Month: February 2021
-
NEWS
ആന്റോ ജോസഫ് ജോര്‍ജുകുട്ടിയോട് പറഞ്ഞത് ദ് പ്രീസ്റ്റിനെപ്പറ്റിയോ.?
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയും മികച്ച പ്രതികരണവുമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി ആന്റോ ജോസഫും എത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയെന്ന കഥാപാത്രം ഇപ്പോള്‍ തീയേറ്റര്‍ ഉടമയാണ്. തീയേറ്ററില്‍ റിലീസ് ചെയ്യേണ്ട പുതിയ മമ്മുട്ടി ചിത്രത്തെപ്പറ്റി സംസാരിക്കുവാനാണ് നിര്‍മ്മാതാവായ ആന്റോ ജോസഫ് ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തെ ഫോണ്‍ വിളിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ സംശയം ആന്റോ ജോസഫ് ജോര്‍ജുകുട്ടിയോട് സംസാരിച്ചത് മമ്മുട്ടിയുടെ പുതിയ ചിത്രമായ ദ് പ്രീസ്റ്റിനെ പറ്റിയാണോ എന്നാണ്. പ്രേക്ഷകരുടെ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ആന്റോ ജോസഫിന്റെ മറുപടി. എന്തായാലും ദൃശ്യം2 പോലൊരു സിനിമയില്‍ മമ്മുക്കയും ഒരര്‍ത്ഥത്തില്‍ ഭാഗമാവുന്നതിന്റെ സന്തോഷത്തിലാണ് മമ്മുക്കയുടെ ആരാധകരും പ്രേക്ഷകരും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്നതില്‍…
Read More » -
NEWS
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയമായി. തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിയുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലും വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ പവന് 100 രൂപയാണ് താഴ്ന്നത്.
Read More » -
Lead News
യുവാക്കള്‍ക്കായി കോഫി ഷോപ്പ് , ഡേറ്റിംഗ് ഡെസ്റ്റിനേഷന്‍; വ്യത്യസ്ത പ്രകടനപത്രികയുമായി കോണ്‍ഗ്രസ്
വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്ത പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ് പാര്‍ട്ടി. യുവാക്കള്‍ക്കായി കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിംഗ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. കോഫി ഷോപ്പുകള്‍ക്ക് പുറമേ ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ആധുനിക സ്‌കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും മികച്ച ആരോഗ്യ സംവിധാനങ്ങളും കുറഞ്ഞ കെട്ടിട നികുതി നിരക്കുകളുമെല്ലാം പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഈ പ്രകടനപത്രിക ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. എന്നാല്‍ കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നതെന്നും അതിനായി വലിയ ചിലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചു.
Read More » -
NEWS
വോളിബോൾ മത്സരം കണ്ട് മടങ്ങിയ യുവാവിനെ തട്ടികൊണ്ടു പോയി
വോളിബോൾ മത്സരം കണ്ട് മടങ്ങിയ യുവാവിനെ തട്ടികൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കരയിലെ ചെമ്പു നടക്കണ്ടിയിൽ അജിനാസി (30 )നെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. പുറമേരി പഞ്ചായത്തിലെ എളയിടത്ത് വെള്ളിയാഴ്ച്ച അർധരാത്രിക്കാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മത്സരം കണ്ട് തിരിച്ചു പോകാൻ റോഡിലിങ്ങിയപ്പോൾ ബലം പ്രയോഗിച്ച് ഇന്നോവയിൽ കയറ്റുകയായിരുന്നു. നാദാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച കോഴിക്കോട് തൂണേരിയിലെ മുടവന്തേയിൽ നിന്നും പ്രവാസി വ്യാപാരിയെ തട്ടികൊണ്ടു പോയി മൂന്ന് ദിവസത്തിന് ശേഷമാണ് മോചിതനാക്കിയത്
Read More » -
LIFE
ചൂണ്ടക്കൊളുത്തു പോലൊരു പാട്ട്: കര്‍ണന്‍ സിനിമയിലെ ആദ്യ ഗാനമെത്തി
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. മാരി സെല്‍വരാജ് എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. കിടക്കുഴി മാരിയമ്മാളും സന്തോഷ് നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പരിയേറും പെരുമാള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണന്‍. അധ:സ്ഥിത വിഭാഗത്തിന്റെ ജീവിതവും കഥയും പറയുന്ന ചിത്രങ്ങളാണ് മാരി സെല്‍വരാജിന്റേത്. പാ.രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രവും ചര്‍ച്ച ചെയ്യുന്നത് ദളിത് വിഭാഗങ്ങളുടെ രാഷ്ട്രീയം തന്നെയാണ്. കര്‍ണനും മുന്നോട്ട് വെക്കുന്ന ആശയം ഇത്തരം രാഷ്ട്രീയമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മേക്കിംഗ് വീഡിയോയ്ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. കറുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചെറു വെട്ടത്തിലാണ് പാട്ടുകാരെയും പിന്നണി പ്രവര്‍ത്തകരേയും ചിത്രീകരിച്ചിരിക്കുന്നത്. കേള്‍ക്കുന്നവന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന വശ്യമായ എന്തോ…
Read More » -
Lead News
മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദ്ദനം, അറസ്റ്റ്
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു മകന്‍. പട്ടിത്താനം സ്വദേശി ജോണ്‍സനാണ് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ മകന്‍ ജോണ്‍സനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജോണ്‍സണ്‍ പിടിയിലാകുന്നത്. വിദേശത്തായിരുന്ന ജോണ്‍സണ്‍ കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളോട് മദ്യപിക്കാന്‍ നിരന്തരം പണം ചോദിക്കാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ ക്രൂരമര്‍ദ്ദനവും. ഇത് പതിവായതോടെ അയല്‍വാസികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വയോധികരുടെ മൊഴി രേഖപ്പെടുത്തി. പിതാവിനെ ജോണ്‍സണിന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍ തന്നെ ആക്കുകയും. മാതാവിനെ മകള്‍ക്കൊപ്പം തിഅയക്കുകയും ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകരാണ് മാതാപിതാക്കള്‍.
Read More » -
NEWS
പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ വിമർശിച്ച് മന്ത്രി തോമസ് ഐസക്
പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ വിമർശിച്ച് മന്ത്രി തോമസ് ഐസക്.താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു.പിഎസ്സി നിയമനത്തിന്റെ ശതമാനമല്ല എത്ര ഒഴിവ് നികത്തിയെന്നതാണ് നോക്കേണ്ടത്. സമരം നടത്തുന്നവർ ഇക്കാര്യങ്ങൾ മനസിലാക്കണം. റദ്ദായ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. സമരം അക്രമത്തിനുള്ള വേദിയാക്കാനാണ് പ്രതിപക്ഷത്തിന്റെ താൽപര്യമെന്നും മന്ത്രി വിമർശിച്ചു. പിഎസ്സി സമരത്തിൽ സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. റാങ്ക് ഹോൾഡേഴ്സിന്റെ സമരം എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Read More » -
Lead News
വനിതാ ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു
ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. 52 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടക്കാവ് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ ഫുട്‌ബോള്‍ പരിശീലകയായിരുന്നു. ‘കേരളത്തിന്റെ ഫുട്‌ബോള്‍ ഫാക്ടറി’ എന്ന ബഹുമതി നടക്കാവ് സ്‌കൂളിനു നേടിക്കൊടുത്തത് ഫൗസിയയാണ്. കബറടക്കം ഇന്ന് 11.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദില്‍. കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളും ആദ്യ വനിതാ ഫുട്‌ബോള്‍ പരിശീലകയുമായിരുന്ന ഫൗസിയ പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന കാലത്തു ഫുട്‌ബോള്‍ താരമായി മാറിയയാളാണ്. 2013ല്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ആദ്യമായി പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരയിനമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഫൗസിയയായിരുന്നു. 2016ല്‍ കാന്‍സര്‍ ബാധ സ്ഥിരീകരിച്ചെങ്കിലും വീണ്ടും ഫുട്‌ബോള്‍ മൈതാനത്തേക്ക് അവര്‍ തിരിച്ചെത്തിയിരുന്നു.
Read More » -
Lead News
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു,നിയന്ത്രണങ്ങള്‍ കടുപ്പിക്കും
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. വ്യാഴാഴ്ച അയ്യായിരത്തിന് മുകളിലാണ് എത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വാര്‍ത്ത. മുംബൈയില്‍ മാത്രം 736 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഹോം ക്വാറന്റീന്‍, വിവാഹം, പൊതുചടങ്ങുകള്‍ എന്നിവയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അമരാവതി, യവത്മാള്‍ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. അമരാവതിയില്‍ ശനി വൈകിട്ട് മുതല്‍ തിങ്കള്‍ രാവിലെ വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സബര്‍ബന്‍ റെയില്‍വേയില്‍ മാസ്‌ക് ഇല്ലാതെ സഞ്ചരിക്കുന്ന യാത്രക്കാരെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അഞ്ചില്‍ കൂടുതല്‍ രോഗികള്‍ ഉള്ള കെട്ടിടങ്ങള്‍ സീല്‍ ചെയ്യും. ഹോം ക്വാറന്റീനില്‍ ഉള്ളവരുടെ കയ്യില്‍ മുദ്രകുത്തും. കോവിഡിന്റെ ബ്രസീല്‍ വകഭേദം നിയന്ത്രിക്കുന്നതിനായി ബ്രസീലില്‍നിന്നു മുംബൈയില്‍ എത്തുന്നവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നും ബിഎംസി അറിയിച്ചു
Read More » -
NEWS
വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്, മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് 5000 കോടിയുടെ കരാർ നൽകിയെന്ന് ചെന്നിത്തല
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെയാണ് അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. കേരളതീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ എം സി സി യ്ക്ക് സർക്കാർ അനുമതി നൽകി എന്നാണ് ആക്ഷേപം. 5000 കോടി രൂപയുടെ കരാറാണ് ഇതെന്നും ഇതിനുപിന്നിൽ van അഴിമതിയാ ണെന്നും ചെന്നിത്തല ആരോപിച്ചു. കേരള സർക്കാരും ഈ എൻസിസി ഇന്റർനാഷണൽ ഉം കഴിഞ്ഞയാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ധാരണപ്രകാരം 400 ട്രോളറുകൾക്കും 2 മദർ ഷോപ്പുകൾ ക്കും മത്സ്യബന്ധനം നടത്താം. അതേ സമയം പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചു. അമേരിക്കയിൽ പോയത് UNമായുള്ള ചർച്ചക്കാണ്. പരമ്പരാഗത തൊഴിലാളികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. വിദേശ കമ്പനികളുമായി കരാർ ഇല്ലന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Read More »