ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇപ്പോഴത് ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്തയുടെ പ്രവര്‍ത്തനം പേരിന് മാത്രമായിരിക്കും. അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ ചുമതലകളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന വിധി ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ നല്‍കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഇതിലാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്. ഇത് പ്രകാരം ലോകായുക്ത വിധിയില്‍ അധികാരസ്ഥാനത്തുള്ളവര്‍ക്ക് ഒരു ഹിയറിംഗ് കൂടി നടത്തി വിധി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം