
തിരുവനന്തപുരം∙ വര്‍ക്കല നാവായിക്കുളം ഡീസന്റ്മുക്കിൽ വീടിന്‍റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മുഖംമൂടി സംഘം കവര്‍ച്ച നടത്തി. ഡീസന്‍റ്മുക്കില്‍ ഷഹീന്‍ ഷായുടെവീട്ടില്‍നിന്ന് നാലായിരം രൂപയും രണ്ടുപവന്‍ സ്വര്‍ണവും നഷ്ടമായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കവര്‍ച്ച നടന്നത്. ശബ്ദംകേട്ട് വീട്ടുകാര്‍ ലൈറ്റ് ഓണ്‍ ചെയ്തതോടെ കവര്‍ച്ചാസംഘം ഓടിരക്ഷപെട്ടു. ഷഹീന്‍ഷാ വിദേശത്തായതിനാല്‍ ഭാര്യയും രണ്ടുമക്കളും മാത്രമാണ് വീട്ടില്‍.






