KeralaNEWS

കൃഷിയിടങ്ങളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

കൃഷിയിൽ പണ്ടു മുതലെ അനുവർത്തിച്ചു വരുന്ന ഒന്നാണ് ചപ്പു ചവറുകൾ കത്തിക്കരുത് എന്നത്.നാനാവിധ ജൈവാശിഷ്ടങ്ങൾ മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം മണ്ണിന്റെ ഭാഗമായിത്തീരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമായി മാറുന്നത് ,എന്നാൽ കൃഷിയിടങ്ങളിൽ തീ കത്തിക്കുമ്പോൾ  (കരിയിലകൾ ഉൾപ്പെടെയുള്ള ജൈവാവശിഷ്ടങ്ങൾ) അവയിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ചൂടും വെളിച്ചവുമായി ബഹിർഗമിക്കുന്നു. ശേഷിക്കുന്നത് നിർജ്ജീവമായ ചാരം മാത്രം.തീയിടുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ,അന്തരീക്ഷത്തിൽ നിന്നും ശേഖരിക്കപ്പെട്ട സൗരോർജ്ജം തിരിച്ച് അന്തരീക്ഷത്തിലേക്കു തന്നെ പോവുകയാണ് എന്നതാണ്.
ഭക്ഷണത്തിലെ ഊർജ്ജമായി സസ്യങ്ങൾക്ക് സ്വാംശീകരിക്കാനുള്ള ഊർജ്ജമാണ് തീയിടുമ്പോൾ ഇങ്ങനെ നഷ്ടമാകുന്നത് .തന്നെയുമല്ല ഒരു പ്രദേശത്ത് തീ കത്തിക്കുമ്പോൾ ആ ഭാഗത്തുള്ള മുഴുവൻ സൂക്ഷ്മജീവികളും നശിച്ച് ആ ഭാഗത്തെ ജൈവ പ്രക്രിയ താൽക്കാലികമായെങ്കിലും നിലച്ചുപോകുന്നു.അതിനാൽ ജൈവാവശിഷ്ടങ്ങൾ ഒരിക്കലും തീയിടരുത്. മണ്ണിന് അവ പുതയായി ഇടുക .ഈ പുത മണ്ണ് ചുടാകാതെ കാത്തുകൊള്ളും ജലം നീരാവിയായിപ്പോവുന്നത് തടഞ്ഞ് ഈർപ്പം നിലനിർത്തും .കുടാതെ സൂക്ഷ്മജിവികളുടെ പ്രവർത്തനം ഊർജ്ജിതമാക്കി മണ്ണിന് ഇളക്കം വരുത്തുകയും ചെയ്യുന്നു.ഇത് കൃഷികൾക്കും മറ്റും ഏറെ നല്ലതാണ്.

Back to top button
error: