Month: January 2022

  • Kerala

    സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു; ആശങ്ക വേണ്ടെന്ന് വിദഗ്‌ദ്ധർ

    സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്‌ദ്ധര്‍.കൊവിഡ് സമാനലക്ഷണങ്ങളാണെങ്കിലും ഇത് കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന സാധാരണ വൈറൽ പനിയാണെന്നും  ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് ആകുന്ന മുറയ‌്ക്ക് തുടര്‍ ചികിത്സ നല്‍കിവരികയാണെന്നും ആരോഗ്യ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്‌ക്കുമുള്ള കഠിന ചൂടും തമ്മില്‍ അനുപാതമില്ലാത്തതാണ് പുതിയ സ്ഥിതി വിശേഷത്തിന് കാരണം.വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്നും ആരോഗ്യവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.     ഒരാഴ്‌ചയ്‌ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് കൂടുതല്‍ കാണുന്നത്. പ്രായമേറിയവര്‍ പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.     വായുവില്‍ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്‌ക് ഉപയോഗത്തില്‍ ജാഗ്രതക്കുറവ് കാണുന്നുണ്ടെന്നും മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

    Read More »
  • NEWS

    കേന്ദ്രം കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റിൽ ഉടൻ പേപ്പർ നിർമ്മാണം ആരംഭിക്കും

    അടച്ചു പൂട്ടിയ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റിൻ്റെ സ്ഥാനത്ത് കേരളത്തിൻ്റെ സ്വന്തം കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ആദ്യ ദിനത്തിലെ പ്രവർത്തനങ്ങളിൽ നൂറോളം തൊഴിലാളികൾപങ്കാളികളായി. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തിലേക്ക് കടക്കും കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞതിനെ തുടർന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റിന് പുനർജന്മം. ഈ സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ചത് കേരളത്തിൻ്റെ പൊതുമേഖല വ്യവസായ രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ്. എച്ച്.എൻ.എൽൻ്റെ സ്ഥാനത്ത് വെള്ളൂരിൽ കേരളത്തിൻ്റെ സ്വന്തം കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടത്തിൽ യന്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. നൂറോളം തൊഴിലാളികൾ ആദ്യ ദിനത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 44.94 കോടി രൂപ വകയിരുത്തിയിരിക്കുന്ന രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തിലേക്ക് കടക്കും. മൂന്നും നാലും ഘട്ടങ്ങൾ…

    Read More »
  • NEWS

    ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മമിത ട്രീസയ്ക്ക് ഇന്‍സ്പയര്‍ അവാര്‍ഡ്

    ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണ് ഇന്‍സ്പയര്‍ അവാര്‍ഡ്. മമിതയുടെ അലാറത്തോടു കൂടിയ ഹെല്‍മറ്റ് എന്ന ആശയത്തിനാണ് പുരസ്‌കാരം. പെരിന്തല്‍മണ്ണ പരിയാപുരം ഫാത്തിമ യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി മമിത. മലപ്പുറം: പെരിന്തല്‍മണ്ണ പരിയാപുരം ഫാത്തിമ യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി മമിത ട്രീസയെ 2021-22 അധ്യയനവര്‍ഷത്തെ ഇന്‍സ്പയര്‍ അവര്‍ഡിന് തിരഞ്ഞെടുത്തു. പതിനായിരം രൂപയാണ് അവാര്‍ഡ്. പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നും ഇന്‍സ്പയര്‍ പുരസ്‌കാരം നേടിയ ഏക യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മിത ട്രീസ. അലാറത്തോടു കൂടിയ ഹെല്‍മറ്റ് എന്ന ആശയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷനും ചേര്‍ന്ന് ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കു പ്രോത്സാഹനം നല്‍കാനാണ് ഇന്‍സ്പയര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലാറത്തോടു കൂടിയ ഹെല്‍മറ്റ് (Helmet with Alarm) എന്ന ആശയത്തിനാണ് പുരസ്‌കാരം. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്ന…

    Read More »
  • NEWS

    സി.പി.എമ്മിനെയും ഇടുക്കിയെയും ദ്രോഹിച്ച നേതാവാണ് പി.ടി തോമസെന്ന് എം.എം മണി

    “കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ ഇടുക്കിയെ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസ്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി തോമസും ചേർന്നാണ് എന്റെ പേരിൽ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോൾ പുണ്യവാളനാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ല…” കുമിളി: സി.പി.എമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിനെക്കുറിച്ച് മുൻമന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണി. മരിക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും മണി പ്രതികരിച്ചു. ഇടുക്കിയിലെ സി.പി.എം പരിപാടിക്കിടയിലായിരുന്നു എം.എം മണിയുടെ വിമർശനം. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പിടി തോമസ്. അതൊന്നും മറക്കാൻ പറ്റില്ല. മരിച്ചുകഴിയുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദ മാത്രമാണെന്നും എം.എം മണി പറഞ്ഞു. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി തോമസും ചേർന്നാണ് തന്റെ പേരിൽ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോൾ പുണ്യവാളനാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും എം.എം മണി തുറന്നടിച്ചു.

    Read More »
  • NEWS

    അഞ്ചാം വയസില്‍ കാണാതായ മകളെ 22 വര്‍ഷത്തിനു ശേഷം തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ അമ്മ, ഇത്ര കാലം മകൾ ജീവിച്ചത് കോഴിക്കോട്

    അച്ഛൻ കാളുമുത്തുവിന്റെ പരിചയക്കാരനായ വയോധികനും കുട്ടിക്കുമൊപ്പം അഞ്ജലി 22 വർഷം മുമ്പ് വീടുവിട്ടു പോയതാണ്. അന്നവൾക്ക് 5 വയസാണു പ്രായം. പിന്നീടവൾ തിരിച്ചുവന്നില്ല. മകൾ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ചൈത്രയും കാളുമുത്തുവും ആദ്യം പരാതി നല്‍കിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. പക്ഷേ അന്വേഷണത്തില്‍ അഞ്ജലിയെ കണ്ടെത്താനായില്ല ചിക്കമംഗളൂരു: 22 വര്‍ഷം മുമ്പ് അഞ്ചാം വയസില്‍ ചിക്കമംഗളൂരുവില്‍ നിന്ന് കാണാതായ മകളെ അമ്മയ്ക്ക് തിരിച്ചുകിട്ടി. സാമൂഹ്യ പ്രവര്‍ത്തകനായ മോണുവും സുഹൃത്തുക്കളും നടത്തിയ പരിശ്രമത്തിനൊടുവിലാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് മകൾ അഞ്ജലിയെ കണ്ടെത്തിയത്. നഗരത്തിൽ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ സജി എന്നയാളുടെ ഭാര്യയായി ജീവിച്ചു വരികയായിരുന്നു അഞ്ജലി. മൂഡിഗെരെയിലെ ലോകവല്ലി ഗ്രാമത്തിലെ ഒരു എസ്റ്റേറ്റില്‍ കൂലിപ്പണി ചെയ്തു കഴിയുന്ന അമ്മ ചൈത്രക്കരികില്‍ കഴിഞ്ഞ ദിവസം അഞ്ജലി എത്തി. 22 വര്‍ഷത്തിന് ശേഷം മകളെ കണ്ട ആഹ്ലാദത്തിനിടെ അഞ്ജലിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ചൈത്ര. തമിഴ്‌നാട് സ്വദേശികളായ കാളുമുത്തു-ചൈത്ര…

    Read More »
  • Kerala

    തിരുവല്ല-റാന്നി ജനകീയ കെ.എസ്.ആർ.ടി.സി. ബസ് ഇനിയും ഓടിത്തുടങ്ങിയില്ല; സർവീസ് നിലച്ചിട്ട് രണ്ടു വർഷം

    റാന്നി:തിരുവല്ല ഡിപ്പോയിലെ ജനകീയ കെ.എസ്.ആർ.ടി.സി. ബസ് എന്ന പേരിൽ പ്രസിദ്ധമായ വാളക്കുഴി-തീയാടിക്കൽ-നെല്ലിക്കമൺ വഴിയുള്ള തിരുവല്ല-റാന്നി ബസിന്റെ ഓട്ടം ഇനിയും പുനരാരംഭിച്ചില്ല.ഡിപ്പോയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷനുള്ള ഓർഡിനറി സർവീസായിരുന്നു ഇത്. വരുന്ന മാർച്ചിലേക്ക് ബസ് ഓട്ടം നിർത്തിയിട്ട് രണ്ടുവർഷം പൂർത്തിയാകുകയാണ്.  ഡിപ്പോയിൽ മതിയായ ജീവനക്കാരില്ലാത്തതും ഓട്ടം തുടങ്ങിയാൽ ഇടയ്ക്കുവെച്ച് നിർത്തേണ്ടിവരുമോ എന്ന ആശങ്കയുമാണ് വീണ്ടും ഓടുന്നതിന് തടസ്സമെന്നാണ് അറിവ്.ജനുവരി ഒന്നുമുതൽ ബസോട്ടം പുനരാരംഭിക്കാൻ യൂണിയൻതലത്തിൽ ശ്രമങ്ങളുണ്ടായെങ്കിലും അത് ഫലം കണ്ടില്ല.ചില ബസുകൾ ശബരിമല സർവീസിനായി മാറ്റിയതിനാൽ ആവശ്യത്തിന് ഡിപ്പോയിൽ ബസില്ലാത്തതും ഒരു കാരണമാണ്. ശബരിമല സീസണിനുശേഷം ഓട്ടം തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഈ ബസ് സർവ്വീസ് നിർത്തലാക്കിയതോടെ വെട്ടിലായത് നെല്ലിക്കമൺ, കണ്ടൻപേരൂർ, വൃന്ദാവനം,വാളക്കുഴി പ്രദേശത്തെ ജനങ്ങളാണ്.ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയിലേക്കുള്ള ഇവരുടെ ആശ്രയമായിരുന്നു ഈ ബസ്.പ്രത്യേകിച്ച് വൈകുന്നേരത്തെ സർവീസ്.ഇപ്പോൾ വൈകിട്ട് നാലര കഴിഞ്ഞാൽ റാന്നിയിൽ നിന്നും നെല്ലിക്കമൺ ഭാഗത്തേക്ക് ബസില്ലാത്ത അവസ്ഥയാണ് ഉള്ളത്.ഈ റൂട്ടിലുള്ള ഏക കെഎസ്ആർടിസി ബസും…

    Read More »
  • Kerala

    മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്നു പേർ പിടിയിൽ

    ഇടുക്കി: അടിമാലി നർകോട്ടിക് എൻഫോസ്‌മെന്റിന് ലഭിച്ച    രഹസ്യവിവരത്തിൻമേൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ  പി ഇ ഷൈബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ  പരിശോധനയിൽ 277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവുമായി യുവതി അടക്കം മൂന്നു പേർ പിടിയിലായി. മലപ്പുറം സ്വദേശി ദാറുൽ അമാൻ വീട്ടിൽ ബീരാൻ കുട്ടി മകൻ  അബുൽലെയിസ്(34), എറണാകുളം സ്വദേശി, കൊല്ലംപറമ്പിൽ വീട്ടിൽ ബാബു മകൻ അതുൽബാബു (30), കോട്ടയം സ്വദേശിനി, കല്ലുപുരയ്ക്കൽ വീട്ടിൽ, ഷുക്കൂർ മകൾ സുറുമി ഷുക്കൂർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നും മയക്കുമരുന്നുമായി എത്തിയ ഇവർ അടിമാലിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു താമസിക്കവേയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്.

