Month: February 2021

  • NEWS

    ​കരി​പ്പൂ​രിൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

    ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. നാ​ല​ര കി​ലോ സ്വ​ർ​ണ​വു​മാ​യി അ​ഞ്ച് യാ​ത്ര​ക്കാ​രെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രി​ൽ നാ​ല് പേ​ർ ഷാ​ർ​ജ​യി​ൽ നി​ന്നാ​ണ് എ​ത്തി​യ​ത്. ഒ​രാ​ൾ ദു​ബാ​യി​ൽ നി​ന്നാ​ണ് എ​ത്തി​യ​ത്.

    Read More »
  • Lead News

    ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ചു

    കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ഷോപ്പിയാന്‍ ജില്ലയിലെ ബദിഗാം മേഖലയില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.ഇവരില്‍ നിന്ന് ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തു. അതേസമയം മരിച്ചത് ലഷ്‌കറെ തയിബ ഭീകരരാണെന്ന് കശ്മീര്‍ സോണ്‍ ഐജിപി വിജയകുമാര്‍ പറഞ്ഞു.

    Read More »
  • NEWS

    വെള്ളക്കരം വർദ്ധിപ്പിക്കും, അഞ്ച് ശതമാനം വാർഷിക വർധനവാണ് നടപ്പാക്കുക

    വെള്ളക്കരത്തിനു 5% വാർഷിക വർധന നടപ്പാക്കാൻ തീരുമാനം. വർധന ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ജലഅതോ റിട്ടിക്കുള്ള സർക്കാർ സഹായം വർദ്ധിപ്പിക്കണമെങ്കിൽ വെള്ളക്കരം കൂട്ടണമെന്ന് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 2 ശതമാനം അധിക വിഭവസമാഹരണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെള്ളക്കരം വർധിപ്പിക്കുന്നതെന്നു ഉത്തരവിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. അഞ്ചുവർഷം മുമ്പാണ് ഇതിനുമുൻപ് വെള്ളക്കരം വർധിപ്പിച്ചത്.

    Read More »
  • NEWS

    പിടി ഉഷയും ബിജെപിയിലേക്കെന്നു സൂചന

    കായിക താരം പി ടി ഉഷ യും ബിജെപിയിലേക്ക് എന്ന സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയിൽ പിടി ഉഷ പാർട്ടി അംഗത്വം എടുക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പൊതു സമ്മതരെ പാർട്ടിയിലേക്ക് എത്തിച്ച് നേട്ടം ഉണ്ടാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം മെട്രോമാൻ ഈ ശ്രീധരൻ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ കേന്ദ്രസർക്കാരിനെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു

    Read More »
  • NEWS

    ദൃശ്യം 2 ചോർന്നു, റിലീസിന് പിന്നാലെ ടെലിഗ്രാമിൽ

    റിലീസിന് പിന്നാലെ ജിത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു. രാത്രി ഓടി റിലീസിന് രണ്ടു മണിക്കൂറിന് ശേഷമാണ് ദൃശ്യം ടെലിഗ്രാമിൽ ലഭ്യമായത്. നിർമ്മാതാക്കളുടെ ഭാഗത്തുനിന്നും ഇതിൽ ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല.

    Read More »
  • NEWS

    നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്‌സെവറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി

    നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്‌സേവറൻസ്ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ചൊവ്വയിൽ നിന്നായച്ച ആദ്യ ചിത്രം ഭൂമിയിലെത്തി. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുക എന്നതാണ് നാസയുടെ ഈ ദൗത്യത്തിന് പിന്നിലെ പ്രധാനലക്ഷ്യം. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2. 25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വയിൽ എത്തിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 19500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോബറി പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ച് ചൊവ്വ ഉപരിതലത്തിൽ ഇറക്കി. ഏഴു മാസം കൊണ്ട് 30 കോടി മൈൽ താണ്ടിയാണു റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയത്.

    Read More »
  • NEWS

    പെട്രോൾ,ഡീസൽ വില സെഞ്ച്വറി യിലേക്ക്: വിലക്കയറ്റം കടുക്കും

    ഇന്ധനവിലയിലെ കൊള്ള തുടരുന്നു. തലസ്ഥാന നഗരിയിൽ പെട്രോളിന് 92 രൂപ കടന്നു. പെട്രോളിന്റെ ഇന്നത്തെ വില 92 രൂപ ഏഴു പൈസയും, ഡീസലിന് വില 86 രൂപ 61 പൈസയുമാണ്. കൊച്ചിയിൽ ഡീസലിന് 85 രൂപയാണ് വില പെട്രോളിന് 90 രൂപ 35 പൈസയു ണ്. ഇന്ന് ഡീസലിന് 34 പൈസയും പെട്രോളിന് 31 പൈസയും വർദ്ധിച്ചു.

    Read More »
  • Lead News

    ജീത്തു ജോസഫ് മലയാളത്തിന്റെ ഹിച്കോക്ക് ആകുന്നു, ദൃശ്യം 2 അപാരം-ദൃശ്യം 2 റിവ്യൂ

    2013 ലാണ് ജീത്തു ജോസഫിന്റെ കരിയർ മാറ്റിമറിച്ച ദൃശ്യം റിലീസ് ചെയ്തത്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൈം ത്രില്ലറിന്റെ കഥാകദന രീതി ആ സിനിമയ്ക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല ടിക്കറ്റ് വില്പനയിലൂടെ 50 കോടി മറികടന്ന ആദ്യ മലയാള സിനിമയാകുകയും ചെയ്തു ദൃശ്യം. ഈ കോവിഡ് കാലത്ത് ഒ ടി ടി ആയി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 ഒന്നാം ഭാഗത്തിനൊപ്പമോ മുകളിലോ നിൽക്കുന്നു എന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. ഒരു രാത്രി ഭയചകിതനായ ഒരാൾ ഓടുന്നതും അവിചാരിതമായി മോഹൻലാൽ ജീവൻ നൽകിയ കഥാപാത്രം ജോർജ് കുട്ടി ഒരു മൃതശരീരം മറവ് ചെയ്യുന്നതിന് ദൃക്‌സാക്ഷി ആകേണ്ടി വരികയും ചെയ്യുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. വരുണിന്റെ കൊലപാതകം നടക്കുന്ന രാത്രിയ്ക്ക് ശേഷം ജോർജ് കുട്ടിയുടെ കുടുംബം സാമ്പത്തികമായി രക്ഷപ്പെട്ടെങ്കിലും ആ കാളരാത്രിയുടെ ഓർമ്മകൾ അവരെ ഇപ്പോഴും വേട്ടയാടുന്നു. ദൃശ്യം ഒന്നാം ഭാഗം പോലെ…

    Read More »
  • LIFE

    സുനിൽ പി ഇളയിടത്തിനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണത്തിന് കാരണം ഇതാണ് – ശ്രീചിത്രൻ എം ജെ

    സുനിൽ മാഷിനു നേരെ നടക്കുന്ന സംഘപരിവാർ ആക്രമണം അത്രയും സ്വാഭാവികമാണ്. അലങ്കാരങ്ങളിൽ അതിന് അർത്ഥാപത്തി എന്നു പറയും. പറയാനെന്തുള്ളൂ എന്ന മട്ടിലുള്ളവ. എ ആർ രാജരാജവർമ്മ അർത്ഥാപത്തിക്കു നൽകുന്ന ഉദാഹരണം ‘പാമ്പുകടിച്ചാൽ ഒരു സുഖമില്ല’ എന്നാണ്. സംഘപരിവാർ സുനിൽമാഷെ ടാർഗറ്റ് ചെയ്ത് ആക്രമണം തുടങ്ങിയിട്ട് ഒരുപാടു കാലമായി. നാട് കേരളമായതു കൊണ്ട് കൽബുർഗിക്കും പൻസാരെക്കും ധാബോൽക്കർക്കുമൊപ്പം മാഷിൻ്റെ ചിത്രം കാണുന്നില്ല എന്നേയുള്ളൂ. ധൈഷണികമായി ഏറ്റുമുട്ടാൻ ധിഷണ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതാനെങ്കിലും അറിയണം. അതില്ലാത്ത സ്ഥിതിക്ക് അറിയാവുന്ന പരിപാടി വ്യക്തിഹത്യയാണ്. പി എച്ച് ഡി തിസീസ് കോപ്പിയടിച്ചു, നിയമവിരുദ്ധമായി ജോലി നേടി എന്നിങ്ങനെ മാലമാലയായി പ്രവഹിക്കുന്ന ആ വായ്ത്താരികൾ പ്രത്യേകിച്ചൊരു മറുപടിയും അർഹിക്കുന്നില്ല. സുനിൽമാഷിനൊന്നും നൽകാനല്ലെങ്കിൽ പിന്നെന്തിനാണ് കലാലയാദ്ധ്യാപന ജോലി എന്നേ തലക്കു വെളിവുള്ള ആർക്കും തോന്നൂ. മിക്കവാറും അദ്ധ്യാപകരെക്കുറിച്ച് ” ഇന്ന കോളേജിലെ മലയാളം ഡിപ്പാർട്ട്മെൻ്റിലാണ് …… ” എന്നു പറയും. അപൂർവ്വം ചിലരുടെ കാര്യം തിരിച്ചാണ്. ” സുകുമാർ അഴീക്കോടുള്ള…

    Read More »
  • NEWS

    സംസ്ഥാനത്ത്‌ കലാപം സൃഷ്ടിക്കാനാണ്‌ യു.ഡി.എഫ് ശ്രമം – സിപിഐ എം

    സെക്രട്ടേറിയറ്റിന്‌ മുന്നില്‍ പി.എസ്‌.സി. റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത്‌ കലാപം സൃഷ്ടിക്കാനാണ്‌ യു.ഡി.എഫിന്റെ ശ്രമമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും രാഷ്ട്രീയപ്രേരിതമായി യു.ഡി.എഫ്‌ നടത്തുന്ന കലാപശ്രമങ്ങളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നുകാണിക്കണം. കഴിഞ്ഞ പി.എസ്‌.സി റാങ്ക്‌ ലിസ്റ്റ്‌ പുനഃസ്ഥാപിച്ച്‌ നിയമനം നടത്തണമെന്നാണ്‌ ഉദ്യോഗാര്‍ത്ഥികളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്‌. നിയമപരമായി നിലനില്‍ക്കാത്ത ആവശ്യം ഉന്നയിച്ചാണ്‌ സമരം നടത്തുന്നതെന്ന്‌ വ്യക്തമാണ്‌. മുഖ്യമന്ത്രിയും സര്‍ക്കാരും ഇത്‌ സംബന്ധിച്ച്‌ കാര്യങ്ങള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന്‌ ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇതില്‍നിന്നും പിന്‍വാങ്ങുകയുണ്ടായി. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പതിനായിരക്കണക്കിന്‌ പുതിയ തസ്തികകളാണ്‌ സൃഷ്ടിച്ചത്‌. 1.57 ലക്ഷം പേര്‍ക്ക്‌ പി.എസ്‌.സി വഴി നിയമം നല്‍കി. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമീപനമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. സമൂഹത്തിലാകെ തെറ്റിദ്ധാരണ പരത്താനും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനുമാണ്‌ യു.ഡി.എഫ്‌ പരിശ്രമിക്കുന്നത്‌. യു.ഡി.എഫിന്റെ കലാപനീക്കങ്ങളെ തുറന്നുകാണിക്കുന്നതിനായി മുഴുവന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

    Read More »
Back to top button
error: