CrimeNEWS

തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റ സംഭവം;ഒരാൾ അറസ്റ്റിൽ

തിരുവല്ല :കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന്  ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരന് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ചക്കുളത്തുകാവിന് സമീപം താമസിക്കുന്ന ശ്യാമാണ് അറസ്റ്റിലായത്.ഒരാള്‍ ഓടി രക്ഷപെട്ടു.
 ഇന്നലെ രാത്രിയിലായിരുന്നു സംഭവം.രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പമ്പ് ജീവനക്കാരൻ അഖില്‍രാജിന് കുത്തേറ്റത്. നിയമപ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അഖില്‍രാജ് അറിയിച്ചതോടെയാണ് പ്രതികള്‍ ഇയാളെ ആക്രമിച്ചത്.അഖില്‍രാജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: