IndiaNEWS

വാഹനാപകടം; മഹാരാഷ്ട്രയിൽ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സെൽസുരയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ബി.ജെ.പി എം.എൽ.എയുടെ മകനും ഉൾപ്പെടും.
വാർധ സാവങ്കി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ച ഏഴുപേരും.തിങ്കളാഴ്ച രാത്രി 11.30ഓടെ ഇവർ സഞ്ചരിച്ചിരുന്ന കാർ പാലത്തിന് മുകളിൽനിന്ന് മറിയുകയായിരുന്നു.ദിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
 അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ നീരജ് ചൗഹാൻ, വിവേക് നന്ദൻ, പ്രത്യുഷ് സിങ്, ശുഭം ജയ്സ്വാൾ, ആദ്യ വർഷ മെഡിക്കൽ വിദ്യാർഥികളായ ആവിഷ്കാർ രഹാങ്ഡെൽ, പവൻ ശക്തി, മെഡിക്കൽ ഇന്റേണായ നിതേഷ് സിങ് എന്നിവരാണ് മരിച്ചത്. ബി.ജെ.പി എം.എൽ.എ വിജയ് രഹാങ്ഡേലിന്റെ മകനാണ് ആവിഷ്കാർ രഹാങ്ഡേൽ.

Back to top button
error: