Month: January 2022
-
India
പരിഹസിച്ച കാർ ഷോറൂം ജീവനക്കാരന് എട്ടിന്റെ പണിയുമായി കർഷകൻ
വാഹനം വാങ്ങാൻ കയറിയപ്പോള്‍ പണമുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ച ഷോറൂം ജീവനക്കാരന് മുന്നില്‍ അരമണിക്കൂറിനകം പത്തുലക്ഷം രൂപയുമായെത്തി കര്‍ഷകന്റെ പ്രതികാരം. കർണാടകത്തിലെ തുമക്കുറുവില്‍ വെള്ളിയാഴ്ചയാണ് സംഭവം. അടയ്ക്കാകര്‍ഷകന്‍ രണമപാല്യ സ്വദേശി ആർ എൽ കെംപെഗൗഡ വണ്ടി വാങ്ങാനെത്തിയപ്പോള്‍ കടയിലെ ജീവനക്കാരന് അത്ര പിടിച്ചില്ല. പത്തുരൂപ പോലും കെെയിലുണ്ടാകില്ലെന്ന് പറഞ്ഞ് കടയിൽനിന്ന് ഇറക്കിവിട്ടു. കെംപെഗൗഡയും കൂട്ടുകാരും നേരം പോക്കിന് വന്നതാണെന്നാണ് ഇയാൾ വിചാരിച്ചത്. പണം എത്തിച്ചാൽ ഇന്നുതന്നെ വണ്ടി കെെമാറണമെന്ന് പറഞ്ഞ് മടങ്ങിയ കെംപെഗൗഡ അരമണിക്കൂറിനകം പത്തുലക്ഷവുമായി തിരികെയെത്തി. വണ്ടി നല്‍കണമെങ്കില്‍ രണ്ടുദിവസം വൈകുമെന്നായി ജീവനക്കാരന്‍. ബഹളമായതോടെ പൊലീസ് സ്ഥലത്തെത്തി.വസ്ത്രം കണ്ടാണ് ജീവനക്കാരൻ ഇത്തരത്തിൽ പെരുമാറിയതെന്ന് കെംപെഗൗഡ പറഞ്ഞു. ജീവനക്കാരന്‍ രേഖാമൂലം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കടയ്ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് കെംപെഗൗഡയും സുഹൃത്തുക്കളും
Read More » -
Kerala
അടിമാലി വാളറവെള്ളച്ചാട്ടത്തിന് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
ഇടുക്കി: അടിമാലിക്കടുത്ത് വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവറും ക്ലീനറുമാണ് ഇരുവരും. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെങ്കിലും ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ്. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. അടിമാലിയിൽനിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ്, 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പല തവണ മറിഞ്ഞ വാഹനം ദേവിയാറിൻ്റെ കരയിൽ എത്തി. വനമേഖലയായതിനാലും റോഡിൽനിന്നും വളരെ അകലെയായതിനാലും വെളിച്ചക്കുറവും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. മൂവാറ്റുപുഴയിൽ നിന്നും ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Read More » -
Kerala
സിപിഐ (എം )സംസ്ഥാന സമ്മേളനം നീട്ടിവക്കുമോ?
കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ മാര്‍ച്ച് ആദ്യവാരം കൊച്ചിയില്‍ നടത്താനിരിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനവും ഏപ്രില്‍ ആദ്യം കണ്ണൂരില്‍ നിശ്ചയിച്ചിട്ടുള്ള പാര്‍ട്ടി കോണ്‍ഗ്രസും നീട്ടിവയ്ക്കാന്‍ സാധ്യത. അടുത്ത രണ്ടു മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വ്യാപനം മൂര്ധന്യാവസ്ഥയില് എത്തുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം മാറ്റുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കേ ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടുപോയത് ഹൈക്കോടതിയുടെ ഉള്‍പ്പെടെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇതേത്തുടർന്നു കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ ചുരുക്കിയിരുന്നു. 28ന് തുടങ്ങാനിരുന്ന ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്‍തു. സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പായിട്ടായിരിക്കും ഇനി ആലപ്പുഴ സമ്മേളനം നടത്തുക. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെയാണ് സംസ്ഥാനസമ്മേളനം നിശ്ചയിച്ചിരുന്നത്.
Read More » -
Breaking News
കാത്തിരിക്കൂ, ഉടൻ എത്തും ലഹരിയുടെ രസക്കൂട്ടുകളുമായി കണ്ണൂർ കശുമാങ്ങ’ഫെനി’
സംസ്ഥാനത്ത് ആദ്യമായി കശുമാങ്ങ നീരിൽനിന്ന് ഫെനി എന്ന മദ്യം ഉൽപാദിപ്പിക്കുന്നതിന് സർക്കാറിന്റെ അംഗീകാരം. ഇതിനായി എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ഉടൻ ലഭിക്കും. കണ്ണൂർ ജില്ലയിലെ പയ്യാവൂർ സഹകരണ ബാങ്ക് സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കശുമാങ്ങ സംസ്കരിച്ച് ഫെനിയും മറ്റ് ഉൽപന്നങ്ങളും നിർമിക്കുക എന്നത് കശുവണ്ടി കർഷകർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഫെനിക്ക് പുറമെ സ്ക്വാഷ്, ജാം, അച്ചാർ തുടങ്ങി വിവിധ ഉൽപന്നങ്ങൾ കശുമാങ്ങ കൊണ്ട് നിർമിച്ച് വിൽപന നടത്താനാവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കശുമാങ്ങയ്ക്കുള്ള ഗുണങ്ങളും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഉപയോഗശൂന്യമായ കശുമാങ്ങ വലിച്ചെറിയുകയാണ് പതിവ്. ഫെനി ഉൽപാദനം തുടങ്ങുന്നതോടെ കശുവണ്ടിപ്പരിപ്പിനു കിട്ടുന്ന വില തന്നെ മാങ്ങക്കും ലഭിക്കും. ഉൽപാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോർപറേഷന് വിൽക്കും. രണ്ട് പതിറ്റാണ്ടിന് മുമ്പുതന്നെ ഈ പദ്ധതിയുമായി കർഷകസംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നതാണ്. പക്ഷേ അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. 2016ൽ ഇതു സംബന്ധിച്ച് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാറിന് വിശദ റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതിയിലൂടെ ഒരു സീസണിൽ…
Read More » -
NEWS
പരാതിക്കാരായ യുവതികളുമായി അവിഹിത ബന്ധം, സൗദിയില്‍ ജഡ്ജിക്ക് ശിക്ഷ
റിയാദ്: പരാതിക്കാരായ യുവതികളുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും മറ്റ് ജഡ്‍ജിമാരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‍ത കുറ്റത്തിന് സൗദി അറേബ്യയില്‍ മുന്‍ ജഡ്‍ജിക്ക് ശിക്ഷ. അഴിമതി കേസുകള്‍ പരിഗണിക്കുന്ന റിയാദ് ക്രിമിനല്‍ കോടതിയുടെ പ്രത്യേക ബെഞ്ചാണ് മക്ക ജനറല്‍ കോടതിയിലെ മുന്‍ ജഡ്‍ജിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ച രണ്ട് യുവതികളുമായാണ് ജഡ്‍ജി അവിഹിത ബന്ധം സ്ഥാപിച്ചത്. ഒരു യുവതിയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ യുവതിക്ക് അനുകൂലമായി വിധി നല്‍കുകയും അവരുടെ മുന്‍ഭര്‍ത്താവിന്റെ അപ്പീല്‍ സ്വീകരിക്കാതിരിക്കാന്‍ അന്യായമായി ഇടപെടുകയും ചെയ്‍തു. യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ ഒരു യുവതിക്ക് വിവാഹ വാഗ്ദാനവും നല്‍കി. വിവാഹമോചനം ആവശ്യപ്പെട്ടും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടിയും കോടതിയെ സമീപിച്ച മറ്റൊരു യുവതിയുമായും ഇയാള്‍ അവിഹിത ബന്ധം സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലാണ് മറ്റ് ജഡ്‍ജിമാരെക്കുറിച്ച് അസഭ്യം പറഞ്ഞത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ജഡ്‍ജി വീഴ്ച വരുത്തിയെന്നും കൈക്കൂലി സ്വീകരിച്ചെന്നും പ്രോസിക്യൂഷന്‍…
Read More » -
NEWS
അംഗപരിമിതിയെ തോൽപ്പിച്ച് സ്വന്തം സ്വപ്നം എത്തിപ്പിടിച്ച രാഹുൽ എന്ന മാതൃക
അംഗപരിമിതിയെ തോല്‍പിച്ച് തന്‍റെ സ്വപ്നം സഫലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഹുല്‍. ജന്മനാ ഇടത് കാല്‍പാദം ഇല്ലാതിരുന്നിട്ടും കഠിന പരിശ്രമത്തിലൂടെ ക്രിക്കറ്റിന്‍റെ പടവുകള്‍ കയറാനും അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു ഈ ചെറുപ്പക്കാരന്. കല്ലിയൂര്‍ കുഴിതാലച്ചല്‍ കുളത്തിന്‍കര ഗോകുലം വീട്ടില്‍ രാമചന്ദ്രന്‍- വത്സ ദമ്പതികളുടെ മകനാണ് കര്‍ണന്‍ എന്ന് കൂട്ടുകാര്‍ സ്നേഹപൂര്‍വം വിളിക്കുന്ന ആര്‍ രാഹുല്‍. ക്രിക്കറ്റിനെ സ്വന്തം ജീവനുതുല്യം സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ പ്രധാനമായും കളിക്കുന്നത് വെള്ളനാട് സ്പാരോ ടീമിലാണ്. ചിറയില്‍ ലയണ്‍സ് ടീമില്‍ കളിച്ചിരുന്ന അനീഷ് തമ്പിയാണ് ഇദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയത്. തുടര്‍ന്ന് നിരവധി മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. ഒരുമാസം മുമ്പ് കോട്ടയം ട്രാവന്‍കൂര്‍ അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചാലഞ്ച്ഡ് ട്വന്‍റി-20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. കോട്ടയവുമായി നടന്ന ഫൈനല്‍ മത്സരം മഴ മുടക്കിയെങ്കിലും ഏഴ് ജില്ലകള്‍ പങ്കെടുത്ത ടൂര്‍ണമമെന്റില്‍ മികച്ച ബൗളറും മാന്‍ ഓഫ് ദ മാച്ചും ആയി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്ത് ഉടൻ നടക്കുന്ന ക്യാമ്പാണ് രാഹുല്‍ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട…
Read More » -
Pravasi
ഖത്തറിലേക്കുള്ള യാത്രാ ചിലവ് ഇനി കൂടും
ദോഹ: വിമാനത്താവളത്തിലെ വിവിധ നിരക്കുകള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കൂട്ടിയതോടെ ഖത്തറിലേക്കുള്ള യാത്രാ ചിലവ് ഇനി കൂടും.55 റിയാലിന്റെ വര്‍ധനയാണ് ഉണ്ടാവുക.എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് ഫീ 40 റിയാലില്‍ നിന്ന് 60 റിയാലാക്കി.പാസഞ്ചര്‍ ഫെസിലിറ്റീസ് ഫീസും 35 റിയാലില്‍ നിന്ന് 60 റിയാലാക്കിയിട്ടുണ്ട്. ഇതിന് പുറമെ 10 റിയാല്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്.
Read More » -
LIFE
കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്
ദില്ലി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് 29 കുട്ടികള്‍ അര്‍ഹരായി. നൂതനാശയം (7), സാമൂഹികസേവനം (4), പഠനം (1), കായികം (8), കലാ-സാംസ്കാരികം (6), ധീരത (3) എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കുട്ടികളാണ് പുരസ്കാരത്തിന് അർഹമായത്. ഇതിൽ 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്കാരിക വിഭാഗത്തില്‍ മറ്റ് അഞ്ചു പേർക്കൊപ്പം പുരസ്കാര ജേതാവായി.
Read More » -
Kerala
ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ അയവ് വരുത്തി കേരള ഗവർണർ, സര്‍വകലാശാലയിലെ ഫയലുകളില്‍ ഒപ്പിട്ടു,
തിരുവനന്തപുരം: ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സിലര്‍ എന്ന നിലയില്‍ സര്‍വകലാശാലയിലെ ഫയലുകളില്‍ അദ്ദേഹം ഒപ്പിട്ടു തുടങ്ങി. അമേരിക്കയിലേക്ക് പോകുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇടപെടീലിലാണ് ഗവര്‍ണര്‍ അയഞ്ഞത്. പ്രശ്നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി നാല് കത്തുകള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. കൂടാതെ അദ്ദേഹത്തെ രണ്ടു തവണ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. ആദ്യ മൂന്ന് കത്തുകള്‍ ലഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാടില്‍ തൃപ്തനാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വിസിക്ക് പുനർ നിയമനം നൽകിയതും രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതുമടക്കം വിഷയങ്ങളുയർന്നതോടെയാണ് ഗവർണർ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
Read More » -
Kerala
കോവിഡ് വ്യാപനം: തിരുവനന്തപുരം സി കാറ്റഗറിയിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചു; ഒത്തുചേരലുകൾക്ക് വിലക്ക്
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളായതിനാൽ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. മറ്റ് നിയന്ത്രണങ്ങൾ; മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ജനുവരി 31 വരെ ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല.…
Read More »