KeralaNEWS

എരുമേലിയില്‍ മദ്യപിച്ച്  ‘ട്രാഫിക് നിയന്ത്രിച്ച’  പൊലീസുകാരന് സസ്‌പെന്‍ഷന്‍

രുമേലിയില്‍ മദ്യപിച്ച് രാത്രിയിൽ ട്രാഫിക് നിയന്ത്രിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍.ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.അന്വേഷണ വിധേയമായാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നടപടി.സ്വന്തം ‘നിയന്ത്രണം’ നഷ്ടപ്പെട്ട ഇയാൾ
ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ   ‘നിയന്ത്രിക്കുന്നത്’ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു.തുടർന്നാണ് നടപടി.
എഎസ്‌ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടു ദിവസം മുൻപ് മുതലാണ് പ്രചരിച്ചു തുടങ്ങിയത്.തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.അവരുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
 തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംസ്ഥാന പൊലീസിനെതിരെ പല വിഷയങ്ങളിലായി വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: