IndiaLead NewsNEWS

കുർളയിലെ ബലാത്സംഗക്കൊലപാതകം; 2 പേർ അറസ്റ്റിൽ

മുംബൈയിലെ കുര്‍ളയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. ഗോവണ്ടി സ്വദേശികളായ രേഹാന്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗോവണ്ടിയില്‍ നിന്ന് യുവതിയെ കുര്‍ളയില്‍ എത്തിച്ച് ആളൊഴിഞ്ഞ് കെട്ടിടത്തിന്റെ ടെറസില്‍ വച്ച് ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

കുര്‍ളയിലെ എച്ച്ഡിഐഎല്‍ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസില്‍ കയറിയ മൂന്ന് യുവാക്കളാണ് അഴുകിത്തുടങ്ങിയ നിലയിലായ മൃതദേഹം കണ്ടത്.യുവാക്കള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: