Month: November 2021
-
NEWS
അറബ് കപ്പ് ഫുട്ബോളിന് നാളെ ഖത്തറിൽ തുടക്കമാകും
2022 ലോകകപ്പിന്‍റെ ട്രയൽ എന്ന നിലയില്‍ ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പ് ടൂര്‍ണമെന്‍റിന് നാളെ (ചൊവ്വാഴ്ച്ച) തുടക്കമാകും.ആതിഥേയരായ ഖത്തറും സൗദിയും കരുത്തരായ ഈജിപ്തുമുള്‍പ്പെടെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പോരിനിറങ്ങുക. അതേസമയം സൂപ്പര്‍ താരങ്ങളായ മോസലാ, റിയാദ് മെഹ്റസ് എന്നിവരില്ലാതെയാണ് ഈജിപ്ത് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന 16 ടീമുകളുടെയും സംഘങ്ങളെ ഫിഫ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ ടീമുകളിലായി 368 താരങ്ങളാണുള്ളത്.2022 നവംബര്‍ 21 നാണ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം.
Read More » -
Lead News
പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത, 75 ഓളം വീടുകള്‍ തകര്‍ന്നു, പത്തോളം പേര്‍ക്ക് പരിക്ക്
ലിമ: പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനത്തില്‍ 75 ഓളം വീടുകള്‍ തകര്‍ന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഇത് 131 കിലോമീറ്റര്‍ വ്യാപ്തിയില്‍ അനുഭവപ്പെട്ടതായി പെറു ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയില്‍നിന്ന് 98 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒരു പള്ളി ഗോപുരവും തകര്‍ന്നിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ് തകര്‍ന്നത്. പ്രദേശത്ത് നിരവധി റോഡുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും തടസപ്പെട്ടു. തലസ്ഥാന നഗരമായ ലിമ, തീരദേശ, ആന്‍ഡിയന്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളില്‍ ഭൂചലനം ആഘാതം സൃഷ്ടിച്ചു.
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം മുതൽ കാസർകോട് വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടയിടങ്ങളിൽ ഇടിമിന്നലോട് കൂിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കോമൊറിൻ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങും.
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനില്‍(25) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസ് തുടരന്വേഷണം ആരംഭിച്ചു.
Read More » -
NEWS
കോൺഗ്രസ്സ് നേതാവിൻ്റെ വീടിന് മുന്നിൽ നാട്ടുകാരുടെ സത്യാഗ്രഹസമരം
വയനാട് ഡി.സി.സി വൈസ് പ്രസിഡൻ്റ് ഒ.വി. അപ്പച്ചൻ്റെ വഞ്ചനാപരമായ നടപടികളിൽ പ്രതിഷേധിച്ച് നാട്ടുകാർ വീടിനു മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. ഒടുവിൽ സമരക്കാരുമായി ടി. സിദ്ദിഖ് എം.എൽ.എ ചർച്ച നടത്തി. ഉടൻപരിഹാരം കാണാമെന്ന ഉറപ്പിൽ സത്യാഗ്രഹസമരം താത്കാലികമായി അവസാനിപ്പിച്ചു പനമരം: സ്ഥലം വാങ്ങി, 2 വർഷമായിട്ടും റജിസ്ട്രേഷൻ നടപടികൾ ചെയ്ത് കൊടുക്കാത്തതിൽ പ്രതിഷേധിച്ച്, ഡി.സി.സി വൈസ് പ്രസിഡൻ്റ് ഒ.വി അപ്പച്ചൻ്റെ വീടിന് മുന്നിൽ നാട്ടുകാരുടെ സത്യാഗ്രഹ സമരം. സ്ഥലം വാങ്ങിയ വിളമ്പുകണ്ടം സ്വദേശികളായ സുനിതാലയം വീട്ടിൽ വി.കെ അനിൽ, കല്ലറക്കൽ സനീഷ്, ചുണ്ടക്കര സ്വദേശികളായ ജയിംസ് പുതിയ വീട്ടിൽ, സനിൽ അമ്പലമൂട്ട്, കോട്ടത്തറ സ്വദേശി ടോമി എന്നിവരാണ് അര ഏക്കറോളം സ്ഥലം വാങ്ങിയിട്ടും റജിസ്റ്റർ ചെയ്ത് കൊടുത്തിട്ടില്ലെന്ന പരാതിയുമായി സമരം ചെയ്യുന്നത്. ഒടുവിൽ ടി. സിദ്ദിഖ് എം.എൽ എ സ്ഥലത്തെത്തി സ്ഥലം വാങ്ങിയവരുമായി ചർച്ചനടത്തി. അങ്ങനെ ഒത്തു തീർപ്പിലെത്തി. എം.എൽ.എയുടെ ഉറപ്പിൽ സത്യാഗ്രഹസമരം താത്കാലികമായി അവസാനിപ്പിച്ചു. എം.എൽ. എക്കൊപ്പം പി. പി…
Read More » -
NEWS
ലഹരി വിളയുന്ന അഫ്ഗാൻ പാടങ്ങൾ, വഴി തെറ്റുന്ന കേരളം
കേരളത്തിലെ യൗവനത്തേയും കൗമാരത്തേയും ഒന്നോടെ കാർന്നു തിന്നുന്ന കാന്‍സറായി മാറിക്കഴിഞ്ഞു ലഹരി ഉപയോഗം. കൊടിയ ദുരന്തത്തിലേയ്ക്കാണ് പുതുതലമുറ പതിക്കാൻ പോകുന്നത്. സിരകളിൽ തീ പടർത്തുന്ന ഈ ലഹരിമരുന്നുകൾ കേരളത്തിലെത്തുന്നത് അഫ്ഗാനിസ്താനിൽ നിന്നാണ് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു പാടങ്ങൾ. അഴിച്ചുവിട്ട കാലിക്കൂട്ടങ്ങളെപ്പോലെ ജാഗരൂകരായി നിൽക്കുന്ന തോക്കുധാരികൾ. ഗോതമ്പും നെല്ലും കരിമ്പും ചോളവും റാഗിയും പരുത്തിയും ബാർലിയും ആപ്രിക്കോട്ടും ബദാമും ഈന്തപ്പഴവുമൊക്കെ വിളയേണ്ട ഈ പാടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന വെള്ളപ്പൂക്കൾ പക്ഷെ കറുപ്പിന്റെ (ഒപ്പിയം) ലഹരിയാണെന്നുമാത്രം! ലോകത്തിൽ ഏറ്റവും കൂടുതൽ ഒപ്പിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. കേരളം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് വൻതോതിൽ ലഹരി എന്നുന്നത് ഇവിടെ നിന്നാണ്. ലോകത്തിന്റെ കറുപ്പ് അല്ലെങ്കിൽ ലഹരിമരുന്നുകളുടെ തലസ്ഥാനം എന്നാണ് അഫ്ഗാനിസ്ഥാൻ അറിയപ്പെടുന്നത്. താലിബാൻ അടക്കമുള്ള തീവ്രവാദസംഘടനകളുടെ എന്നത്തേയും മുഖ്യ വരുമാനമാർഗം ലഹരിമരുന്ന് ഉത്പാദനവും വിൽപ്പനയുമാണ്. അഫ്ഗാനിസ്ഥാനിലെ പാടങ്ങളിൽ വിളയുന്ന ഈ ലഹരി ലോകമെങ്ങും കയറ്റുമതി ചെയ്യപ്പെടുന്നു. തജിക്കിസ്ഥാനും പാക്കിസ്ഥാനുമാണ് ലോക ലഹരി വിപണികളിലേക്കുള്ള അഫ്ഗാന്റെ വാതായനങ്ങൾ. ഇന്ത്യ…
Read More » -
NEWS
ഇടിമിന്നലിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരത്തറയും ചുറ്റു വേലിയും തകർന്നു
തെക്കിന്റെ തിരുപ്പതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം, 108 വൈഷ്ണവ ദേവാലയങ്ങളിൽ ഒന്നാണ്. ഇന്ന് വൈകുന്നേരത്തെ ഇടിമിന്നലിൽ ഇവിടുത്തെ സ്വർണ്ണ കൊടിമരത്തറയും ചുറ്റു വേലിയും തകർന്നു തിരുവല്ല: ഇന്ന് (ഞായർ)വൈകുന്നേരം സംഭവിച്ച ഇടിമിന്നലിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരത്തറയും ചുറ്റു വേലിയും തകർന്നു. പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. മഹാവിഷ്ണു ഇവിടെ ‘ശ്രീവല്ലഭൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നായ ഈ ക്ഷേത്രം തെക്കിന്റെ തിരുപ്പതി എന്നും അറിയപ്പെടുന്നു. വർഷം മുഴുവൻ കഥകളി അരങ്ങേറുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം കൂടിയാണ് ഇത്.
Read More » -
NEWS
ബിന്ദു നായർക്ക് വീണ്ടും അവാർഡ്
‘ഇനിഅല്പം മധുരം ആകാം’ എന്ന ഷോർട് ഫിലിമിനും ‘കുസൃതി കണ്ണൻ’ എന്ന ഡിവോഷണൽ ആൽബത്തിനുമാണ് അവാർഡ്. ഇതിൻ്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തത് ബിന്ദു നായരാണ് സൗത്തിന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന 2021ലെ ഷോർട്ട് ഫിലിം, ഡിവോഷണൽ ആൽബം അവാർഡ് ബിന്ദു നായർക്ക് ലഭിച്ചു. ബിന്ദു നായർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ഇനി അല്പം മധുരം ആകാം’ എന്ന ഷോർട് ഫിലിമും, ‘കുസൃതി കണ്ണൻ’ എന്ന ഡിവോഷണൽ ആൽബവുമാണ് അവാർഡിന് അർഹമായ പരിപാടികൾ. ഡോ.ആർ.എസ് പ്രദീപ് മുഖ്യസംഘടകനായ സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമി, ചലച്ചിത്ര- ടെലിഷൻ രംഗത്തെ വിവിധ മേഖലയിൽ ഓരോ വർഷവും പുരസ്കാരങ്ങൾ നൽകി വരുന്നു. ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് ചടങ്ങിലും സിനിമാ, ടി വി രംഗത്തെ നിരവധി കലാകാരന്മാർ പങ്കെടുത്തു. തിരുവനന്തപുരത്തെ തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരുന്നു.
Read More » -
India
ഞായറാഴ്ച്ചത്തെ ആരാധന ഒഴിവാക്കണം; വിചിത്ര വാദവുമായി ക്രിസ്ത്യാനികളോട് കർണ്ണാടക പോലീസ്
സംഘ്പരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്ന് ക്രിസ്ത്യൻ സമൂഹത്തോട് കർണാടക പൊലീസ്. സംഘർഷം ഇല്ലാതാക്കാൻ ഞായറാഴ്ചത്തെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നാണ് ക്രിസ്ത്യൻ പുരോഹിതന്മാർക്ക് പൊലീസ് നിർദേശം നൽകിയത് കർണാടകയിലെ ബെലഗവിയിലാണ് ഇത്തരത്തിൽ ക്രിസ്ത്യൻ സമൂഹത്തിന് പൊലീസിന്‍റെ വിചിത്രമായ ഉപദേശം. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടന്ന സംഘ്പരിവാർ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മതപുരോഹിതന്മാരെ സമീപിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. സംഘ്പരിവാർ സംഘങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നും തങ്ങൾക്ക് സംരക്ഷണം നൽകാനാകില്ലെന്നുമാണ് പൊലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനും മലയാളിയുമായ തോമസ് ജോൺസൺ പറയുന്നു. ഏതാനും മാസങ്ങളായി ശ്രീരാമസേന, ബജ്രംഗ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ കർണ്ണാടകയിൽ ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെ നിരവധി അക്രമങ്ങളാണ് നടന്നത്.നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബിജെപി സർക്കാർ നീക്കത്തിന്‍റെ ഭാഗമാണ് ഈ അക്രമങ്ങളെന്നാണ് ക്രിസ്ത്യൻ സമൂഹം കരുതുന്നത്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4,350 കോവിഡ് കേസുകള്‍; 19 മരണം
സംസ്ഥാനത്ത് ഇന്ന് 4,350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,218 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4675 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 47,001 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
Read More »