Month: February 2021
-
NEWS
പോലീസ് ഡ്രൈവർ വീടിന് മുകളിൽ നിന്നും വീണു മരിച്ചു
പോലീസ് ഡ്രൈവർ വീടിന് മുകളിൽ നിന്നും വീണു മരിച്ചു. പിറവം പോലീസ് സ്റ്റേഷൻ ഡ്രൈവർ വീടിന് മുകളിൽ നിന്നും വീണു മരിച്ചു. പെരുവ സ്വദേശി അനിൽ (45) ആണ് മരിച്ചത്.
Read More » -
NEWS
സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു 72 വയസായിരുന്നു. പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രം : ആദാമിൻ്റെ മകൻ അബു. 4 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം അരവിന്ദൻ്റെ സഹായിയായി പ്രവർത്തിച്ചു. പാല സ്വദേശിയാണ്
Read More » -
NEWS
ഒന്നാം ക്ലാസ്സിൽ ചേരാനായി സ്കൂളിൽ വന്ന വിദ്യാർത്ഥിനിക്ക് അപ്പോൾ തന്നെ പാഠപുസ്തകവും നൽകി പുതുചരിത്രമെഴുതി കോട്ടൻഹിൽ LPS
അടുത്തഅദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പഠിക്കുന്നതിനു അഡ്മിഷൻ എടുക്കുന്നതിനായി കോട്ടൻഹിൽ LPS ൽ എത്തിയ കുട്ടിയും മാതാവും പുതിയ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ അതിശയിച്ചുപോയി. വലിയതുറ താമസിക്കുന്ന ‘കെസിയ N ഫ്രെഗിൻസ്’എന്ന കുട്ടിക്കും മാതാവിനുമാണു ഈ അനുഭവം ഉണ്ടായത്.വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടുത്ത വർഷത്തേയ്ക്കുള്ള പാഠപുസ്തകം ഇന്നുമുതൽ ലഭിച്ചു തുടങ്ങും എന്നു പ്രഖ്യാപിച്ചു ഒരു മണിക്കൂർ കഴിയുന്നതിനുമുൻപ് ഒന്നാംക്ലാസ്സ്കാരി പുതിയ പാഠപുസ്തകങ്ങളുമായി വീട്ടിലേയ്ക്ക് മടങ്ങി. സ്കൂളിനനുവദിച്ചുകിട്ടിയ ഒരുകോടി രൂപയുടെ പുതിയകെട്ടിടത്തിൻറ്റെ ശിലാസ്ഥാപനകർമ്മവും MLA നൽകിയ പുതിയ ബസ്സിന്റെ ഉത്ഘാടന ചടങ്ങും നടക്കുന്ന വേളയിലാണു ഈ കൊച്ചുമിടുക്കിക്ക് പാഠപുസ്തവും നൽകിയത്. MLA ശ്രീ.VS ശിവകുമാറിന്റെ സാന്നിദ്ധ്യത്തിൽ കൗൻസിലർ ശ രാഖി രവികുമാർ കെസിയയുടെ അമ്മയ്ക്ക് പുസ്തം കൈമാറി.
Read More » -
NEWS
തിരുച്ചിരപ്പള്ളിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തുന്ന പ്രതിദിന സ്‌പെഷ്യൽ നാളെ റദ്ദാക്കി
മധുരൈ – വാഞ്ചി മണിയാച്ചി ജംഗ്ഷൻ – തിരുനെൽവേലി പാത ഇരട്ടിപ്പിക്കൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നാളെ (19 ഫെബ്രുവരി 2021) നാഗർകോവിൽ ടൗൺ – തിരുനെൽ വേലി – മധുര ജംഗ്ഷൻ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ – തിരുച്ചിറപ്പള്ളി ജംഗ്ഷൻ ഡെയ്‌ലി സ്‌പെഷ്യൽ(02628), തിരുച്ചിറപ്പള്ളി ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ (02627) ഡെയ്‌ലി സ്‌പെഷ്യൽ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി. റിസർവ് ചെയ്ത എല്ലാ യാത്രക്കാർക്കും റീഫണ്ട് ലഭിക്കും.
Read More » -
NEWS
വിജയരാഘവന്‍ സംസാരിക്കുന്നത് ആര്‍ എസ് എസിന്റെ ഭാഷയില്‍: രമേശ് ചെന്നിത്തല
കൊല്ലം: സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ഉപയോഗിക്കുന്നത് ആര്‍ എസ് എസിന്റെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇന്ത്യയിലും കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ബി ജെപി- സി പിഎം അന്തര്‍ധാര പ്രസ്ഥാവനയിലൂടെ മറ നീക്കീ പുറത്ത് വന്നിരിക്കുയാണ്. സി പിഎം നേതൃത്വം നേരത്തെ തന്നെ ബി ജെ പിയുമായി ബന്ധം കാത്ത് സൂക്ഷിക്കുന്നവരായിരുന്നു. മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബി ജെ പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലന്ന് പറഞ്ഞതും ഈ ബന്ധം കൊണ്ട് തന്നെയായിരുന്നു. സി പിഎം എക്കാലവും ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരായിരുന്നു. ഇപ്പോള്‍ രാവിലെ കെ സുരേന്ദ്രന്‍ പറയുന്നതാണ് ഉച്ചക്ക് വിജയരാഘവന്‍ പറയുന്നത്. പി എസ് എസി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ജനവികാരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നിട്ടും നിലപാട് മാറ്റാതെ മുഖ്യമന്ത്രി പിടിവാശി തുടരുകയാണ്. പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരോടുള്ള അദ്ദേഹത്തിന്റെ വിധേയത്വം അവസാനിച്ചിട്ടില്ല.…
Read More » -
NEWS
എ.എ റഹീം ബ്രോക്കര്‍ പണി നിര്‍ത്തി ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങണം: ഷാഫി പറമ്പില്‍
തിരുവനന്തപുരം: അര്‍ഹതപ്പെട്ട ജോലി ചോദിച്ച് ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് സമരം നടത്തുമ്പോള്‍ അവരുടെ പുറത്തുകയറി ആന കളിക്കുന്നത് ഡിവൈഎഫ്‌ഐ അവസാനിപ്പിക്കണമെന്നും എ.എ റഹീം മധ്യസ്ഥ വേഷം അഴിച്ചുവെച്ചും ബ്രോക്കര്‍ പണി അവസാനിപ്പിച്ചും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തെരുവില്‍ ഇറങ്ങി സമരം നടത്തുകയാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഇനിയെങ്കിലും നേതൃത്വത്തെ തിരുത്താന്‍ തയാറാകണമെന്നാണ് സാധാരണക്കാരായ ആത്മാര്‍ത്ഥതയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. സംഘടനാ ബോധം പണയം വെച്ച് അടിമകളെ പോലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാല്‍ക്കല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ എല്ലിന്‍ കഷ്ണങ്ങള്‍ ന്യായീകരണത്തിന് വേണ്ടി എടുത്തോടാന്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് ഡിവൈഎഫ്‌ഐ പ്രസ്ഥാനം അധഃപതിച്ചു പോകാന്‍ പാടില്ലായിരുന്നുവെന്നും നിരാഹാര സമരപ്പന്തലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മുഖം മറച്ച് പെട്രോള്‍ ബോംബുമായി വന്ന് പൊലീസിന് നേരെയെറിഞ്ഞ് സമരം നടത്തിയ ആളുകള്‍ യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്‌യുവിനെയും സമരത്തിന്റെ കാര്യത്തില്‍ ഉപദേശിക്കാന്‍ വരേണ്ട. ആ ഉപദേശം കേള്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ല. പിണറായി വിജയന്റെ ഫാന്‍സ്…
Read More » -
NEWS
ഭക്ഷ്യസുരക്ഷാ വകുപ്പിന് ഭക്ഷ്യസുരക്ഷാ ഭവന്‍
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ ഭക്ഷ്യസുരക്ഷാ ഭവന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റ് സ്ഥലത്താണ് 6.915 കോടി രൂപ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ ഭവന്‍ നിര്‍മ്മിച്ചത്. 24,936 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 3 നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം, ഡെപ്യുട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ കാര്യാലയം, കോണ്‍ഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍ ഹാള്‍ എന്നിവ ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന് ആസ്ഥാന മന്ദിരം സജ്ജമായതോടെ വകുപ്പിന് കീഴിലുള്ള പല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യുക്ക് റെസ്‌പോണ്‍സ് ടീം എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. മത്സ്യ മാര്‍ക്കറ്റുകളില്‍…
Read More » -
NEWS
സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമംഃ ഉമ്മന്‍ ചാണ്ടി
പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍ വി നായര്‍ ഉള്‍പ്പെടെ 16 പേരാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായത്. വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Read More » -
Lead News
ഹരിപ്പാട് കരുവാറ്റയിലെ ബ്രദേഴ്സ് ജ്വലറിയിൽ കവർച്ച
ആലപ്പുഴ: ഹരിപ്പാടിനടുത്ത് കരുവാറ്റയിലെ ബ്രദേഴ്സ് ജ്വലറി കത്തിത്തുറന്ന് 30 പവൻ സ്വർണം അപഹരിച്ചു. ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംഗ്ഷനു സമീപമാണ് ബ്രദേഴ്സ് ജ്വല്ലറി. മോഷണം നടന്നത് ഇന്ന് പുലർച്ചെയാണ്. ലോക്കറിനു സുരക്ഷയ്ക്കായി വച്ചിരുന്ന സെൻസറിൽനിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്ത് എത്തി. പക്ഷേ ആ സമയം കടയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാൻ വേഗത്തിൽ പോകുന്നതായി കണ്ടു എന്ന് ഉടമ പറയുന്നു. ജൂവലറിയിൽ ഡിസ്പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങൾ സമീപത്തെ കടയ്ക്ക് മുമ്പിലും കടുവൻ കുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടയും ലോക്കറും കുത്തി തുറക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടയ്ക്കുള്ളിൽ ഇരുന്ന കമ്പ്യൂട്ടർ മോണിറ്ററും കടയ്ക്ക് സമീപം തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Read More » -
LIFE
”വൈകും മുന്‍പേ”യുമായി ഋഷിരാജ് സിങ്; പ്രകാശനം മുഖ്യമന്ത്രി
ഐപിഎസ് ഋഷിരാജ് സിങ്ങ് എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്നു. ”വൈകും മുന്‍പേ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 20ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. മാതൃഭൂമി ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. 200 രൂപയാണ് പുസ്തകത്തിന്റെ വില. രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ കുട്ടികള്‍ക്കുളള പങ്ക് മുന്നില്‍ക്കണ്ട്, അവരെ അതിന് പ്രാപ്തരാക്കുന്നതിന് വേണ്ടി രാക്ഷിതാക്കള്‍ എപ്രകാരമായിരിക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പുസ്തകമാണിത്. മാത്രമല്ല ഋഷിരാജ് സിങ്ങിന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കാണാനും കേള്‍ക്കാനുമിടവന്ന ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികള്‍ എത്തിച്ചേരാനുളള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹം ആത്മകഥാപുസ്തകം എഴുതിയിരിക്കുന്നത്. അതേസമയം, എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ സന്ദര്‍ശിച്ച 984 സ്‌കൂളുകളിലേയും കോളേജുകളിലേയും കുട്ടികളെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം രചിക്കാന്‍ പ്രേരണയായതെന്ന് ഋഷിരാജ് സിങ്ങ് പറയുന്നു. അന്ന് കുട്ടികളില്‍ നിലനിന്നിരുന്ന പ്രധാന പ്രശ്‌നം സമ്മര്‍ദ്ദം അഥവാ stress, ആയിരുന്നു.കുട്ടികളുടെ പാഠ്യേതര പദ്ധതികളിലോ കഴിവുകളിലോ പ്രാധാന്യം കൊടുക്കാതെ…
Read More »