നെയ്യാറ്റിൻകര: വെള്ളറടയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപികയെ (29) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഗോപികയുടെ സുഹൃത്ത് പൂവാർ സ്വദേശി വിഷ്ണുവിനെയാണ് വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
ഗോപികയുടെ മൃതദേഹം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിന്‍റെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.