NEWS

നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്‌സെവറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി

നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്‌സേവറൻസ്ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ചൊവ്വയിൽ നിന്നായച്ച ആദ്യ ചിത്രം ഭൂമിയിലെത്തി. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുക എന്നതാണ് നാസയുടെ ഈ ദൗത്യത്തിന് പിന്നിലെ പ്രധാനലക്ഷ്യം.

ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2. 25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വയിൽ എത്തിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 19500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോബറി പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ച് ചൊവ്വ ഉപരിതലത്തിൽ ഇറക്കി.

ഏഴു മാസം കൊണ്ട് 30 കോടി മൈൽ താണ്ടിയാണു റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയത്.

Back to top button
error: