KeralaNEWS

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികളിൽ ഒരാൾ എല്ലാം തുറന്നു പറഞ്ഞതായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായി സൂചന.

ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടക്കുമ്ബോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ്പ്രതി വെളിപ്പെടുത്തിയത്.എന്നാല്‍ പ്രതിയുടെ പേര് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇയാളെ മാപ്പു സാക്ഷിയാക്കാനാണ് നീക്കം.

Back to top button
error: