NEWS

പിതാവും മകളും ട്രെയിൻ തട്ടി മരണപ്പെട്ടു

അസീസും മകൾ അജ്‌വമർവയും ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുകയായിരുന്നു. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് തട്ടിയത്

താനൂർ: വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു, തലകടത്തൂർ സ്വദേശി   കണ്ടംപുലാക്കൽ അസീസ് (46) മകൾ അജ്‌വമർവ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് തട്ടിയത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Back to top button
error: