KeralaNEWS

ബൈക്കില്‍ കറങ്ങി മദ്യവില്പന;ഒരാൾ അറസ്റ്റിൽ

നെയ്യാറ്റിന്‍കര: ബൈക്കില്‍ മദ്യവില്പന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മാരായമുട്ടം ആലത്തൂര്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപം ആര്യ ഭവനില്‍ അനില്‍കുമാര്‍ (41)ആണ് പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. മദ്യശാലയില്‍ നിന്നു 700 രൂപ വിലയ്ക്ക് വാങ്ങുന്ന മദ്യം 1000 രൂപ നിരക്കിലാണ് അനില്‍കുമാര്‍ ബൈക്കില്‍ ഇടപാടുകാര്‍ക്ക് എത്തിച്ച്‌ നല്‍കിയിരുന്നത്.

അവധി ദിവസങ്ങളില്‍ ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യക്കച്ചവടം നടക്കുന്നതായുളള വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

Back to top button
error: