പുളിയുടെ പുറംതോട് ശ്രദ്ധാപൂര്‍വ്വം
നീക്കിയശേഷം അതിന്‍റെ കുരുവും നാരുകളും
നീക്കം ചെയ്യുക. ഇങ്ങനെ പുളിയുടെ കാമ്പ്
മാത്രം വേര്‍തിരിച്ചെടുക്കുക…
ക്ലീന്‍ ചെയ്തെടുത്ത
പുളിയിലേക്ക് ആവശ്യത്തിന് ഉപ്പും തിളച്ച
വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക…
ചൂടാറിയ ശേഷം നന്നായി കുഴഞ്ഞ പുളി
കൈകൊണ്ടു എടുത്ത് വിവിധ അളവുകളി
ലുള്ള ഉരുളകളാക്കി ഉരുട്ടിയെടുക്കുക…
നല്ല വെയിലിൽ വെച്ച് ഒന്നുണക്കി എടുക്കുക.
ശേഷം,കഴുകി വൃത്തിയാക്കി,വെയിലത്ത് വെച്ച് ഉണക്കിയ ഭരണികളിലോ ഗ്ലാസ് ഭരണികളിലോ ആക്കി വായു കടക്കാതെ അടച്ചു സൂക്ഷിക്കാം…
രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി.എങ്കിലും കൂടുതലായും കറികളിലും മറ്റും ഉപയോഗിക്കാറാണ് പതിവ്.ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്.ശാസ്ത്രീയ നാമം Tamarindus Indica.
100 ഗ്രാം പുളി സത്തിൽ 35 മുതല്‍ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8–23.8 മി.ഗ്രാം ടാർടാറിക് ആസിഡ്, 54–110 മി.ഗ്രാം ഫോസ്ഫറസ്, 3.10 ഗ്രാം പ്രോട്ടീൻ, 92 ഗ്രാം മഗ്നീഷ്യം, 0.07 മി.ഗ്രാം റൈബോ ഫ്ലേവിൻ ഇവയടങ്ങിയിട്ടുണ്ട്.
ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളും കുറയ്ക്കാൻ വാളൻ പുളി സഹായിക്കും. പുളിയിലടങ്ങിയ നാരുകൾ ധമനികളിലെ എല്‍ഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.വാളൻ പുളിയിലെ പൊട്ടാസ്യം, ധമനികളിലെയും മറ്റു രക്തക്കുഴലുകളിലെയും സ്ട്രെസ് കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു.ജീവകം സി ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.
അതേപോലെ സൂര്യാഘാതം തടയാൻ വാളൻ പുളി സഹായിക്കുന്നു. പുളിച്ചാറിൽ ജീരകം ചേർത്തുപയോഗിക്കുന്നത് ചൂടു മൂലമുള്ള പ്രശ്നങ്ങൾ തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
അമിതഭാരം കുറയ്ക്കാൻ വാളൻപുളി സഹായിക്കും. ശരീരത്തിൽ ഫാറ്റിനെ ശേഖരിക്കുന്ന ഒരു എൻസൈം ഉണ്ട്. പുളിയിലടങ്ങിയ ഹൈഡ്രോക്സിട്രിക് ആസിഡ് അഥവാ HCA ഇതിനെ തടയുന്നു.