Month: January 2022
-
NEWS
‘പുലിമട’ തുടങ്ങി
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പുലിമട’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. ഇങ്ക് ലാബ് സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൂപ്പർ ഡീലക്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡിക്സൻപൊടുത്താസും സുരാജ് പി.എസ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമ്പലവയൽ മൗണ്ട് അവന്യു ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്ക മിട്ടത്. പ്രശസ്തകോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ജോജു ജോർജ്, ഏ.കെ.സാജൻ, ജോജുവിൻ്റെ സഹോദരൻ വർക്കി, നടൻ സുധീർ, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് ഡിക്സൻപൊടുത്താസ് സ്വിച്ചോൺ കർമ്മം നടത്തി. സുരാജ് ഫസ്റ്റ് ക്ലാപ്പു നൽകിയതോടെ ചിത്രീകരണത്തിന് ആരംഭം കുറിച്ചു. ജോജു ജോർജാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിൻസൻ്റ് സ്ക്കറിയാ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ കുടിയേറിയ ഒരു കർഷക കുടുംബത്തിലെ അംഗമാണ് വിൻസൻ്റ് സ്കറിയാ എന്ന കറിയാച്ചൻ. പൊലീസ് ഡിപ്പാർട്ട് മെൻ്റിലാണങ്കിലും കൃഷിയിലും പൊതു…
Read More » -
Kerala
കെഎസ്ആർടിസി ബസിൽ നിന്നും കഞ്ചാവ് കണ്ടെത്തി
വയനാട്: ബത്തേരിയിൽ വാഹന പരിശോധനയ്ക്കിടെ കെഎസ് ആർടിസി ബസിൽ നിന്നും കഞ്ചാവ് കണ്ടെത്തി.മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ആണ് സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന 1.100 കിലോഗ്രാം കഞ്ചാവാണ് ബസിൽ നിന്ന് കണ്ടെടുത്തത്.ഇത് ഉപേക്ഷിച്ച നിലയിലായിരുന്നു. മൈസൂരുവിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്ത്.സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ചേന നടുമ്പോൾ പാലിക്കേണ്ട പരമ്പരാഗത രീതികൾ
കുംഭമാസത്തിലാണ് സാധാരണ ചേന നടുന്നത് മകരത്തിലെ തൈപ്പൂയവും കുംഭമാസത്തിലെ പൗർണമി നാളുമാണ് പഴമക്കാർ ചേന നടീലിന് തിരഞ്ഞെടുത്തുകൊണ്ടിരുന്നത്.ഇതേപോലെ ചേന നടുന്നതിന് ചില പരമ്പരാഗത ശീലങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒന്ന് ഒന്നേകാൽ കിലോ തൂക്കമുള്ള ചേനപൂളുകളാണ് നടീൽവസ്തുവായി തെരഞ്ഞെടുക്കേണ്ടത്.ചേന ഒരിക്കലും ആഴത്തിൽ നടാൻ പാടില്ല. ഇടത്തരം ഭാരമുള്ള ചേന ഏകദേശം നാല് കഷണങ്ങളാക്കി ചാണക പാലിൽ മുക്കി നാലഞ്ചു ദിവസം ഉണക്കിയ ശേഷമാണ് നടേണ്ടത്. ചേനയുടെ പൂള് ഭാഗം നടുന്ന ആളിന്റ വലതുവശത്തേക്ക് വരത്തക്കവിധത്തിൽ വച്ചിട്ട് മണ്ണ് അടുപ്പിച്ച് ചവിട്ടി ഉറപ്പിക്കണം.ഇതിന് രണ്ടര അടി ചുറ്റളവിലുള്ള തടത്തിൽ മുക്കാൽ അടിയിൽ കൂടുതൽ ആഴം ഉണ്ടാക്കാൻ പാടുള്ളതല്ല. മണ്ണിൽ വച്ച് കഴിഞ്ഞാൽ ഒരു ചട്ടി ഉണക്കിപ്പൊടിച്ച ചാണകം അതിൽ ഇട്ട ശേഷം കരിയില കൊണ്ട് പുതയിടണം.ആഴ്ചയിൽ ഒന്നെന്ന കണക്കിൽ തടം നനച്ചു കൊടുക്കുകയും വേണം. ഇരുപതാം ദിവസം ഇട കിളക്കണം. ഏകദേശം ഒരുമാസം കഴിയുമ്പോൾ മുള വന്നിരിക്കും അപ്പോൾ തടത്തിലെ വശങ്ങളിലേക്ക് മണ്ണുമാറ്റി പുത നീക്കിയശേഷം…
Read More » -
Kerala
കുഴിനഖം മാറാൻ ചില പൊടിക്കൈകൾ
അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത് നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. കുഴിനഖം മാറാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ അറിയാം… കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം.ഒരു പാത്രത്തില്‍ പാദം/കൈവിരൽ മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍…
Read More » -
Kerala
ആദിവാസി പെൺകുട്ടിയുടെ മരണം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ .തെന്നൂർ വില്ലേജിൽ ഇടിഞ്ഞാർ കല്യാണി കരിക്കകം സോജി ഭവനിൽ തുളസീധരൻ മകൻ അലൻ പീറ്റർ (25 ) ആണ് അറസ്റ്റിൽ ആയത്. പെൺകുട്ടിയെ നവംബർ 1ന് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിൽ ആയിരുന്നു എന്ന് തെളിഞ്ഞിരുന്നു. പോസ്റ്റ് മോർട്ടം പരിശോധനയിൽ പെൺകുട്ടി ശാരീരികമായി ചൂഷണം ചെയ്തതായി വെളിവാകുകയും തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. SC/ST നിയമപ്രകാരമുള്ള നടപടികളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് ASP ശ്രീ രാജ് പ്രസാദ് IPS അവർകളുടെ മേൽ നോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ CK മനോജ്, SI നിസ്സാറുദ്ദീൻ, GSi വിനോദ്, ഉദയകുമാർ , റഹിം, SCPO അനീഷ്, എനിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തിയത്.
Read More » -
Kerala
എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
ഇടുക്കി: കമ്പംമേട് ചെക്ക്‌പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സജിത് കുമാറിനെ(40) മരിച്ച നിലയിൽ കണ്ടെത്തി.തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത്തിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു.ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമി. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. കോഴിക്കോട് ബീച്ചിൽവച്ചാണ് ഇയാൾ ബിന്ദുവിനെ മർദ്ദിച്ചത്. ബിന്ദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
Read More » -
Kerala
മൂന്നാര്‍ – ബോഡിമെട്ട് റോഡ് വികസനം ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം
ഇടുക്കി: ദേശീയ പാത 85 ല്‍ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. വനംവകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കലക്ടര്‍ ഇതിനായി പ്രത്യേക യോഗം വിളിക്കും. 41.78 കിലോമീറ്ററില്‍ 3.32 കിലോമീറ്ററിലാണ് വനംവകുപ്പിന്റെ അനുമതി ആവശ്യം. ബാക്കി 38.46 കിലോമീറ്റര്‍ റോഡിന്റേയും പ്രവൃത്തി പുരോഗതി യോഗം വിലയിരുത്തി. ബാക്കിയുള്ള എല്ലാ പ്രവൃത്തിയും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇനി പദ്ധതിയില്‍ ഒരു തരത്തിലുള്ള കാലതാമസവും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന് കൈമാറാനുള്ള ഫണ്ട് പൂര്‍ണ്ണതോതില്‍ കൈമാറുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കും. വനംവകുപ്പിന്റെ അനുമതി ലഭിക്കേണ്ട മേഖലകളില്‍ ഏപ്രിലോടെ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുന്ന…
Read More » -
India
സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു
ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്.സൂറത്തിലെ സച്ചിന്‍ ജിഐഡിസി ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്ന് രാസവസ്തു ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്.പരിക്കേറ്റവരെ ചികിത്സയ്ക്കായി സൂറത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ടാങ്കര്‍ ഡ്രൈവര്‍ ഓടയില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ രാസവസ്തുവുമായി സമ്ബര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. വഡോദരയില്‍ നിന്നാണ് ടാങ്കര്‍ വന്നതെന്നും സച്ചിന്‍ ജിഐഡിസി ഏരിയയിലെ ഓടയില്‍ അനധികൃതമായി രാസമാലിന്യം തള്ളാന്‍ ഡ്രൈവര്‍ ശ്രമിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിനു ശേഷം ടാങ്കര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു
രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,206 പേര്‍ രോഗമുക്തരായി. 325 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു.
Read More »