നു സംഭവം.രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പമ്പ് ജീവനക്കാരൻ അഖില്‍രാജിന് കുത്തേറ്റത്. നിയമപ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അഖില്‍രാജ് അറിയിച്ചതോടെയാണ് പ്രതികള്‍ ഇയാളെ ആക്രമിച്ചത്.അഖില്‍രാജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • India

    വാഹനാപകടം; മഹാരാഷ്ട്രയിൽ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

    മുംബൈ: മഹാരാഷ്ട്രയിലെ സെൽസുരയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ബി.ജെ.പി എം.എൽ.എയുടെ മകനും ഉൾപ്പെടും. വാർധ സാവങ്കി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ച ഏഴുപേരും.തിങ്കളാഴ്ച രാത്രി 11.30ഓടെ ഇവർ സഞ്ചരിച്ചിരുന്ന കാർ പാലത്തിന് മുകളിൽനിന്ന് മറിയുകയായിരുന്നു.ദിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.  അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ നീരജ് ചൗഹാൻ, വിവേക് നന്ദൻ, പ്രത്യുഷ് സിങ്, ശുഭം ജയ്സ്വാൾ, ആദ്യ വർഷ മെഡിക്കൽ വിദ്യാർഥികളായ ആവിഷ്കാർ രഹാങ്ഡെൽ, പവൻ ശക്തി, മെഡിക്കൽ ഇന്റേണായ നിതേഷ് സിങ് എന്നിവരാണ് മരിച്ചത്. ബി.ജെ.പി എം.എൽ.എ വിജയ് രഹാങ്ഡേലിന്റെ മകനാണ് ആവിഷ്കാർ രഹാങ്ഡേൽ.

    Read More »
  • LIFE

    കോഴികൾക്ക് കൂട് ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ രോഗബാധ കൂടും

    കോഴികൾക്ക് രോഗം വരാതെ തടയുന്നതിന് രോഗപ്രതിരോധ കുത്തിവെപ്പ് നൽകിയിരിക്കണം. ഇതുകൂടാതെ പോഷകസമൃദ്ധമായ കോഴിത്തീറ്റ ഇവയ്ക്ക് നൽകിയിരിക്കണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ പരമാവധി രോഗങ്ങളെ അകറ്റി നിർത്താം. കോഴിക്കൂടിന് ചുറ്റും 100 ചതുരശ്ര മീറ്ററിൽ 50 കിലോ എന്ന തോതിൽ കുമ്മായം വിതറണം. കോഴികൾക്ക് നൽകുന്ന തീറ്റയുടെ ഗുണമേന്മ എപ്പോഴും ഉറപ്പുവരുത്തണം. കോഴിയുടെ വളർച്ച ഘട്ടത്തിൽ പ്രോട്ടീൻ സമ്പന്നമായ തീറ്റയാണ് നല്കുന്നത്. പ്രോട്ടീന് വർദ്ധിപ്പിക്കുവാൻ ഫിഷ് മീൽ, ബോൺ മീൽ എന്നിവ ചേർക്കാറുണ്ട് ഇത് അണുവിമുക്തം ആയിരിക്കണം. തീറ്റ ചാക്കുകൾ എപ്പോഴും വായുസഞ്ചാരമുള്ള മുറിയിൽ വയ്ക്കുവാൻ ശ്രദ്ധിക്കണം. തീറ്റ സംഭരിക്കുന്ന മുറിയിൽ എലികളും മറ്റു ശുദ്രജീവികൾ വരാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുകൂടാതെ കോഴികൾക്ക് എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം. വെള്ളത്തിൻറെ അമ്ല ക്ഷാര നില എപ്പോഴും അറിഞ്ഞുവേണം കോഴികൾക്ക് നൽകുവാൻ. ഇതുകൂടാതെ കാൽസ്യം നൈട്രേറ്റ്, ഇരുമ്പ് തുടങ്ങിയവ അംശം വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന് പരിശോധന വിധേയമാക്കണം. 10 ദിവസം പ്രായമായ ഇറച്ചി കോഴികൾക്ക്…

    Read More »
  • Kerala

    സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

    തൃശ്ശൂർ: സഹകരണ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥികളിൽ നിന്നു പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ഷാജഹാൻ പെരുവല്ലൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂർ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമാണ് ഷാജഹാൻ. 2018 ൽ ഈ സംഘത്തിൽ അപ്‌റൈസർ, അറ്റെൻഡർ തസ്തികയിലേക്ക് ഒഴിവകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വിവിധ ഉദ്യോഗാർഥികളിൽ നിന്നായി 75 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്. തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ നിന്നാണ് പാവറട്ടി എസ്എച്ച്ഒ എംകെ രമേഷും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. ഉദ്യോഗാർഥികളെ വിശ്വാസത്തിൽ എടുക്കാനായി പരീക്ഷ, അഭിമുഖം എന്നിവ നടത്തുകയും തിരഞ്ഞെടുത്തവർക്ക് വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തതായി പോലീസ് പറഞ്ഞു. കാെവിഡ് കാലഘട്ടം മുതലെടുത്തു വീട്ടിലിരുന്നു ജോലി എന്ന നിലയിൽ ആദ്യ ശമ്പളം ഉദ്യോഗാർഥികളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുകയും തുടർന്ന് ജോലിക്കായി പറഞ്ഞുറപ്പിച്ച തുക മുഴുവൻ കൈപ്പറ്റുകയും ചെയ്യുകയായിരുന്നു. പിന്നീട് ശമ്പളം ലഭിക്കാതായതോടെ കബളിക്കപ്പെട്ടു…

    Read More »
  • Kerala

    ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

    ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇപ്പോഴത് ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്തയുടെ പ്രവര്‍ത്തനം പേരിന് മാത്രമായിരിക്കും. അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ ചുമതലകളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന വിധി ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ നല്‍കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഇതിലാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്. ഇത് പ്രകാരം ലോകായുക്ത വിധിയില്‍ അധികാരസ്ഥാനത്തുള്ളവര്‍ക്ക് ഒരു ഹിയറിംഗ് കൂടി നടത്തി വിധി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം  

    Read More »
  • India

    പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ചു കയറി പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ

    കോയമ്പത്തൂർ: ആലാന്തുറൈ പൂലുവപെട്ടി പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ചു കയറി പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച ബി.എം.എസ് കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി എം ഭാസ്കരനെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജയിലിലടച്ചു. കോയമ്പത്തൂര്‍ പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ശനിയാഴ്ചയാണ് അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളുണ്ടായത്. പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ഭാസ്കരനും കുറച്ചാളുകളും എത്തി കയ്യിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്നാവശ്യപ്പെടുകയായിരുന്നു.എന്നാൽ കലക്ടറില്‍ നിന്ന് അനുമതിയില്ലാതെ നടക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.തുടർന്ന് പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതു പാക്കിസ്ഥാനിലാണോയെന്ന ആക്രോശവുമായി ഭാസ്കരനും സംഘവും ഫോട്ടോ ചുമരില്‍ തൂക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി രംഗസാമി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അതിക്രമിച്ചു കടക്കല്‍‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആലാന്തുറൈ പൊലീസാണ് ഭാസ്കരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

    Read More »
Back to top button
error: