ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.
ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിൻ്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ൽ E K നായനാരുടെ കാലത്ത് നിലവിൽ വന്ന ലോകായുക്ത നിയമത്തിൽ, ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരാൻ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.