മോഹൻലാലിനെ അറിയാത്ത മലയാളികൾ ആരെങ്കിലുമുണ്ടോ? ഒരിക്കലും ഉണ്ടാകില്ല.മലയാളികൾ സ്നേഹത്തോടെ ലാലേട്ടൻ എന്നു വിളിക്കുന്ന മോഹൻലാൽ എന്ന മഹാ നടനെക്കുറിച്ച് അറിയാത്തവർ ഇന്ത്യയിൽ ആരാണ് ഉള്ളത് ?
1960 മേയ് 21 ന് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു മോഹൽലാൽ എന്ന മഹാപ്രതിഭയുടെ ജനനം. ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതിയാണ് മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെടുന്നതും.
ഏകദേശം 150 ഓളം വർഷങ്ങൾ പഴക്കമുള്ള ഒരു എട്ടുകെട്ടു തറവാടാണ്
ലാലേട്ടൻ ജനിച്ച ഇലന്തൂരിലെ പുന്നക്കൽ തറവാട്.പത്തനംതിട്ടയിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിൽ കോഴഞ്ചേരി റൂട്ടിലാണ് ഇലന്തൂർ.മോഹൻലാൽ മാത്രമല്ല അദ്ദേഹത്തിൻ്റെ അമ്മയും അമ്മൂമ്മയുമൊക്കെ ജനിച്ചുവളർന്നതും ഇവിടെയാണ്. ചുരുക്കിപ്പറഞ്ഞാൽ ലാലേട്ടന്റെ അമ്മവീട്. ഇപ്പോൾ താമസമൊന്നും ഇല്ലാത്ത ഈ തറവാട് കാത്തു സൂക്ഷിക്കുന്നത് മോഹൻലാലിന്റെ അമ്മയുടെ അമ്മാവന്റെ മകളും കുടുംബവുമൊക്കെയാണ്.
ജനനശേഷം തിരുവനന്തപുരത്തേക്ക് മോഹൻലാലും കുടുംബവും മാറിയെങ്കിലും അവധിക്കാലമെല്ലാം ലാൽ ചെലവഴിച്ചിരുന്നത് ഇവിടെയായിരുന്നു.സിനിമയിൽ സജീവമായതോടെയും തിരക്കുകൾ വർദ്ധിച്ചതോടു കൂടെയും ഇവിടേക്കുള്ള സന്ദർശനം കുറഞ്ഞു. എന്നാലും തിരക്കുകൾക്കിടയിലും ഇവരുമായുള്ള ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ലാൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ലാൽ ചെറുപ്പകാലത്തെ ഓർമ്മകൾ ഇവരുമായി ഇടയ്ക്കൊക്കെ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഈ തറവാട് ഇപ്പോൾ മോഹൻലാലിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുവാനുള്ള പ്രയത്‌നത്തിലാണ്.കഴിഞ്ഞയിടയ്ക് ക് മോഹൻലാൽ ഇവിടെ സന്ദർശിച്ചിരുന്നു. അത് വാർത്തകളിൽ ഇടംനേടുകയും ചെയ്തിരുന്നു.