Month: January 2022
-
Kerala
കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്‍റെ മകന്‍ ഐസക്കിന്റെ (17) മൃതദേഹമാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം.രാവിലെ വീട്ടിൽ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആലുവയില്‍ സ്വകാര്യ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: റെയ് മോള്‍. സഹോദരങ്ങള്‍: അനുപമ, ഐറിന്‍, ആള്‍ഡ്രിന്‍.
Read More » -
India
റിപ്പബ്ലിക് ദിനം; രാജ്യം അതീവ ജാഗ്രതയില്‍
രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് ഐ ജി സി നാഗരാജു ഉള്‍പ്പെടെ 10 പേര്‍ ന്യൂഡൽഹി:നാളെ എഴുപത്തി മൂന്നാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന റിപബ്ലിക്ക് ദിന പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക.സാധാരണയായി സേനാംഗങ്ങളുടെ എണ്ണം 146 ആയിരിന്നു ഉണ്ടായിരുന്നത്.രാഷ്ട്രപതി ഭവന്റെ മുൻപിലുള്ള വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും. റിപ്പബ്ലിക് ദിനത്തില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രാഷ്ട്രപതിയുടെ പോലീസ് മെഡലിന് സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉള്‍പ്പെടെ 10 പേര്‍ അര്‍ഹരായി.നാഗരാജുവിന് പുറമെ ഡിവൈ എസ് പി മുഹമ്മദ് കബീര്‍ റാവുത്തര്‍, വേണുഗോപാലന്‍, ബി കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കമന്‍ഡാന്റ് ശ്യാം സുന്ദര്‍,…
Read More » -
LIFE
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കര്‍ശന നടപടിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍
മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്.ഇന്നലെ ന്യൂസ്ദെൻ “കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും” എന്ന തലക്കെട്ടോടെ ഇതിനെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ അറിയിപ്പിലും ഇതുതന്നെയാണ് പറയുന്നത്. ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ കുറിപ്പിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
Read More » -
Crime
പൾസർ സുനിയേയും കൊല്ലാൻ പ്ലാനിട്ടു;ദിലീപിനെതിരെ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമല്ല പള്‍സര്‍ സുനിയേയും വകവരുത്താന്‍ ദിലീപ് പദ്ധതിയിട്ടിരുന്നതായുള്ള വിവരം പുറത്ത്.ശേഷം മൃതദേഹം എന്ത് ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്ന നടുക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകളാണ് ക്രൈബ്രാഞ്ചിന് കിട്ടിയിരിക്കുന്നത്. സുനി ജയിലായത് കൊണ്ട് മാത്രമാണ് ജീവനോടെ ഉള്ളതെന്ന് ബാലചന്ദ്ര കുമാറും നേരത്തെ പറഞ്ഞിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് 2018 മെയ് മാസത്തില്‍ അമ്മയ്‌ക്കെഴുതിയ കത്തില്‍ പൾസർ സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പറയുകയുണ്ടായി.ഇതെല്ലാം കൂട്ടിവായിക്കുമ്ബോള്‍ പള്‍സര്‍ സുനിയെ വകവരുത്താനും പ്രതികള്‍ പദ്ധിയിട്ടിരുന്നു എന്നും വേണം കരുതുവാന്‍. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 ല്‍ എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് സുനിയുടെ അമ്മ ശോഭനയും ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
Read More » -
Kerala
ജീവനക്കാർക്ക് കോവിഡ്; റാന്നി ബവറിജസ് ഔട്ട്‌ലെറ്റ് അടയ്ക്കാൻ സാധ്യത
റാന്നി: ബവ്റിജസ് ഔട്ട്‌ലെറ്റിൽ രണ്ട് ജീവനക്കാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നാളെമുതൽ കേന്ദ്രം താത്‌കാലികമായി അടയ്ക്കുമെന്ന് സൂചന.മൂന്ന് കൗണ്ടറുകൾ ഉള്ളതിൽ ഒരു കൗണ്ടർ മാത്രമാണ് ഇന്ന് പ്രവർത്തിച്ചത്.മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ നാളെ ഇതും അടയ്ക്കുമെന്നാണ് സൂചന.ബാക്കിയുള്ള ജീവനക്കാർ ക്വാറന്റൈനിലും പ്രവേശിച്ചിരിക്കയാണ്.
Read More » -
Sports
സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റിവച്ചു
മലപ്പുറം: മഞ്ചേരിയിൽ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു.കോവിഡ് വ്യാപനത്തെ തുടർന്നാണിത്.ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെയായിരുന്നു ടൂർണമെന്റ്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Read More » -
Kerala
ആലപ്പുഴയിൽ പള്ളി വികാരി മരിച്ച നിലയിൽ
ആലപ്പുഴ: കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാവിലെ പ്രാര്‍ത്ഥനയ്ക്ക് പള്ളിയിലെത്തിയവര്‍ അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
ആലപ്പുഴയിൽ പോലീസിന് നേരെ ആക്രമണം; എട്ടുപേർ കസ്റ്റഡിയിൽ
ആലപ്പുഴ : നീര്‍ക്കുന്നം മാധവമുക്കിൽ പോലീസിനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പുന്നപ്ര ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പോലീസിനെ തടഞ്ഞുവെക്കുകയും കല്ലെറിയുകയുമായിരുന്നു. ഇന്‍സ്പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കല്ലേറിൽ പരിക്കേറ്റ നാലു പോലീസുകാർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read More » -
NEWS
പാരസെറ്റമോള്‍ പതിവായി കഴിക്കുന്നത് അപകടരം, കാരണങ്ങൾ അറിയുക
ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെട്ടാല്‍ ഓടിപ്പോയി പാരസെറ്റമോള്‍ കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. വലിയ രോഗങ്ങള്‍ക്കൊന്നും പാരസെറ്റമോള്‍ ഒരു പരിഹാരമല്ലെങ്കില്‍ കൂടിയും മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും പാരസെറ്റമോള്‍ ഉണ്ടാവും. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടനെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന് ഉപദേശിക്കുന്നവരാണ് അധികംപേരും. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ ഒരു ദിവസം നാല് ഗ്രാമിലധികം പാരസെറ്റമോള്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പില്‍ക്കാലത്ത് ഇത് കരളിന്റെ പ്രവര്‍ത്തനത്തെ അപകടകരമായി ബാധിക്കാം. ലിക്വിഡ് പാരസെറ്റമോള്‍, ചവച്ചുകഴിക്കാനുള്ളത് എന്നിങ്ങനെയുള്ളവ ആണെങ്കിലും അളവ് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് കൊടുക്കാനാണെങ്കില്‍ അതിന് വേണ്ടി പ്രത്യേകമായി ഉള്ളത് തന്നെ കൊടുക്കുക. ഇനി, ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, മദ്യവും പാരസെറ്റമോളും ഒരുമിച്ച് കഴിക്കരുത് എന്നതാണ്. ചിലരില്‍…
Read More » -
Kerala
മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
ഇരിങ്ങാലക്കുട: മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച അച്ഛൻ ആത്മഹത്യ ചെയ്തു. തൈവളപ്പിൽ കൊച്ചാപ്പു ശശിധരനാണ് (73) മരിച്ചത്. മകൻ നിധിൻ വാതിൽ ചവുട്ടിപൊളിച്ച് അദ്ഭുകരമായി രക്ഷപ്പെട്ടു. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം. കുടുംബ വഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് അറിയുന്നു. കിടന്ന് ഉറങ്ങുകയായിരുന്ന നിധിന്റെ റൂമിലേയ്ക്ക് പുറത്ത് നിന്ന് ശശിധരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഉറക്കമുണർന്ന നിധിൻ ഉടൻ വാതിൽ തുറന്ന് രക്ഷപെടുകയായിരുന്നു. തുടർന്ന് കാണാതായ ശശിധരനെ നാട്ടുക്കാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാലിനിയാണ് ശശിധരന്റെ ഭാര്യ .
Read More »