
കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ഷോപ്പിയാന്‍ ജില്ലയിലെ ബദിഗാം മേഖലയില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്.ഇവരില്‍ നിന്ന് ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തു. അതേസമയം മരിച്ചത് ലഷ്‌കറെ തയിബ ഭീകരരാണെന്ന് കശ്മീര്‍ സോണ്‍ ഐജിപി വിജയകുമാര്‍ പറഞ്ഞു.