NEWS

വാഴക്കൂമ്പ് രോഗങ്ങൾക്ക് ഔഷധം, ആരോഗ്യത്തിനുത്തമം; പതിവായി ഭക്ഷണത്തിൻ്റെ ഭാഗമാക്കൂ

ദരിദ്രൻ്റെ അന്നമായിരുന്നു പണ്ട് വാഴക്കൂമ്പ്. കറി വയ്ക്കാൻ വക ഇല്ലാതെ വരുമ്പോൾ വാഴച്ചുണ്ടാണ് പറിച്ചെടുക്കുക. ഇന്നത് സമ്പന്നൻ്റെ തീൻമേശയിൽ പോലും ഇടംനേടി. അണുബാധയെ ചെറുക്കുന്നതു മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതു വരെ വാഴക്കൂമ്പിൻ്റെ​ ഔഷധഗുണങ്ങൾ അനവധിയാണ്

 വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട് വാഴക്കൂമ്പിന്. കേരളത്തിലെ മിക്ക വീടുകളിലും സുലഭമായി കാണുന്ന ഈ ഭക്ഷ്യവസ്തുവിൻ്റെ ആരോഗ്യ ഗുണങ്ങൾ പലർക്കും അജ്ഞാതമാണ്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് വാഴയുടെ കൂമ്പ് ഒരു പച്ചക്കറിയായി ഉപയോഗിച്ചിരുന്നത്. പലപ്പോഴും ഇത് അസംസ്കൃതമായ രീതിയിൽ അല്ലെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ശേഷം കഴിക്കാറുണ്ട്. സൂപ്പ്, സാലഡ് തുടങ്ങിയവയിൽ ചേർക്കാൻ ഏറ്റവും അനുയോജ്യമായ ചേരുവയാണിത്.

പലതരം കറിക്കൂട്ടുകളാടൊപ്പം ചേർത്ത് പാകം ചെയ്ത് വിളമ്പിയാൽ വായിൽ വെള്ളമൂറുന്ന രുചിയാണ് വാഴക്കൂമ്പിന്.
ഇത് അണുബാധയെ ചെറുക്കാൻ ഉത്തമമാണ്. ഇതിൽ എത്തനോൾ അടിസ്ഥാനമാക്കിയുള്ള സത്തകൾ അടങ്ങിയിട്ടുണ്ട്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ചയെ തടയാനുള്ള കഴിവുണ്ടിതിന്.
മുറിവുകളെ വേഗത്തിൽ സുഖപ്പെടുത്താനുള്ള ശേഷിയും വാഴക്കൂമ്പിനുണ്ട്.

ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം ദീർഘകാലത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. വാഴപ്പൂവിൽ അടങ്ങിയിരിക്കുന്ന മെത്തനോൾ സത്തകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഈ പൂക്കൾ ശരീരത്തിന് നാശമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ കൈകാര്യം ചെയ്യുന്നു. അകാല വാർദ്ധക്യം, കാൻസർ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതകൾ കുറയ്ക്കാനും ഇത് സഹായിക്കും.
പ്രമേഹവും വിളർച്ചയും കൈകാര്യം ചെയ്യാൻ വാഴക്കൂമ്പ് മികച്ചതാണ്. വാഴക്കൂമ്പ് തുടർച്ചയായി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും.

Back to top button
error: