Month: January 2022
-
Kerala
എരുമേലിയില്‍ മദ്യപിച്ച് ‘ട്രാഫിക് നിയന്ത്രിച്ച’ പൊലീസുകാരന് സസ്‌പെന്‍ഷന്‍
എരുമേലിയില്‍ മദ്യപിച്ച് രാത്രിയിൽ ട്രാഫിക് നിയന്ത്രിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍.ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.അന്വേഷണ വിധേയമായാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നടപടി.സ്വന്തം ‘നിയന്ത്രണം’ നഷ്ടപ്പെട്ട ഇയാൾ ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ ‘നിയന്ത്രിക്കുന്നത്’ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു.തുടർന്നാണ് നടപടി. എഎസ്‌ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസം മുൻപ് മുതലാണ് പ്രചരിച്ചു തുടങ്ങിയത്.തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.അവരുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംസ്ഥാന പൊലീസിനെതിരെ പല വിഷയങ്ങളിലായി വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് പുതിയ സംഭവം.
Read More » -
Kerala
പത്തനംതിട്ടയിലെ പുന്നക്കൽ തറവാടിന്റെ പ്രത്യേകത അറിയാമോ ? മോഹൻലാൽ ജനിച്ചത് ഇവിടെയാണ്…
മോഹൻലാലിനെ അറിയാത്ത മലയാളികൾ ആരെങ്കിലുമുണ്ടോ? ഒരിക്കലും ഉണ്ടാകില്ല.മലയാളികൾ സ്നേഹത്തോടെ ലാലേട്ടൻ എന്നു വിളിക്കുന്ന മോഹൻലാൽ എന്ന മഹാ നടനെക്കുറിച്ച് അറിയാത്തവർ ഇന്ത്യയിൽ ആരാണ് ഉള്ളത് ? 1960 മേയ് 21 ന് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു മോഹൽലാൽ എന്ന മഹാപ്രതിഭയുടെ ജനനം. ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതിയാണ് മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെടുന്നതും. ഏകദേശം 150 ഓളം വർഷങ്ങൾ പഴക്കമുള്ള ഒരു എട്ടുകെട്ടു തറവാടാണ് ലാലേട്ടൻ ജനിച്ച ഇലന്തൂരിലെ പുന്നക്കൽ തറവാട്.പത്തനംതിട്ടയിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ കോഴഞ്ചേരി റൂട്ടിലാണ് ഇലന്തൂർ.മോഹൻലാൽ മാത്രമല്ല അദ്ദേഹത്തിൻ്റെ അമ്മയും അമ്മൂമ്മയുമൊക്കെ ജനിച്ചുവളർന്നതും ഇവിടെയാണ്. ചുരുക്കിപ്പറഞ്ഞാൽ ലാലേട്ടന്റെ അമ്മവീട്. ഇപ്പോൾ താമസമൊന്നും ഇല്ലാത്ത ഈ തറവാട് കാത്തു സൂക്ഷിക്കുന്നത് മോഹൻലാലിന്റെ അമ്മയുടെ അമ്മാവന്റെ മകളും കുടുംബവുമൊക്കെയാണ്. ജനനശേഷം തിരുവനന്തപുരത്തേക്ക് മോഹൻലാലും കുടുംബവും മാറിയെങ്കിലും അവധിക്കാലമെല്ലാം ലാൽ ചെലവഴിച്ചിരുന്നത് ഇവിടെയായിരുന്നു.സിനിമയിൽ സജീവമായതോടെയും തിരക്കുകൾ വർദ്ധിച്ചതോടു…
Read More » -
NEWS
പിതാവും മകളും ട്രെയിൻ തട്ടി മരണപ്പെട്ടു
അസീസും മകൾ അജ്‌വമർവയും ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുകയായിരുന്നു. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് തട്ടിയത് താനൂർ: വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു, തലകടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അസീസ് (46) മകൾ അജ്‌വമർവ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് തട്ടിയത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More » -
Kerala
വർഗീയകലാപമുണ്ടാക്കാൻ ആർഎസ്‌എസ് നടത്തിയ രഹസ്യനീക്കം പൊളിച്ച് പൊലീസ്
കേരളത്തിൽ വർഗീയകലാപമുണ്ടാക്കാൻ ആർഎസ്‌എസ് നടത്തിയ രഹസ്യനീക്കം പൊളിച്ച് പൊലീസ്. ബുധനാഴ്‌ച സംസ്ഥാനത്തെ 142 കേന്ദ്രത്തിൽ ആയുധമേന്തി പ്രകടനം നടത്താനായിരുന്നു ആർഎസ്‌എസ് പദ്ധതി.എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ പ്രകോപനമുണ്ടാക്കി വർഗീയ സംഘർഷം സൃഷ്ടിക്കാനും കോപ്പുകൂട്ടി. .എന്നാൽ, കലാപനീക്കം ഇന്റലിജൻസിന് ലഭിച്ചതോടെ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. ചൊവ്വാഴ്‌ച ഉച്ചയോടെ പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് ജാഗ്രതാ നിർദേശം നൽകി. പ്രകടനം പൂർണമായും വീഡിയോയിൽ റെക്കോഡ് ചെയ്യാൻ തീരുമാനിച്ചു.പ്രവർത്തകർ വരുന്ന വാഹനം നിരീക്ഷിക്കാനും നിർദേശിച്ചു. നിയമം ലംഘിച്ചാൽ മതസ്‌പർധ വളർത്തൽ അടക്കമുള്ള കേസെടുക്കാനും നിർദേശം നൽകി. കർശനമായി നേരിടുമെന്ന് നേതാക്കളെ പൊലീസ് നേരിട്ടുതന്നെ അറിയിച്ചു. ദൃശ്യമാധ്യമം, സേഷ്യൽ മീഡിയ എന്നിവയിലൂടെ പൊലീസിന്റെ ജാഗ്രതാ നിർദേശവും പുറത്തുവന്നു. അതോടെ ആർഎസ്‌എസ് പിന്മാറുകയായിരുന്നു.
Read More » -
NEWS
മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ നേത്രചികിത്സ പദ്ധതിയുടെ ക്യാമ്പുകൾ ബുക്ക് ചെയ്യാം, രോഗികൾക്കു ആശുപത്രിയിൽ നിന്ന് നേരിട്ടും സൗജന്യ സേവനം
സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 3’ യിൽ ക്യാമ്പുകൾ അനുവദിക്കാൻ വേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചു. വ്യക്തികൾക്കോസംഘടനകൾക്കോ ക്യാമ്പുകൾ സംഘടിപ്പിക്കാം കൊച്ചി: നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സപദ്ധതി ‘കാഴ്ച്ച 3’ യിൽ ക്യാമ്പുകൾ അനുവദിക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സംഘടനാ ശേഷിയുള്ള സംഘടനകൾക്കോ വ്യക്തികൾക്കോ ക്യാമ്പുകൾ സംഘടിപ്പിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ: +919961900522, +917034634369, +919447991144, +919846312728. അതേസമയം ഈ പദ്ധതി വഴി വരുന്ന രോഗികൾക്കായി ആശുപത്രിയിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ ‘കാഴ്ച്ച’ എന്ന പേരിൽ സൗജന്യ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കുമെന്ന് ആശുപത്രി ഡയറക്ടർ റവ. (ഡോ.)വർഗീസ് പൊട്ടക്കൽ അറിയിച്ചു .കെയർ ആൻഡ് ഷെയറിൽ നിന്നും നിർദ്ദേശിക്കുന്ന രോഗികൾക്കാണ് ഈ സേവനം ലഭ്യമാവുക സ്കൂൾകുട്ടികൾക്കായുള്ള സൗജന്യ സ്‌ക്രീനിംഗ് പദ്ധതികളിൽ പങ്കാളികൾ ആഗ്രഹിക്കുന്ന സ്കൂൾ അധികൃതർക്കും ഈ നമ്പറുകളിൽ…
Read More » -
Kerala
ജി കെ പിള്ളയ്ക്ക് പ്രാർത്ഥന ചൊല്ലി മമ്മൂട്ടി; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന ജി കെ പിള്ളയുടെ നിര്യാണം നമ്മുടെ സിനിമാക്കാർ അധികം അറിഞ്ഞതുപോലുമില്ല.അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും സിനിമാലോകത്തു നിന്ന് വളരെ കുറച്ചുപേർ മാത്രമേ എത്തിയുമുള്ളൂ.തിരുവനന്തപുരത്തെ ഇടവയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് സിനിമ താരങ്ങളെയും മറ്റും വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ വന്നിരുന്നു. “കുറ്റപ്പെടുത്തുകയല്ല, എങ്കിലും വിഷമം തോന്നിയ ഒരു കാര്യമാണ്. മലയാളസിനിമയിലെ ഏറ്റവും മുതിർന്ന നടൻ മരിച്ചത് നമ്മുടെ സിനിമാക്കാരിൽ മിക്കവരും അറിഞ്ഞിട്ടുപോലുമില്ലെന്ന് തോന്നുന്നു.ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ ജികെ പിള്ളയുടെ ഫോട്ടോയിട്ട് ആദരാഞ്ജലികൾ എന്നൊരു വാക്ക് എഴുതാൻപോലും മിക്കവർക്കും സമയമില്ലാതെ പോയതോർക്കുമ്പോഴാണ്…” ഒരു ആരാധകന്റെ കുറിപ്പ് ഇങ്ങനെ പോകുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള ചിത്രം സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരിക്കുന്നത്. ജി കെ പിള്ളയുടെ വീട്ടിലെത്തിയ മമ്മൂട്ടി അദ്ദേഹത്തിന് പ്രാർത്ഥന ചൊല്ലുന്നതായിരുന്നു അത്. മമ്മൂട്ടിയുടെ ഈ പ്രവൃത്തി മഹത്തരമാണ് എന്നാണ് പലരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
Read More » -
Kerala
അന്ന് ഗെയിൽ.ഇന്ന് കെ-റെയിൽ
വീട് നഷ്‌ടമാകും, കൃഷി ചെയ്യാനാകില്ല, ഭൂമിക്കടിയിൽ ബോംബാണ് എന്നെല്ലാമായിരുന്നു പ്രചാരണങ്ങൾ പ്രതിഷേധം, റോഡ് തടയൽ, ടയർ കത്തിക്കൽ, നടുറോഡിൽ നിസ്‌കാരം, ഹർത്താൽ… കോഴിക്കോട് മുക്കത്തിനടുത്ത് എരഞ്ഞിമാവിലെ സമരവും അക്രമങ്ങളും നാട് മറന്നിട്ടില്ല. കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം എത്തിക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)യുടെ വാതകപൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ നാലുവർഷം മുമ്പായിരുന്നു അക്രമസമരം. ഭൂമിക്കടിയിൽ ‘പാചകവാതക ബോംബാണ്’ സ്ഥാപിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കോഴിക്കോട്–-മലപ്പുറം അതിർത്തിഗ്രാമങ്ങളിലെ പടപ്പുറപ്പാട്. യുഡിഎഫ്–-ജമാഅത്തെ ഇസ്ലാമി–എസ്‌ഡിപിഐ നേതൃത്വത്തിൽ 2017 നവംബർ ഒന്നിന് എരഞ്ഞിമാവിനെ കലുഷിതമാക്കി സമരം അക്രമത്തിലേക്ക് നീങ്ങി. റോഡിൽ നിസ്‌കരിച്ച് മത–-രാഷ്ട്രീയ സംഘടനകൾ ജനങ്ങളെ ഇളക്കിവിട്ടു. രണ്ട് കെഎസ്‌ആർടിസി ബസ്സടക്കം എട്ട് വാഹനങ്ങൾ തകർത്തു. പൊലീസിനെയും ആക്രമിച്ചു. പൈപ്പിടുന്നത് തടയാൻ കോൺഗ്രസ്–-മുസ്ലിംലീഗ് നേതാക്കളൊന്നാകെ രംഗത്തിറങ്ങി. മലപ്പുറത്തെ കോട്ടക്കൽ, ഇന്ത്യനൂർ കേന്ദ്രീകരിച്ചും അക്രമങ്ങളുണ്ടായി. ഇത് ദിവസങ്ങളോളം നീണ്ടു നിന്നു. വീട് നഷ്‌ടമാകും, കൃഷി ചെയ്യാനാകില്ല, ഭൂമിക്കടിയിൽ ബോംബാണ് എന്നെല്ലാമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ ഒരൊറ്റ വീടും ഇവിടെ പൊളിച്ചില്ല. പൈപ്പ്…
Read More » -
NEWS
കേട്ട് ആസ്വദിക്കാനും പാടി രസിക്കാനും പോയ വർഷത്തെ ഏറ്റവും മികച്ച 20 പാട്ടുകൾ
പ്രതിഭാധനരായ യുവസംഗീതസംവിധായകരെയും ചെറുപ്പക്കാരായ മികച്ച ഗായകരെയും കൊണ്ട് സമ്പന്നമായിരുന്നു 2021 ൽ മലയാള ചലച്ചിത്ര ഗാനശാഖ. ആ പ്രതിഭയിൽ മാറ്റുരച്ച ഹൃദ്യവും മനോഹരവുമായ 20 ഗാനങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഗാനാസ്വാദകർക്ക് കേട്ട് ആസ്വദിക്കാം, പാടി രസിക്കാം പോയ വർഷത്തെ ഏറെ ഇഷ്ടപ്പെട്ട 10 പാട്ടുകളാണ് തെരഞ്ഞത്. എന്നാൽ സംഗീതാസ്വാദകരുടെ കൂട്ടായ്മയിൽ നിന്നും വീണ്ടും കുറെ പാട്ടുകൾ കൂടി നിർദ്ദേശിക്കപ്പെട്ടു. അതിൽ നിന്നും 10 പാട്ടുകൾ കൂടി ചേർന്നപ്പോൾ 2021 ലെ മികച്ച 20 പാട്ടുകൾ കിട്ടി. ആസ്വാദകർക്കായി ആ 20 പാട്ടുകളും ഇവിടെ പങ്ക് വയ്ക്കുന്നു. മലയാളചലച്ചിത്ര ഗാനശാഖയിൽ 2021 ൽ രംഗത്തു വന്ന ഒരു കൂട്ടം യുവ സംഗീതസംവിധായകർ ഏറെ പ്രതീക്ഷയുണർത്തി. കുറേ നല്ലപാട്ടുകൾ അവർ മലയാളിക്ക് സമ്മാനിച്ചു. 1. രഞ്ജിൻ രാജ് 2. കൈലാസ് മേനോൻ 3. സുഷിൻ ശ്യാം 4.വിഷ്ണു വിജയ് 5.ഹിഷാം അബ്ദുൾ വഹാബ് 6.ജസ്റ്റിൻ വർഗീസ് 7.ജേക്സ് ബിജോയ് 8. അരുൺ മുരളീധരൻ…
Read More » -
Kerala
കൃഷിയിടങ്ങളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
കൃഷിയിൽ പണ്ടു മുതലെ അനുവർത്തിച്ചു വരുന്ന ഒന്നാണ് ചപ്പു ചവറുകൾ കത്തിക്കരുത് എന്നത്.നാനാവിധ ജൈവാശിഷ്ടങ്ങൾ മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം മണ്ണിന്റെ ഭാഗമായിത്തീരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമായി മാറുന്നത് ,എന്നാൽ കൃഷിയിടങ്ങളിൽ തീ കത്തിക്കുമ്പോൾ (കരിയിലകൾ ഉൾപ്പെടെയുള്ള ജൈവാവശിഷ്ടങ്ങൾ) അവയിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ചൂടും വെളിച്ചവുമായി ബഹിർഗമിക്കുന്നു. ശേഷിക്കുന്നത് നിർജ്ജീവമായ ചാരം മാത്രം.തീയിടുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ,അന്തരീക്ഷത്തിൽ നിന്നും ശേഖരിക്കപ്പെട്ട സൗരോർജ്ജം തിരിച്ച് അന്തരീക്ഷത്തിലേക്കു തന്നെ പോവുകയാണ് എന്നതാണ്. ഭക്ഷണത്തിലെ ഊർജ്ജമായി സസ്യങ്ങൾക്ക് സ്വാംശീകരിക്കാനുള്ള ഊർജ്ജമാണ് തീയിടുമ്പോൾ ഇങ്ങനെ നഷ്ടമാകുന്നത് .തന്നെയുമല്ല ഒരു പ്രദേശത്ത് തീ കത്തിക്കുമ്പോൾ ആ ഭാഗത്തുള്ള മുഴുവൻ സൂക്ഷ്മജീവികളും നശിച്ച് ആ ഭാഗത്തെ ജൈവ പ്രക്രിയ താൽക്കാലികമായെങ്കിലും നിലച്ചുപോകുന്നു.അതിനാൽ ജൈവാവശിഷ്ടങ്ങൾ ഒരിക്കലും തീയിടരുത്. മണ്ണിന് അവ പുതയായി ഇടുക .ഈ പുത മണ്ണ് ചുടാകാതെ കാത്തുകൊള്ളും ജലം നീരാവിയായിപ്പോവുന്നത് തടഞ്ഞ് ഈർപ്പം നിലനിർത്തും .കുടാതെ സൂക്ഷ്മജിവികളുടെ പ്രവർത്തനം ഊർജ്ജിതമാക്കി മണ്ണിന് ഇളക്കം വരുത്തുകയും ചെയ്യുന്നു.ഇത് കൃഷികൾക്കും മറ്റും ഏറെ…
Read More » -
Kerala
മുൻമന്ത്രി ആർ.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരേ കേസ്
കൊല്ലം: മുൻമന്ത്രി ആർ.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉൾപ്പെടെ നാല് പേർക്കെതിരേ കേസ്. ആർ.എസ്. ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്. ആർ.എസ്.പിയുടെ മുതിർന്ന നേതാവ് കൂടിയായിരുന്ന ആർ.എസ്. ഉണ്ണിയുടെ പേരിലുള്ള സ്വത്ത് എൻ.കെ. പ്രേമചന്ദ്രൻ പ്രസിഡന്റായ ആർ.എസ്. ഉണ്ണി ഫൗണ്ടേഷൻ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ പ്രേമചന്ദ്രൻ രണ്ടാം പ്രതിയാണ്. ആർ.എസ്.പി. നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആർ.എസ്.പി. പ്രാദേശിക നേതാക്കളാണ്.
Read More »