    Read More »
  • Kerala

    പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

    കിളിമാനൂർ: വീടിനുള്ളിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കാട്ടുംപുറം കൊല്ലുവിള അജ്മി മൻസിലിൽ നാസർ-ഷീബ ദമ്പതികളുടെ മകൾ അൽഫിന (17) ആണ് മരിച്ചത്. കിളിമാനൂർ ​ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. സ്കൂളിൽ പോയി തിരികെയെത്തിയ അൽഫിന കിടപ്പുമുറിയിൽ കയറി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കൾ ഉടൻ അൽഫിനയെ കെട്ടഴിച്ച് താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • India

    പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രധാന മന്ത്രി

    ജീവനോടെ വിമാനത്താവളത്തില്‍ എത്താന്‍ സഹായിച്ചതിന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയോട് നന്ദി പറയുന്നുവെന്ന് നരേന്ദ്ര മോദി  ഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനോടെ വിമാനത്താവളത്തില്‍ എത്താന്‍ സഹായിച്ചതിന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയോട് നന്ദി പറയുന്നുവെന്നാണ് മോദി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതിഷേധക്കാര്‍ വഴിതടഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബിലെ പരിപാടികളിൽ പങ്കെടുക്കാതെ മടങ്ങിയ മോദി പഞ്ചാബിലെ ഭട്ടിൻഡയിൽ  വിമാനത്താവളത്തില്‍ എത്തിയശേഷം കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടാണ് ഇങ്ങനെ പ്രതികരിച്ചത്. പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്ടര്‍ യാത്ര ഉപേക്ഷിച്ച്‌ കാറിൽ യാത്ര തിരിച്ച പ്രധാനമന്ത്രി കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് വഴിയിൽ കുടുങ്ങുകയായിരുന്നു.പിന്നീട് ഏറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിച്ചത്.

    Read More »
  • Kerala

    ഒരിക്കലും മാറാത്ത മലയാളികൾ

    കെ-റയിൽ അറിയേണ്ടതെല്ലാം 1861 ൽ ആദ്യമായി മലബാറിൽ തീവണ്ടി ഓടിയപ്പോഴും പിന്നിടത് കേരളം മുഴുവൻ നടപ്പാക്കിയപ്പോഴും ഉയർന്ന പ്രധാന ആശങ്ക അത് നാടിനെ രണ്ടായി വിഭജിക്കും എന്നും ,തീവണ്ടി കടന്നു പോകുന്ന സ്ഥലങ്ങളിലെ വീടുകളെല്ലാം ഇടിഞ്ഞു പോകുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാവും എന്നുമൊക്കെയായിരുന്നു. അന്നത്തെ സംശയാലുക്കളുടെ മക്കളും കൊച്ചുമക്കളുമൊക്കെ ഒരു കുഴപ്പവും കൂടാതെ ഇന്ന് തീവണ്ടിയിൽ യാത്ര ചെയ്യുന്നു എന്നുമാത്രമല്ല, മുംബൈയിലും ബംഗളൂരുവിലും പോയി നാലണ സമ്പാദിക്കാനും ഇത് കാരണമായി. സംശയ രാഷ്ടിയത്തിൽ(മുതലെടുപ്പ് രാഷ്ട്രീയം) ഒരു നൂറ്റാണ്ടിനു ശേഷവും കാര്യമായ മാറ്റമൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് വേണം കെ-റയിൽ വിവാദത്തിൽ നിന്നും മനസ്സിലാക്കുവാൻ. 100 വർഷം കൊണ്ട് എത്ര പുതിയ സർവകലാശാലകളും ,സാങ്കേതിക മികവുള്ള കോളേജുകളും നമ്മൾ പണിതു.പക്ഷെ ചിന്താശീലമുള്ള മനുഷ്യരായി വളരാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല.ഇപ്പോഴും നാം ആ പഴയ  ആശങ്കയുടെ രാഷ്ടിയത്തിൽ തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ചൈനയിലും ജപ്പാനിലും പോയി ഹൈസ്പീഡ് തീവണ്ടിയിൽ കയറുമ്പോൾ ഇതൊക്കെ ഇനി എന്ന് ഇന്ത്യയിൽ വരാനാണ്…

    Read More »
Back to top button
error: