ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക, റൂബിക്ക… തുടങ്ങി ഓരോ പ്രദേശത്തും ഓരോ പേരിലറിയപ്പെടുന്ന ലോലോലിക്ക പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലായി മരത്തിൽ കുലകുത്തി കായ്ച്ചു കിടക്കുന്നത് കാണാൻ തന്നെ നല്ല ചേലാണ്.പക്ഷെ കാഴ്ചയ്ക്കു മാത്രമല്ല കേട്ടോ, കണ്ണിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ലോലോലിക്ക.
കാഴ്ച്ചയിൽ നെല്ലിക്കയെ ഓർമിപ്പിക്കുന്ന ലോലോലിക്ക വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്.ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ ധാരാളമുണ്ട്.മൂപ്പെത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം.
വിറ്റമിൻ സി ലോലോലിക്കയിൽ വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്.ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കും.നെല്ലിക്കയിലു ള്ളതു പോലെ യൗവനം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.ലോലോലിക്കയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇതിനു പുറമെ ശരീരത്തിലെ നീരു കുറയ്ക്കാൻ സഹായിക്കുന്ന മെലാട്ടോണിൻ എന്നിവയും ഇതിലുണ്ട്.
Tags
Lololica