NEWS

പിടി ഉഷയും ബിജെപിയിലേക്കെന്നു സൂചന

കായിക താരം പി ടി ഉഷ യും ബിജെപിയിലേക്ക് എന്ന സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയിൽ പിടി ഉഷ പാർട്ടി അംഗത്വം എടുക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പൊതു സമ്മതരെ പാർട്ടിയിലേക്ക് എത്തിച്ച് നേട്ടം ഉണ്ടാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം മെട്രോമാൻ ഈ ശ്രീധരൻ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ കേന്ദ്രസർക്കാരിനെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button