KeralaLead NewsNEWS

ആലപ്പുഴയില്‍ അമ്മയും 2 ആൺമക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ

ആലപ്പുഴ: അമ്മയേയും 2 ആണ്‍മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ കുന്നേല്‍ ആനി രഞ്ജിത് (54), ലെനിന്‍ രഞ്ജിത് (36), സുനില്‍ രഞ്ജിത് (32) എന്നിവരെയാണ് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആനി വീടിനു മുന്നിലെ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറികളിലെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മക്കള്‍ രണ്ടു പേരും മത്സ്യതൊഴിലാളികളാണ്. ഇവരുടെ അച്ഛന്‍ ഏഴു വര്‍ഷം മുന്‍പ് മരിച്ചതായി പൊലീസ് പറഞ്ഞു.

Back to top button
error: