KeralaNEWS

തൊടുപുഴ കുമാരമംഗലത്തു അനധികൃത പാറ പൊട്ടിക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

 

കുമാരമംഗലം പഞ്ചായത്തിലെ 12-ആം വാർഡിൽ ഉരിയിടിക്കുന്ന് – കടുവാക്കുഴി റോഡിന് സമീപത്തായാണ് അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത്. പഞ്ചായത്തിൽ നിന്ന് വീട് പണിയുന്നതിനുള്ള പെർമിറ്റ് എടുത്ത ശേഷം ആ പെർമിറ്റിന്റെ മറവിൽ വൻതോതിൽ പാറപൊട്ടിച്ചു കടത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

TN സുനിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് വലിയതോതിൽ പാറ പൊട്ടിക്കുന്നത്.
വൻ തോതിലുള്ള പാറപൊട്ടിക്കൽ അയൽപക്കത്തുള്ള വീടുകൾക്കും ആളുകൾക്കും ഭീഷണിയായ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതി ഷേധവുമായി രംഗത്തെത്തിയത്.പാറമടക്കു സമീപം തന്നെ വാട്ടർ അതോറിറ്റിയുടെ ടാങ്ക് നിർമ്മാണത്തിലിരിക്കുന്നതും ആശങ്ക ഉളവാക്കിയിട്ടുണ്ട്.


വലിയ ലോറിയിൽ നിരന്തരമായി കല്ലുകടത്തുന്നതിലൂടെ റോഡ് സഞ്ചാരയോഗ്യമല്ലാതാകുകയും ചെയ്തിട്ടും അധികൃതരുടെ മൗനം തുടരുകയാണ്. പാറമടക്കെതിരെ നാട്ടുകാർ ജനകീയ സമിതി രൂപീകരിക്കുകയും അവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. പഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡണ്ട് പരിപാടിയിൽ പങ്കെടുത്തു.

Back to top button
error: