Month: November 2021

  • Kerala

    ഒമിക്രോണ്‍ വ്യാപനം; കേരളത്തിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കി

    കൊച്ചി: ഒമിക്രോണ്‍ വ്യാപനത്തില്‍ വിമാനത്താവളങ്ങളിലടക്കം കേരളവും നിരീക്ഷണം ശക്തമാക്കി. പ്രതിരോധമാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് അവലോകന സമിതിയിലെ ആരോഗ്യവിദഗ്ധരാണ് ഇന്ന് യോഗം ചേരുന്നത്. ഇതിന് ശേഷമാകും പ്രതിരോധമാര്‍ഗങ്ങളില്‍ അന്തിമ തീരുമാനം. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഒമിക്രോണ്‍ വകദേദത്തിന് വാക്‌സീനെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്നതില്‍ പൂര്‍ണമായി നിഗമനത്തിലെത്താനായിട്ടില്ലെന്ന് അവലോകന സമിതി അംഗം ഡോ.ഇക്ബാല്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. എങ്കിലും രണ്ടാം ഡോസ് വാക്‌സിന്‍ പരമാവധി വേഗത്തിലാക്കുകയാണ് നിലവിലെ ലക്ഷ്യം. രോഗവ്യാപനത്തില്‍ മാസങ്ങളോളം മുന്നിട്ട് നിന്ന കേരളത്തില്‍ നിലവില്‍ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞെങ്കിലും ഇപ്പോഴും സംസ്ഥാനം സുരക്ഷിത തീരത്തല്ല. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണി ഉയരുന്നത്.

    Read More »
  • India

    ഒമിക്രോൺ വ്യാപനം; കോവിഡ് മാർഗരേഖ പുതുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം

    ന്യൂഡൽഹി: ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി കോവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധന, നിരീക്ഷണം തുടങ്ങിയവയിൽ മാറ്റങ്ങൾ ഉണ്ടാകും. ഒമിക്രോണിന്റെ വ്യാപന സാധ്യതയിൽ സംസ്ഥാനങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഹോട്സ്‌പോട്ടുകളിൽ തുടർച്ചയായ നിരീക്ഷണം നടത്തണം. ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും സ്റ്റേറ്റ് ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15ന് ആരംഭിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യവും പുനഃപരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    Read More »
  • Movie

    രാജാവാകാൻ നിവിൻ പോളി

    തന്റെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് നടൻ നിവിൻ പോളി. “ശേഖര വർമ്മ രാജാവ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്. എസ്. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • Kerala

    സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 29-11-2021: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.…

    Read More »
  • Kerala

    അടിമാലിയിൽ കാര്‍ അപകടം; 3 പേർക്ക് പരിക്ക്

    അടിമാലിക്കു സമീപം മില്ലുംപടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. നെടുമ്പാശ്ശേര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാജാക്കാട് മുല്ലക്കാനത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • India

    കുർളയിലെ ബലാത്സംഗക്കൊലപാതകം; 2 പേർ അറസ്റ്റിൽ

    മുംബൈയിലെ കുര്‍ളയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. ഗോവണ്ടി സ്വദേശികളായ രേഹാന്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗോവണ്ടിയില്‍ നിന്ന് യുവതിയെ കുര്‍ളയില്‍ എത്തിച്ച് ആളൊഴിഞ്ഞ് കെട്ടിടത്തിന്റെ ടെറസില്‍ വച്ച് ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുര്‍ളയിലെ എച്ച്ഡിഐഎല്‍ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസില്‍ കയറിയ മൂന്ന് യുവാക്കളാണ് അഴുകിത്തുടങ്ങിയ നിലയിലായ മൃതദേഹം കണ്ടത്.യുവാക്കള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

    Read More »
  • India

    ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍

    ഒമിക്രോണ്‍ വകഭേദത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആര്‍. തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടില്ലെന്നാണ് ഐസിഎംആറിന്റെ നിലപാട്. അതിനാല്‍ ജാഗ്രത തുടര്‍ന്നാല്‍ മതിയാകും. നിലവില്‍ ഉപയോഗിക്കുന്ന വാക്‌സീനുകളുടെ ശേഷിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സീനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് എഐസിഎംആര്‍ കരുതുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. രാജ്യത്തെ 16 കോടിയോളം പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ വാക്‌സീന്‍ വിമുഖത ഉപേക്ഷിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യം വാക്‌സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീബാത്തില്‍ ഇന്നും ആവര്‍ത്തിച്ചു. പുതിയ വൈറസ് വകഭേദത്തിനെതിരെ ജാഗ്രത കൈവിടരുതന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തരനടപടികള്‍ ആലോചിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നാളെ…

    Read More »
  • Kerala

    സ്ത്രീധനപീഡന മരണങ്ങൾ ദൗർഭാഗ്യകരം; മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

    കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ ആലുവയിലെ വീട്ടിലെത്തിയ ഗവര്‍ണര്‍ ബന്ധുക്കളോട് സംസാരിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പൊലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് ഖാൻ പറഞ്ഞു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തേ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പരസ്യമായി ഗവര്‍ണര്‍ രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കേ സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കാവൂ എന്നും, പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാര്‍ഥികളില്‍നിന്നു ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ മുന്നോട്ട് വച്ചിരുന്നു. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി.രാജീവ് മോഫിയയുടെ വീട്ടില്‍ എത്തിയിരുന്നു. അതിനിടെ, മോഫിയ…

    Read More »
  • Kerala

    ആലപ്പുഴയില്‍ അമ്മയും 2 ആൺമക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ

    ആലപ്പുഴ: അമ്മയേയും 2 ആണ്‍മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ കുന്നേല്‍ ആനി രഞ്ജിത് (54), ലെനിന്‍ രഞ്ജിത് (36), സുനില്‍ രഞ്ജിത് (32) എന്നിവരെയാണ് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനി വീടിനു മുന്നിലെ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറികളിലെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മക്കള്‍ രണ്ടു പേരും മത്സ്യതൊഴിലാളികളാണ്. ഇവരുടെ അച്ഛന്‍ ഏഴു വര്‍ഷം മുന്‍പ് മരിച്ചതായി പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കണ്ണൂരിലെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

    കണ്ണൂര്‍: കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലില്‍ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍. ഇത്‌ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. തുടര്‍ന്നാണ്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

    Read More »
Back to top button
error: