Month: November 2021

  • NEWS

    വനിതാ പ്രവര്‍ത്തകയ്ക്ക് ലഹരി ജ്യൂസ് നല്‍കി നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ച ഈ മ്ലേഛനും സി.പി.എംകാരനോ

    ഒരു യാത്രക്കിടെ കാറില്‍വെച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ ബോധരഹിതയാക്കി. പിന്നീട് നഗ്ന ചിത്രം പകര്‍ത്തി. ഈ ചിത്രം കാണിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിൽ  പ്രചരിപ്പിച്ചു  പത്തനംതിട്ട: കേട്ടാൽ അറയ്ക്കുന്ന ഹീനകൃത്യം ചെയ്ത സിപിഎം പ്രാദേശികനേതാക്കൾ ഒടുവിൽ നിയമത്തിൻ്റെ പിടിയിൽ. വനിതാ പ്രവര്‍ത്തകയോട് ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍  നാസറും സുഹൃത്തുക്കളും ചെയ്തത് മനുഷ്യത്വരഹിതമായ കൊടും ക്രൂരത. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം നഗ്ന ചിത്രം പകര്‍ത്തുകയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മനസ്സിലായതോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ചിത്രങ്ങള്‍ പകര്‍ത്തിയത് സജിമോനും നാസറുമാണ്. എന്നാല്‍ സുഹൃത്തുക്കളും പാർട്ടി സഖാക്കളുമായ പത്ത് പേർ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വനിതാപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരില്‍ വനിതാ കൗണ്‍ലിലറും ഉള്‍പ്പെടുന്നു. ഈ വര്‍ഷം മേയിലാണ് സംഭവം. പത്തനംതിട്ടയിലേക്കുള്ള…

    Read More »
  • Kerala

    ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

    മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്. ‘ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടു’വെന്നാണ് സന്ദേശം വിശദമാക്കുന്നത്. ‘നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക’ എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗൗതം ഗംഭീറിന്റെ ഡല്‍ഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് ഭീഷണി സന്ദേശം. നവംബര്‍ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. ‘ഞങ്ങള്‍ നിങ്ങളേയും കുടുംബത്തേയും കൊല്ലാന്‍ പോകുന്നു’വെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൌഹാന്‍ വിശദമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ വീടിന് സുരക്ഷ…

    Read More »
  • Kerala

    സംസ്ഥാനത്ത്‌ 12 ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിന്‌ വിലക്ക്

    തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടായിരിക്കും. ഇടുക്കി ജില്ലയിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. മലയോര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കോമോറിന്‍ ഭാഗത്തുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ ഇത് അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും പ്രഭാവത്തില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. അതേസമയം, ശക്തമായ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് ഇന്ന് രാത്രി മുതല്‍ മത്സ്യബന്ധനത്തിന്‌ വിലക്ക് ഏര്‍പ്പെടുത്തും. പ്രത്യേക ജാഗ്രത നിര്‍ദ്ദേശം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.…

    Read More »
  • India

    ഒമിക്രോണ്‍ വകഭേദം; കര്‍ണാടകയില്‍ നിയന്ത്രണം കര്‍ശനമാക്കി, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റീന്‍

    ബെംഗളൂരു : ഒമിക്രോണ്‍ വകഭേദം കണക്കിലെടുത്ത് കര്‍ണാടകയില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കെല്ലാം 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ ഇടവേളയില്‍ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടു. മുന്‍കരുതല്‍ നടപടിയായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ മാസം ഒന്നുമുതല്‍ എത്തിയ മുഴുവന്‍ പേരെയും കണ്ടെത്തി വീണ്ടും പരിശോധന തുടങ്ങി. നവംബര്‍ 1 മുതല്‍ 95 ആഫ്രിക്കന്‍ സ്വദേശികളാണ് ബെംഗളൂരുവിലെത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും ഒമിക്രോണ്‍ അല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കർണാടകയില്‍ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും റെയില്‍വേ ബസ് ടെര്‍മിനലുകളിലും പരിശോധന ഊര്‍ജ്ജിതമാക്കി. കേരളത്തിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക്…

    Read More »
  • Kerala

    കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല: നിലപാട് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി

    കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുത്. കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യം. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല. മഹാമാരിക്കാലത്ത് സമൂഹത്തിന്റെ ആകെയുള്ള സുരക്ഷയാണ് പ്രധാനം. ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. കോവിഡിന്റെ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

    Read More »
  • Kerala

    കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം

    കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. കുര്‍ബാന ഏകീകരണം നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികരുടെ പ്രതിഷേധം. എറണാകുളം, അങ്കമാലി അതിരൂപതയില്‍ പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കുന്നത് നീട്ടിവെച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തൃശൂര്‍ അതിരൂപതയിലെ വൈദികര്‍ രംഗത്തെത്തിയത്. എന്നാല്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികരുടെ ആവശ്യം അംഗീകരിച്ചില്ല. ഇതിനെതുടര്‍ന്ന് വൈദികര്‍ ബിഷപ്പിനെ മുറിക്കുളളില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏകീകരിച്ച കുര്‍ബാന നാളെ നടപ്പാക്കനിരിക്കെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഒരുവിഭാഗം വിശ്വാസികള്‍ ബിഷപ്പിന് അനുകൂലമായി അതിരൂപത ആസ്ഥാനത്ത് എത്തിയിരുന്നു.എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കിയെന്ന വാര്‍ത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിഷേധിച്ചിരുന്നു. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചെന്ന് വ്യക്തമാക്കിയിയായിരുന്നു ജനാഭിമുഖ കുര്‍ബാന തുടരാമെന്ന വത്തിക്കാന്‍ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ അങ്കമാലി അതിരൂപത പുറത്തിറക്കിയത്. എന്നാല്‍, നാളെ മുതല്‍ സഭയില്‍ നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒഴിവ്…

    Read More »
  • Kerala

    സിറോ മലബാര്‍ സഭയില്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന ക്രമം

    വിവാദങ്ങള്‍ക്ക് ഇടയില്‍ സിറോ മലബാര്‍ സഭയില്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന ക്രമം നിലവില്‍ വരും. സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലും ഫരീദാബാദ് രൂപതയിലും നിലവിലുള്ള ജനാഭീമുഖ രീതിയിലുള്ള കുര്‍ബാന തുടരാനാണ് സാധ്യത. ഒരു വിഭാഗം വൈദികരുടെയും, വിശ്വാസികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കുര്‍ബാന ഏകീകരണമായി സഭ മുന്നോട്ട് പോകുന്നത്. സിറോ മലബാര്‍ സഭാ സിനഡ് തീരുമാനപ്രകാരമാണ് ഏകീകരണ കുര്‍ബ്ബാന നടപ്പാക്കുന്നത്. പാലക്കാട്, തൃശൂര്‍, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുര്‍ബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാനാണ് രൂപതാ തീരുമാനം. ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടനാണ് തല്‍സ്ഥിതി തുടരാന്‍ അനുമതി നല്‍കിയത്. വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉപാധികളില്ലാതെ നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ ബിഷപ്പ് അനുമതി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട അതിരൂപതയുടെ സര്‍ക്കുലര്‍ വൈദികര്‍ക്ക് നല്‍കുകയും ചെയ്തു. ഇതോടെ ഇരിങ്ങാലക്കുട രൂപതയിലെ കുര്‍ബ്ബാന എകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക്…

    Read More »
  • India

    കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പൊക്കാൻ ട്രക്ക് ഡ്രൈവറുടെ വേഷത്തിൽ എംഎല്‍എ

    ഹൈവേയില്‍ കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിക്കാന്‍ ട്രക്ക് ഡ്രൈവറുടെ വേഷത്തിലെത്തി എംഎല്‍എ. മഹാരാഷ്ട്ര ഛലിസ്ഗാവ് എംഎല്‍എ മങ്കേഷ് ചവാനാണ് ട്രക്ക് ഡ്രൈവറായി വേഷം മാറിയെത്തിയത്. നവംബര്‍ 24 നാണ് സംഭവം. തെളിവ് സഹിതം കൈക്കൂലി പിടിച്ചതോടെ പൊലീസ് സുപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജല്‍ഗാവ്, ഔറംഗബാദ് ജില്ലകളിലുണ്ടായ കനത്ത മഴയില്‍ കന്നഡ് ഘട്ട് മേഖലയിലെ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു. ഇതോടെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് മറാത്ത്‌വാഡ, വിദര്‍ഭ മേഖലകളിലേക്കും മറ്റ് നിരവധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ചരക്ക് വാഹനങ്ങള്‍ പോകുന്ന പ്രധാന പാതയായ ധൂലെ- ഔറംഗബാദ് -സോലാപൂര്‍ ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. അടുത്തിടെയാണ് ചെറുവാഹനങ്ങളുടെ സഞ്ചാരം ഈ പാതയില്‍ അനുവദിച്ചത്. അപ്പോഴും ചരക്ക് വാഹന ഗതാഗതം പുനഃസ്ഥാപിച്ചിരുന്നില്ല. റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍, ഭാരവാഹനങ്ങള്‍ക്കായി റോഡ് അടച്ചിട്ടുണ്ടെന്ന് കന്നഡ് ഘട്ടിന്റെ തുടക്കത്തില്‍ ബോര്‍ഡുകളും ഉണ്ട്. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പൊലീസുകാര്‍ക്ക് പണം നല്‍കി റോഡ് ഉപയോഗിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എംഎല്‍എ നേരിട്ടിറങ്ങിയത്.

    Read More »
  • India

    പായലിൽ നിന്ന് ഡീസൽ:വിലയോ തുച്ഛം,ചരിത്രം കുറിച്ച് യുവ എഞ്ചിനീയർ

    ജാർഖണ്ഡ്: പായലിൽനിന്നുണ്ടാക്കുന്ന ജൈവ ഡീസൽ നൽകാൻ റാഞ്ചിയിൽ പ്രത്യേക പമ്പ്. പായൽ ഉപയോഗിച്ച് വിശാൽ പ്രസാദ് ഗുപ്ത എന്ന യുവ എൻജിനിയർ ഡീസലുണ്ടാക്കി വിൽക്കുകയാണിവിടെ. സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വിൽക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാൽ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5,000 ലിറ്റർ വരെ വിൽക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ജൈവ ഡീസൽ തീർത്തും പരിസ്ഥിതി സൗഹൃദമാണ്. കുളത്തിലും മറ്റ് മലിനജലത്തിലും കാണുന്ന സൂക്ഷ്മ ആൽഗയും (ഒരുതരം പായൽ) ബിർസാ കാർഷിക സർവകലാശാലയിൽ തയ്യാറാക്കിയ അസോള പിനോട്ട എന്ന ചെറുസസ്യവുമാണ് ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്. ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാൽ പറയുന്നു.

    Read More »
  • Kerala

    കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ യു​കെ​യി​ലും

    ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ യു​കെ​യി​ലും. യു​കെ​യി​ൽ ര​ണ്ട് പേ​ർ​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും എ​ത്തി​യ​വ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് യു​കെ. നേ​ര​ത്തെ ജ​ർ​മ​നി​യി​ലും ബെ​ല്‍​ജി​യ​ത്തി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും ശ​ക്ത​മാ​ക്കാ​നാ​ണ് തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഡ​ബ്ലി​യു​എ​ച്ച്ഒ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.

    Read More »
Back to top button
error: